Activate your premium subscription today
ന്യൂഡൽഹി∙ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ഇടപെടലുമായി സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി∙ തെക്കൻ ഡൽഹിയിൽ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ 1600 കിലോമീറ്റർ പിന്തുടർന്ന് പൊലീസ് പിടികൂടി. വിഷ്ണു സ്വരൂപ് സാഹിയാണ് പൊലീസ് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെ 8 ഫോണുകളും 20 സിം കാർഡുകളും മാറിയെങ്കിലും നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.
ന്യൂഡൽഹി∙ ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചു’മായി ഡൽഹിയിലേക്ക് പദയാത്രയുമായെത്തിയ ലഡാക്കിലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി അതിർത്തിയിൽ തടഞ്ഞു. വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ വാങ്ചുക് സെപ്റ്റംബർ 1നാണ് 150 പേരുമായി ലേയിൽനിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് ആരംഭിച്ചത്. ഡൽഹി പൊലീസ് ആക്ട് അനുസരിച്ചാണ് നടപടി. ഡൽഹി അതിർത്തിയായ സിംഘുവിലാണ് പദയാത്ര പൊലീസ് തടഞ്ഞത്.
തൃശൂർ∙ മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. തൃശൂർ രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ന്യൂഡൽഹി ∙ മധ്യഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംഡി ഒന്നാം വർഷ വിദ്യാർഥിയായ അമിത് കുമാറിനെ(30)യാണ് ചൊവ്വ വൈകിട്ട് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് മനോദൗർബല്യത്തിനു ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ന്യൂഡൽഹി ∙ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയെന്നതുൾപ്പെടെയുള്ള കേസുകൾ നേരിടുന്ന മുൻ ഐഎഎസ് പ്രബേഷനറി ഓഫിസർ പൂജ ഖേദ്കറിന് അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നീട്ടി. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിഷയം 29ലേക്കു മാറ്റുകയായിരുന്നു. ഡൽഹി പൊലീസ് മറുപടി നൽകാൻ കൂടുതൽ സമയം തേടിയ സാഹചര്യത്തിലാണു നീട്ടിയത്.
ന്യൂഡൽഹി ∙ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി എന്നതുൾപ്പെടെയുള്ള കേസുകൾ നേരിടുന്ന മുൻ ഐഎഎസ് പ്രബേഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഈ മാസം 21വരെ താൽക്കാലിക ആശ്വാസം അനുവദിച്ചത്. ഡൽഹി പൊലീസ്, യുപിഎസ്സി എന്നിവർക്കു നോട്ടിസ് അയച്ച കോടതി ജാമ്യാപേക്ഷയിൽ മറുപടി തേടി. നേരത്തെ പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു.
ന്യൂഡൽഹി∙ ഐഎസ് ഭീകരൻ റിസ്വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 3 ലക്ഷം രൂപയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രഖ്യാപിച്ചിരുന്നത്
മുംബൈ∙ യുപിഎസ്സി പരീക്ഷയ്ക്ക് വ്യാജ രേഖകൾ സമർപ്പിച്ച കേസിൽ ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കർക്ക് ഡൽഹി പൊലീസ് നോട്ടിസ് നൽകും. പ്രാഥമിക അന്വേഷണം നടത്തി വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിക്കാൻ ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
ദ്വാരക∙ തലകുനിച്ച്, കൈകെട്ടി വിനയത്തോടെ പൊലീസുകാരുടെ നടുവിൽ നിൽക്കുന്ന ‘സ്പൈഡർമാനെ’ കണ്ടാൽ പാവം തോന്നുമല്ലേ! തൊട്ടു മുൻപുള്ള സീനിൽ സൂപ്പർനായകൻ ഒരു സ്കോർപിയോയുടെ ബോണറ്റിലിരുന്ന് അഭ്യാസപ്രകടനങ്ങളുമായി നഗരം ചുറ്റുകയായിരുന്നു. അതിനിടെയാണ് ട്രാഫിക് പൊലീസിന്റെ മുന്നിൽ കുടുങ്ങിയത്. താഴെയിറങ്ങിയ ഉടൻ
Results 1-10 of 406