Activate your premium subscription today
തിരുവനന്തപുരം ∙ ഡിജിപി അറിയാതെ 4 മാസം മുൻപ് അന്നത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പൊലീസിൽ രൂപീകരിച്ച സമാന്തര ഇന്റലിജൻസ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പിരിച്ചുവിട്ടു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും ജില്ലാ സ്പെഷൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാർ നോഡൽ ഓഫിസർമാരായി നിയമിച്ചത്. ജില്ലാ കമാൻഡ് സെന്ററുകളിൽനിന്നു വിവരങ്ങൾ എഡിജിപിയുടെ ഓഫിസിലെ കൺട്രോൾ റൂമിൽ അറിയിക്കാനായിരുന്നു ഉത്തരവ്.
തിരുവനന്തപുരം ∙ ഇന്റലിജൻസ് മേധാവിയായി നിയമിക്കാൻ സർക്കാർ എഡിജിപിമാരെ തിരയുന്നു. ഇന്റലിജൻസ്, ക്രമസമാധാനം എന്നീ സുപ്രധാന ചുമതലകൾ ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന് എഡിജിപി മനോജ് ഏബ്രഹാം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കാരണം, ക്രമസമാധാന രംഗത്തെ പൊലീസുകാരുടെ വീഴ്ച അടക്കം അന്വേഷിക്കുന്നത് ഇന്റലിജൻസാണ്. ഈ സാഹചര്യത്തിലാണു പുതിയ ആളെ ഇന്റലിജൻസിൽ ഉടൻ നിയമിക്കാൻ സർക്കാർ തല പുകയ്ക്കുന്നത്.
തിരുവനന്തപുരം∙ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ കേരളാ പൊലീസ് ഏറെ വിവാദങ്ങള്‍ നേരിടുന്ന നിര്‍ണായകഘട്ടത്തില്‍ ക്രമസമാധാനച്ചുമതലയിലേക്ക് എഡിജിപിയായി മനോജ് ഏബ്രഹാമിനെ എത്തിച്ചതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍. മനോജ് ഏബ്രഹാമിന് പകരം ഇന്റലിജന്‍സ്
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലങ്ങി ആറു മാസം കഴിയാറായിട്ടും ആരാണ്, എന്തിനാണ് പൂരം കലക്കിയതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പൂരം കലങ്ങിയതില്‍ അന്വേഷണപ്പൂരവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആദ്യം എഡിജിപിയെ എഴുന്നള്ളിച്ച് അന്വേഷണത്തിന്റെ ചെറുപൂരം നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ മൂന്നു
തിരുവനന്തപുരം∙ രാജ്യത്തെ സൈബർ സുരക്ഷമുൻനിർത്തിയുള്ള മികച്ച പ്രവർത്തനം നടത്തുന്നവരിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാമും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന.Loknath Behera, Loknath Behera award, Loknath Behera news,
പാലക്കാട് ∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന 500ലധികം പേർകൂടി സംസ്ഥാന പൊലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) .... Crime, Police, Manorama News
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായധനം നൽകുമ്പോൾ രോഗം, പ്രകൃതിക്ഷോഭം തുടങ്ങിയ പ്രശ്നത്തിന്റെ ഗൗരവം അനുസരിച്ചു തുകയ്ക്കു പരിധി നിശ്ചയിക്കണമെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിനു ശുപാർശ നൽകി. ദുരിതാശ്വാസ നിധി തട്ടിപ്പിനു പിന്നിൽ ഏജന്റുമാർ റവന്യു ഉദ്യോഗസ്ഥർ
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്നതു വൻ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായും വ്യാപ്തി കണ്ടെത്താൻ അപേക്ഷകരുടെ വീടുകളിലും കൂടുതൽ റവന്യു ഓഫിസുകളിലും പരിശോധന നടത്തുമെന്നും ഡോക്ടർമാരെ ചോദ്യം ചെയ്യുമെന്നും വിജിലൻസ്.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനർഹർ തട്ടിയെടുത്തതിനു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഏജന്റുമാരും ഉൾപ്പെടുന്ന സംഘം പ്രവർത്തിക്കുന്നതായി വിജിലൻസ്. ആസൂത്രിതമായാണ് തട്ടിപ്പുകൾ നടത്തിയത്. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ ഫീൽഡുതല പരിശോധന ആരംഭിച്ചു. ആസൂത്രിതമായാണു തട്ടിപ്പു
തിരുവനന്തപുരം ∙ ഗുണ്ടകളുമായുള്ള ബന്ധത്തിലൂടെ അവിഹിതസ്വത്തു സമ്പാദിച്ച മുപ്പതിലേറെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവരാണ് ഇവർ. മണ്ണ് –മണൽ മാഫിയ ബന്ധം, അഴിമതി, സിവിൽ കേസുകളിലെ മധ്യസ്ഥത എന്നിവ വഴി അവിഹിതമായി പണം നേടിയവരും അന്വേഷണപ്പട്ടികയിലുണ്ട്.
Results 1-10 of 30