അറുപതുപേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കാണപ്പെടുന്ന അവസ്ഥയാണ് വെര്‍ട്ടിഗോ. ചുറ്റുപാടും കറങ്ങുന്നതു പോലെ തോന്നുക, നേരെ നില്‍ക്കാന്‍ സാധിക്കാതെ വരിക, ഒരുപാട് നേരം നിൽക്കേണ്ടി വരുമ്പോൾ ബോധം കെടുന്നതുപോലെ തോന്നുക, കണ്ണിൽ ഇരുട്ടുകയറുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചെവിയുടെ സന്തുലനാവസ്ഥയെയാണ് വെര്‍ട്ടിഗോ എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്നത്. തലച്ചോറിനേയും ചെവിയേയും ബന്ധിപ്പിക്കുന്ന ഞരമ്പുകള്‍ക്ക് വൈകല്യം സംഭവിക്കുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. തലയുടെ സ്ഥാനം മാറുമ്പോഴെല്ലാം തലകറക്കം അനുഭവപ്പെടാം. ചിലർക്ക്, ഓക്കാനവും ഛർദ്ദിയുമുണ്ടാകും. കുറച്ചു സമയം തലയനക്കാതെ കണ്ണടച്ച് സുഖം തോന്നിക്കുന്ന വശത്തേക്കു ചരിഞ്ഞു കിടന്നാൽ തൽക്കാലം ശല്യം കുറയും.