Activate your premium subscription today
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്. എഡിജിപി എം.ആര്. അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവിടാത്തത്. മനോരമ ന്യൂസ് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന്, റിപ്പോർട്ട് രഹസ്യരേഖയാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ മറുപടി.
ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദങ്ങളിൽപ്പെട്ട് സർക്കാരിന് തലവേദനയായ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയിരുന്നു .ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനാണ് ഇപ്പോൾ ക്രമസമാധാനച്ചുമതല. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക്
തിരുവനന്തപുരം∙ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ കേരളാ പൊലീസ് ഏറെ വിവാദങ്ങള്‍ നേരിടുന്ന നിര്‍ണായകഘട്ടത്തില്‍ ക്രമസമാധാനച്ചുമതലയിലേക്ക് എഡിജിപിയായി മനോജ് ഏബ്രഹാമിനെ എത്തിച്ചതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍. മനോജ് ഏബ്രഹാമിന് പകരം ഇന്റലിജന്‍സ്
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ ഉത്തരവിൽ കാരണം വ്യക്തമാക്കാത്തത് പരിശോധന പൂർത്തിയാക്കാത്തതുകൊണ്ടായിരിക്കുമെന്നും അത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. എഡിജിപി ആരോപണം നേരിടുന്ന തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രശ്നം
തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കിയതിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലുണ്ടായ പാളിച്ച അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപിയെ നിയോഗിച്ചതിൽ ഐഎഎസ് തലപ്പത്ത് അസ്വാരസ്യം. സർക്കാർ നടപടിയിലെ അഭിപ്രായവ്യത്യാസം ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നാണു വിവരം. പൂരത്തിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം നടത്തുന്നത് ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറിയുടെ അഭാവത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിക്കുന്നത്.
തിരുവനന്തപുരം∙ വെള്ളിയാഴ്ച നിയമസഭ ആരംഭിക്കാനിരിക്കെ എഡിജിപി - ആര്‍എസഎസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാല്‍ സഭാതലം കലങ്ങിമറിയും. ഈ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കാന്‍ പ്രതിപക്ഷം കച്ചകെട്ടുമ്പോള്‍ മന്ത്രിമാര്‍ നേരിട്ട് മറുപടി പറയേണ്ടി
തിരുവനന്തപുരം∙ ഉദ്യോഗസ്ഥരുമായും പൊതു പ്രവർത്തകരുമായും എല്ലാ കാലത്തും ആർഎസ്എസ് സംവദിച്ചിരുന്നെന്നും അത് തുടരുമെന്നും സമ്പർക്ക് പ്രമുഖ് എ.ജയകുമാർ. എഡിജിപി എം.ആർ.അജിത്കുമാർ ഉന്നത ആർഎസ്എസ് നേതാക്കളെ കണ്ടത് ജയകുമാറിനൊപ്പമായിരുന്നു. ഇത് രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമൂഹമാധ്യമത്തിലൂടെ ജയകുമാർ നിലപാട് വ്യക്തമാക്കിയത്.
കോഴിക്കോട് ∙ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം എഡിജിപി എം.ആർ.അജിത്കുമാറിനെ വെള്ളപൂശാനുള്ളതാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടില്‍ നില്ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഡിജിപിയെ ഏല്പിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന മന്ത്രിസഭാ യോഗത്തിൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം.ആർ.അജിത് കുമാറിന്റെ പൂരം അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിയുടെ ശുപാർശയോടെ തനിക്കു ലഭിച്ചതായി മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിക്കും. അതാണ് നടപടിക്രമം. അതിനുശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ എഡിജിപിക്കെതിരെ പി.വി.അൻവർ ആരോപണങ്ങളുയർത്തിയപ്പോൾ, ഗൗരവമുള്ളതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാൽ, അത് ആഭ്യന്തരവകുപ്പിനെ കടന്നാക്രമിക്കാനുള്ള ലൈസൻസായി അൻവർ കണ്ടതോടെയാണു പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അതിരുവിട്ടാൽ അൻവറിനെ കൈവിടേണ്ടി വരുമെന്ന സൂചന, അദ്ദേഹത്തിന്റെ പരാതി ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽത്തന്നെ മുഖ്യമന്ത്രി നൽകിയതാണ്.
Results 1-10 of 72