Activate your premium subscription today
തിരുവനന്തപുരം∙ പൊലീസ് മേധാവിയുണ്ടെങ്കിലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന ഭരണം നടത്തുന്നത് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാണ്. നേരത്തേ ഉത്തര മേഖലയും ദക്ഷിണ മേഖലയുമായി 2 എഡിജിപിമാരായിരുന്നു സംസ്ഥാനത്തെ ക്രമസമാധാനച്ചുമതല വഹിച്ചിരുന്നതെങ്കിൽ പിന്നീട് ഒരു എഡിജിപിയിലേക്ക് ഇൗ അധികാരം കേന്ദ്രീകരിച്ചു.
തിരുവനന്തപുരം∙ ഡിജിപിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ പൊലീസ് മേധാവിമാരുടെ ക്രൈം കോൺഫറൻസിൽ സ്വർണവേട്ടയും ചർച്ചയായി. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവേട്ട തുടരേണ്ടതുണ്ടോ, അത് കസ്റ്റംസിന്റെ ജോലിയല്ലേ എന്ന മട്ടിൽ എഡിജിപി എം.ആർ.അജിത്കുമാർ ചോദിച്ചെങ്കിലും സ്വർണം പിടിക്കുന്നതു പൊലീസ് തുടരണമെന്നും അതിനു പിന്നിൽ വലിയ മാഫിയ ആണെന്നും ഡിജിപി മറുപടി നൽകി. കഴിഞ്ഞ 2 മാസം പൊലീസ് സ്വർണം പിടിക്കുന്നതു കേരളത്തിൽ കുറഞ്ഞിട്ടുണ്ടെന്നും നടപടിക്രമം പാലിച്ച് സ്വർണ മാഫിയയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡിജിപി നിർദേശിച്ചു. പൊലീസ് ആസ്ഥാനത്താണ് സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് യോഗം വിളിച്ചത്.
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച സിപിഐയുടെ കാത്തിരിപ്പ് നീളും. എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍ അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കാനാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്ക്ക് അതൃപ്തി.
തിരുവനന്തപുരം∙ കൈതോലപ്പായയില്‍ പണം കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണ ചുമതല.
കൊച്ചി∙ എഴുതാത്ത പരീക്ഷ താൻ ജയിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എസ്എഫ് െഎ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതിയിൽ പ്രാഥമികാന്വേഷണം പോലും പൂർത്തിയാകും മുൻപു തിരക്കിട്ടു കേസെടുത്തതും പ്രതിപ്പട്ടിക തയാറാക്കിയതും ഉന്നതതല ഇടപെടലിനെ തുടർന്നെന്നു സൂചന. മാർക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവം വിവാദമായതോടെ ആർഷോ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഈ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയതോടെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയും കേസ് സെൻട്രൽ പൊലീസിനു വിടുകയും ചെയ്തു. ആർഷോയുടെ പരാതിയിൽ വലിയ കഴമ്പില്ലെന്ന നിഗമനത്തിലാണു കൊച്ചി പൊലീസ് പ്രാഥമിക അന്വേഷണത്തിനു തുനിഞ്ഞത്. ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെ ആർഷോ ഭരണതലത്തിന്റെ സഹായത്തോടെ ലോ ആൻഡ് ഓർഡർ എഡിജിപി എം.ആർ. അജിത്കുമാറിനു കഴിഞ്ഞ എട്ടിനു വീണ്ടും പരാതി നൽകി.
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിന് ക്രമസമാധാന ചുമതല. വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് (എൻഐഎ) പോകുന്ന ഒഴിവിലാണ് നിയമനം.
Results 1-7