Activate your premium subscription today
പോർബന്തർ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് 1997ലെ കസ്റ്റഡി പീഡനക്കേസിൽ കുറ്റവിമുക്തൻ. കേസിൽ ഭട്ടിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും പോർബന്തർ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുകേഷ് പാണ്ഡ്യ പറഞ്ഞു. അതേസമയം മറ്റു 2 കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ സഞ്ജീവ് ഭട്ട് ജയിലിൽ തുടരും.
കൊല്ലം ∙ കാർ തടഞ്ഞു ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പത്മരാജനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ തെളിവെടുപ്പിനും വിശദമായി ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണിത്. ഭാര്യ അനിലയെ കൊലപ്പെടുത്തുന്നതിനായി പെട്രോൾ വാങ്ങിയ പമ്പിൽ ഉൾപ്പെടെ
മംഗളൂരു ∙ കൊല്ലം ഓടനാവട്ടം അരയക്കുന്നിൽ വൈ.ബിജുമോൻ (42) പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ഉഡുപ്പി ബ്രഹ്മവാർ പൊലീസ് സ്റ്റേഷൻ എസ്ഐ ബി.ഇ.മധു, ഹെഡ് കോൺസ്റ്റബിൾ സുജാത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന് മുന്‍ ഭാരവാഹികള്‍ അറസ്റ്റില്‍. കുവൈത്ത്-ഇറാഖ് ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കൊല്ലം∙ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലെ ഒന്നു മുതൽ നാലു പ്രതികളെ 8 ദിവസത്തേക്കും അഞ്ചാം പ്രതിയെ 5 ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് രണ്ടാം കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
കൊച്ചി ∙ താനൂരിലെ താമിർ ജിഫ്രി കസ്റ്റഡിമരണ കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണു ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം ലഭിച്ചത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായിരുന്ന ജിനേഷ്,
താനൂർ (മലപ്പുറം) ∙ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവരെയാണ് സിബിഐ സംഘം പിടികൂടിയത്.
മുംബൈ∙ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർക്കാൻ തോക്ക് നൽകിയഅനുജ് ഥാപൻ പൊലീസ് കസ്റ്റഡിയിൽ ജീവനൊടുക്കിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. കഴിഞ്ഞ മാസം 25ന് പഞ്ചാബിൽ നിന്നു പിടിയിലായ അനുജ് ഥപൻ ബുധനാഴ്ച രാവിലെയാണ് ലോക്കപ്പിൽ തൂങ്ങിമരിച്ചത്. കിടക്കവിരി ഉപയോഗിച്ച് ശുചിമുറിയിൽ
മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി മർദിച്ചു. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മർദനമേറ്റത്. ഇടിവള കൊണ്ട് ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പൂവാർ സ്വദേശി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുംബൈ ∙ മോഷ്ടിച്ച ബോട്ടിൽ അനധികൃതമായി മുംബൈ തീരത്ത് എത്തിയവർക്ക് കുവൈത്ത് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബോട്ട് ഉടമയായ കുവൈത്ത് സ്വദേശി ഇവരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും തടവിലാക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം ജില്ലക്കാരായ
Results 1-10 of 127