Activate your premium subscription today
Saturday, Apr 19, 2025
കോട്ടയം ∙ ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം.
കോഴിക്കോട് ∙ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് പൊലീസ് സംഘം നൈറ്റ് പട്രോളിങ് ടീമിനൊപ്പം സംസ്ഥാനപാതയിലെ ഫറോക്ക് പുതിയ പാലത്തിലേക്കു തിരിച്ചു. അവിടെയെത്തിയപ്പോൾ പാലത്തിൽ ഘടിപ്പിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണിൽ പിടിച്ചു പുഴയിലേക്ക് ചാടാൻ നിൽക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടത്. ആക്രോശങ്ങളല്ല വേണ്ടതെന്നു തിരിച്ചറിഞ്ഞ പൊലീസ് സ്നേഹവാക്കുകൾ പറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. രണ്ടര മണിക്കൂർ നീണ്ട സംസാരത്തിനൊടുവിൽ സ്ട്രീറ്റ് ലൈറ്റിന്റെ തൂണിൽ തൂങ്ങി നിന്ന യുവാവിനെ കൈപിടിച്ച് പതുക്കെ റോഡിലേക്ക് ഇറക്കി.
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
കോട്ടയം ∙ അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയെയും മക്കളെയും മീനച്ചിലാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മകളുടെയും കുട്ടികളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും മക്കൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ പിതാവ് തോമസ് പറഞ്ഞു.
ഗാസിയാബാദ്∙ ഡൽഹിക്കു സമീപം ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കുൽദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് അർബുദമാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാൽ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ
കൊല്ലം ∙ അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ. ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച മനു മാപ്പ് പറയുന്ന വിഡിയോ പകർത്തിയത് ഇയാളാണ്. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ∙ മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറ്റുമാനൂർ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ നടുവിനു പുറത്ത് മുറിവുമുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി ∙ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ സുകാന്ത് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ യുവതിയുടെ മാതാവിനെ കക്ഷി ചേർത്തു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ ഹൈക്കോടതി അവധിക്കാല ബെഞ്ച് തീരുമാനിച്ചു. നേരത്തെ ഹർജിയിൽ മറുപടി സമർപ്പിക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയിരുന്നു.
ഏറ്റുമാനൂർ ∙ അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയെയും മക്കളെയും മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിസ്മോൾ തോമസ് (ജെസി – 34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവരാണു മരിച്ചത്.മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും
പാലാ ∙ അമ്മയുടെ അപ്രതീക്ഷിത വിയോഗമാണു ജിസ്മോളെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി 2017ൽ ആണ്ടൂർ കവലയിലുണ്ടായ സ്കൂട്ടർ അപകടത്തിലാണു ജിസ്മോളുടെ അമ്മ ലിസി തോമസ് മരിച്ചത്. മുത്തോലി തെക്കുംമുറി വാർഡ് അംഗമായിരുന്നു ലിസി.
Results 1-10 of 2432
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.