Activate your premium subscription today
തിരുവനന്തപുരം∙ വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം 16 പേരുടെ വിവരങ്ങൾ പൊലീസ് ഹൈക്കോടതിക്കു കൈമാറി.
കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ നീതിപൂർവകമായ തീർപ്പുണ്ടാക്കാൻ ഈ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി.
ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് സുപ്രീം കോടതി കൊളീജിയത്തിന്റെ മുന്നിൽ ഹാജരായി.
കൊച്ചി ∙ വിദേശരാജ്യങ്ങളിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കി കേരളത്തിലെത്തുന്ന മെഡിക്കൽ വിദ്യാർഥികളുടെ നിർബന്ധിത ഇന്റേൺഷിപ്പ് രണ്ടു വർഷമായി നിശ്ചയിച്ച കേരള മെഡിക്കൽ കൗൺസിൽ തീരുമാനം ഹൈക്കോടതി ശരിവച്ചു. കോവിഡ്, റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം പഠനത്തിന്റെ അവസാന സമയങ്ങൾ ഓൺലൈനില് പൂർത്തിയാക്കിയവർക്കാണ് 2 വർഷത്തെ ‘കംപൽസറി റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ്’ ഏർപ്പെടുത്തിയത്.
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നൽകി. പ്രസംഗം വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് 55 എംപിമാർ ഒപ്പിട്ട നോട്ടിസിൽ പറയുന്നു. നേതാക്കളായ ദിഗ്വിജയ് സിങ് (കോൺഗ്രസ്), കപിൽ സിബൽ (എസ്പി), ജോൺ ബ്രിട്ടാസ് (സിപിഎം), സാകേത് ഗോഖലെ (തൃണമൂൽ കോൺഗ്രസ്), മനോജ് കുമാർ ഝാ (ആർജെഡി) എന്നിവർ രാജ്യസഭാ സെക്രട്ടറി ജനറലിനാണു നോട്ടിസ് നൽകിയത്.
കൊച്ചി ∙ നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി ഉറങ്ങിക്കിടന്നവർക്കുമേൽ പാഞ്ഞുകയറി 2 കുട്ടികളടക്കം 5 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയും ലോറി ഡ്രൈവറുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.ജെ. ജോസിനു ജാമ്യം നിഷേധിച്ച ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നിർദേശം.
കൊച്ചി ∙ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ നൽകിയ മൂന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് എം.കെ.നാസറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 9 വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നതും പരിഗണിച്ചാണു ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്.
പ്ലസ്ടു, ഇംഗ്ലിഷ് ടൈപ്പിങ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ അവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് IIതസ്തികയിലെ 12 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡയറക്ട് റിക്രൂട്മെന്റാണ്. ഡിസംബർ 12 മുതൽ 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙റിക്രൂട്മെന്റ് നമ്പർ: 14/2024, 15/2024. ∙യോഗ്യത:
കൊച്ചി∙ വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭാര്യയ്ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്നു ഹൈക്കോടതി. അതേസമയം, വിവാഹമോചനത്തിന് അതു മതിയായ കാരണമാകും. ആധുനിക കാലത്തെ നിയമങ്ങൾ, ഭാര്യയുടെയോ ഭർത്താവിന്റെയോ വിശ്വസ്തതയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നില്ലെന്നും വൈവാഹിക തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗം വേറെയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം. ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊച്ചി ∙ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യവസ്ഥകളിൽ കടുംപിടിത്തം പിടിക്കാതെ തുറന്ന മനസ്സ് കാട്ടാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി.
Results 1-10 of 1073