Activate your premium subscription today
ന്യൂഡൽഹി ∙ പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ വിവാദ സന്യാസി ആസാറാം ബാപ്പു നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനു നോട്ടിസ് അയച്ചു. 2013–ലെ പീഡനക്കേസിലാണ് ഗാന്ധിനഗർ ജില്ലാ കോടതി ആസാറാമിനെ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളി.
രാജ്കോട്ട്∙ രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിമർശനം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിന്റെയും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ സർക്കാർ രൂക്ഷമായി
അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഹാജരാകാൻ നിർദേശിച്ചുള്ള മജിസ്ട്രേട്ട് കോടതിയുടെ നോട്ടിസ് തള്ളണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ആംആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവരുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചു. കേസ്
ന്യൂഡൽഹി ∙ മുസ്ലിം വിഭാഗത്തിൽപ്പെട്ട അഞ്ചുപേരെ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആളുകളെ കെട്ടിയിട്ട് മർദിക്കാനുള്ള അധികാരം എവിടെനിന്നാണ് പൊലീസുകാർക്ക് ലഭിച്ചതെന്നു ചോദിച്ച കോടതി, കുറ്റാരോപിതരായ പൊലീസുകാർ കസ്റ്റഡിയിൽ പോകണമെന്ന്
അഹമ്മദാബാദ് ∙ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. സഞ്ജീവ് ഭട്ട്, കൂട്ടുപ്രതി പ്രവീൺസിങ് ഝാല എന്നിവരുടെ ശിക്ഷ ജസ്റ്റിസ് അശുതോഷ് ശാസ്ത്രി, ജസ്റ്റിസ് സന്ദീപ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു. അതേസമയം 2 വർഷത്തെ ശിക്ഷയ്ക്കു ശേഷം വിട്ടയയ്ക്കപ്പെട്ട മറ്റ് 5 പ്രതികളുടെ ശിക്ഷ ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും കോടതി തള്ളി.
അഹമ്മദാബാദ് ∙ മാസത്തിൽ രണ്ടു വാരാന്ത്യങ്ങളിൽ മാത്രം ഭർതൃവീട് സന്ദർശിക്കുന്ന ഭാര്യ തന്റെ ദാമ്പത്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി യുവാവ് കോടതിയിൽ. മറ്റു ദിവസങ്ങളിൽ യുവതി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും ഭാര്യയോട് എല്ലാദിവസവും ഭർതൃവീട്ടിൽ താമസിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് സൂറത്തിലെ കുടുംബ കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ ഒൻപതാം വകുപ്പു പ്രകാരം ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്നും യുവാവ് ആവശ്യപ്പെടുന്നു.
അഹമ്മദാബാദ് ∙ മുസ്ലിം സമുദായാംഗങ്ങളായ 4 പേരെ ചമ്മട്ടി കൊണ്ട് അടിച്ചെന്ന കേസിൽ 4 പൊലീസ് ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം കാട്ടിയെന്നു ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഇവർക്കു 14 ദിവസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ഇതു നടപ്പാക്കുന്നതു 3 മാസത്തേക്കു മരവിപ്പിച്ചു. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുന്നതിലെ അതൃപ്തിയും ജഡ്ജിമാരായ
അഹമ്മദാബാദ്∙ ട്രെയിൻ യാത്രയ്ക്കിടെ മലയാളിയായ അഭിഭാഷകയെ കാണാതായെന്നു പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദിൽനിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായതെന്നാണു പരാതി.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സ്റ്റേ ആവശ്യം തള്ളി സുപ്രീംകോടതി. പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്നുള്ള അരവിന്ദ് കേജ്രിവാളിന്റെ പരാമർശത്തിലായിരുന്നു കേസ്. ഈ കേസ് ഗുജറാത്ത് ഹൈക്കോടതി 29ന് പരിഗണിക്കുന്നതിനാലാണ്
ന്യൂഡൽഹി ∙ ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. കുട്ടിയെ ജീവനോടെ
Results 1-10 of 15