Activate your premium subscription today
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പിൻഗാമിയെ തേടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 28ന്. എന്നാൽ അതിനും നാളുകൾക്കു മുൻപേതന്നെ ഒരു ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. #ElectionCircus എന്ന ഹാഷ്ടാഗിന്റെ ഉറവിടം തേടി ഇറാനിയൻ ‘സൈബർ’ പൊലീസ് അലയാൻ തുടങ്ങിയിട്ടും നാളുകളായി. എന്നാൽ കാട്ടുതീ പോലെയാണ് അത് ഇറാനിലാകെ പടർന്നത്. ഹാഷ്ടാഗിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിൽ പറയുംപോലെ, ഇലക്ഷൻ എന്ന സർക്കസിൽനിന്നു മാറി നിൽക്കുക. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാലും ഇറാൻ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്ക് മാറ്റമുണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരമൊരു ഹാഷ്ടാഗിനെ ജനം വൈറലാക്കിയതിനു പിന്നില്‍. സകല സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുള്ള ഇറാനിൽ വിപിഎൻ (Virtual private network) ഉപയോഗിച്ചാണ് ജനം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുതന്നെ. ഇറാനിൽ അതിശക്തമായ സൈബർ നിയന്ത്രണമുണ്ടെന്നു വയ്ക്കാം. എന്നാൽ തൊട്ടടുത്തു കിടക്കുന്ന രാജ്യമായ ഇറാഖിലോ? അവരും സമൂഹമാധ്യമ നിയന്ത്രണത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ്. ഏതുനിമിഷം വേണമെങ്കിലും ടിക്ടോക് ഉൾപ്പെടെ നിരോധിക്കപ്പെടാം. അവിടെയുമുണ്ട്, വ്ലോഗര്‍മാരെയും ഇൻഫ്ലുവൻസർമാരെയും സോഷ്യൽ മീഡിയ താരങ്ങളെയും തടവറയിലാക്കുന്ന നിയമങ്ങള്‍. എന്നാൽ അതോടൊപ്പംതന്നെ അവർ നേരിടേണ്ടി വരുന്നത് ജീവനുതന്നെ നേരെ ഉയരുന്ന ഭീഷണികളാണ്. അവിടെ സമൂഹമാധ്യമ താരങ്ങൾക്കു മേൽ മരണം കൊണ്ടാണ് അജ്ഞാതർ ഭീതി വിതയ്ക്കുന്നത്. അതിന് ഭരണകൂടം കുടപിടിക്കുന്നുണ്ടോ എന്ന ചോദ്യവും രാജ്യാന്തര സമൂഹം ഉയർത്തുന്നു. ഇറാഖിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉൾപ്പെടെ പറയാനുള്ളത് ഭീതിയുടെ ചോരക്കഥകളാണ്. എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളെ ഇറാഖ് ഭയക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം പോലും ഇക്കാര്യത്തിൽ രക്ഷയ്ക്കു വരാത്തത്? മരണത്തിന്റെ മണമുള്ള രാത്രികളുടെ ഇരുട്ടിൽനിന്ന് ഇനിയും എത്ര പേർ വരും നിരപരാധികൾക്കു നേരെ തോക്കുകളുമായി...?
ന്യൂഡൽഹി∙ സമൂഹമാധ്യമത്തിലെ ചര്‍ച്ചകളോ സംസാര സ്വാതന്ത്ര്യമോ ആർക്കും തടയാൻ കഴിയില്ലെന്നും അതിനുള്ള നീക്കങ്ങൾ വിവാദത്തെ ക്ഷണിച്ചേക്കാമെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ. അപൂർവങ്ങളില്‍ അപൂർവമായ.... Social Media Freedom Must Not Be Curbed For Healthy Democracy: Attorney General KK Venugopal
ന്യൂഡൽഹി ∙ ചൈനയിൽനിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ഡൽഹി പൊലീസിന്റെ ആരോപണത്തിനെതിരെ ന്യൂസ്ക്ലിക്ക് വാർത്താ പോർട്ടൽ. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ലജ്ജാകരമായ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും പോർട്ടൽ പ്രതികരിച്ചു. പോർട്ടൽ ദേശവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ പറയുന്ന
ബോളിവുഡിൽ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് സുസ്മിത സെൻ. അഭിനയം മാത്രമല്ല, വ്യക്തമായ നിലപാടുകൾ കൊണ്ടും ജനങ്ങൾക്ക് പ്രിയപ്പെട്ട നടി. ഇന്നത്തെക്കാൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ച കാലമാണ് തൊണ്ണൂറുകളെന്ന് സുസ്മിത പറയുന്നു. 'അന്ന് സിനിമാ മേഖല കുറച്ചു കൂടി ചെറുതാണ്. അക്കാലത്ത് സ്വന്തം അഭിപ്രായങ്ങൾ
ലണ്ടൻ ∙ നൂറ്റാണ്ടിനിടെ, തെളിവ് നൽകാനായി കോടതിയിൽ ഹാജരാകുന്ന ബ്രിട്ടിഷ് രാജകുടുംബത്തിലെ ആദ്യ അംഗമായി ഹാരി രാജകുമാരൻ. 100 വർഷത്തിലേറെയായി രാജകുടുംബാംഗങ്ങൾ കോടതിയിൽ കയറിയിട്ടില്ലെന്ന ‘റെക്കോർഡ്’ ഹാരി പഴങ്കഥയാക്കി. രാജകീയ പദവികൾ ഉപേക്ഷിച്ച് യുഎസിലെ കലിഫോർണിയയിലാണ് ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ മകനായ ഹാരിയും കുടുംബവും താമസിക്കുന്നത്.
ന്യൂഡൽഹി∙ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതിനിൽ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ കൊണ്ടുവരാനാകില്ലെന്ന് കോടതി അറിയിച്ചു.
ന്യൂഡൽഹി ∙ പ്രമുഖ ബുദ്ധിജീവികളായ പ്രതാപ് ഭാനു മേത്ത, അരവിന്ദ് സുബ്രഹ്മണ്യം എന്നിവർ ഹരിയാനയിലെ അശോക സർവകലാശാലയിൽനിന്നു രാജിവച്ചതിൽ പ്രതികരണവുമായി റിസർവ് ബാങ്ക് | Raghuram Rajan | Ashoka University | Manorama News
Results 1-7