Activate your premium subscription today
കോടതിയുടെ റോൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞപ്പോൾ അതു രാജ്യമാകെ പ്രതിധ്വനിക്കുന്നു. കുറ്റാരോപിതരെ കുറ്റക്കാരെന്നു ‘വിധിയെഴുതി’ ബുൾഡോസർ ഉപയോഗിച്ചു വീട് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽപെട്ടതുകൊണ്ടോ കുറ്റം സ്ഥിരീകരിച്ചതുകൊണ്ടോ ആരുടെയും വീട് തകർക്കാനാകില്ലെന്നു പറഞ്ഞതിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യമാകെ ബാധകമാകുന്ന മാർഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചു.
തിരുവനന്തപുരം ∙ താൽക്കാലിക നമ്പറുള്ള (യുഎ നമ്പർ) വീടുകളുടെ ഉടമസ്ഥാവകാശം ഇനി മുതൽ നിബന്ധനകൾക്കു വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്കു യുഎ നമ്പർ നൽകിയപ്പോഴുള്ള നിബന്ധനകൾ പുതിയ ഉടമയ്ക്കും ബാധകമാകും. പട്ടികവർഗ സങ്കേതങ്ങളിൽ വളരെക്കാലമായി താമസിക്കുന്ന സ്ഥലത്തെ വീടിന് പട്ടയവും നികുതി രസീതും ഇല്ലെന്ന കാരണത്താൽ നമ്പർ നിഷേധിക്കില്ല.
അബുദാബി ∙ അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്. 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ സഹോദരൻ ഐഎൻസി എന്ന പേരിൽ സംരംഭം ആരംഭിക്കുന്നു.
ഷാർജയിൽ ഏപ്രിലിൽ പെയ്ത കനത്ത മഴയിൽ വീടുകൾ തകർന്ന 1,806 പേർക്കായി 4.9 കോടി ദിർഹം നഷ്ടപരിഹാരം അനുവദിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കാഞ്ഞങ്ങാട് ∙ ഹരിതകർമ സേനാംഗങ്ങളുടെ ഒരു തിരിഞ്ഞുനോട്ടം, രക്ഷപ്പെട്ടത് രണ്ടു ജീവൻ. കാഞ്ഞങ്ങാട് ആവിയിൽ നൂറാനിയ മൻസിലിൽ എം.വി. ഇസ്മായിൽ ഹാജിയുടെ വീട്ടിൽ മാലിന്യമെടുക്കാൻ എത്തിയ ഹരിതകർമ സേനാംഗങ്ങളായ സുനിതയും രമയും മടങ്ങുന്നതിനിടെ വെറുതെയൊന്ന് തിരിഞ്ഞുനോക്കി. വീടിന്റെ മുകൾനിലയിൽനിന്നു പുക ഉയരുന്നു.
നിലവാരമില്ലാത്ത ഫ്ലാറ്റുകൾ വാടകയ്ക്കു നൽകി കുരുക്കിലായി ലണ്ടനിലെ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗം ജാസ് അത്വാൾ.
ചങ്ങനാശേരി ∙ മഴ പെയ്താലും കാറ്റ് വീശിയാലും വീടിനുള്ളിൽ ഇരിക്കാൻ ഭയമാണ്. കൺമുൻപിലുള്ള കെട്ടിടം ഏതു സമയവും തകർന്ന് വീഴാം. അപകടം സംഭവിച്ചാൽ അഞ്ച് വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് ഓടിമാറാൻ പോലും കഴിയാത്ത സ്ഥിതി. നഗരസഭ 16ാം വാർഡ് അംബേദ്കർ നഗറിൽ താമസിക്കുന്ന വീട്ടമ്മ ബിനിമോളുടെ ആശങ്കയാണിത്. വീടിനു മുൻപിൽ
നല്ല മഴയും കോളുമായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ വീടിന്റെ പല ഭാഗങ്ങളും കടലിനോടൊപ്പം ചേർന്നു. വാതില്‍ തകർത്തെറിഞ്ഞ തിര പല ഭാഗത്തും വിള്ളലിട്ടു. വൈദ്യുതി കൂടി പോയതോടെ വാതിലുമടച്ച് വിന്‍സിയും കുടുംബവും വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും കടൽ വെള്ളം വീട്ടിനുള്ളിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരുന്നു. മകൻ പതുക്കെ വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് ജീവിതത്തില്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച കാഴ്ച.
മനാമ∙ സർക്കാർ നൽകിയ വീട്ടിൽ അനധികൃത നിർമാണ നടത്തിയ വനിതയ്ക്ക് വീട് നഷ്ടമായി. ബഹ്റൈൻ വനിതയോട് അഡ്മിനിസ്ട്രേറ്റീവ് കോടതി, വീട് ഒഴിയണമെന്നും താക്കോൽ ഭവന മന്ത്രാലയത്തിന് തിരിച്ചേൽപ്പിക്കണമെന്നും ഉത്തരവിട്ടു. വർഷങ്ങളോളം വീട് ഒഴിഞ്ഞുകിടന്നിരുന്നു എന്നും, ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിൽ നിന്ന് പെർമിറ്റ്
Results 1-10 of 265