സൈബർ സുരക്ഷയ്ക്കായി പോരാട്ടം; 100 പേരുടെ പട്ടികയിൽ ബെഹ്റയും മനോജ് എബ്രഹാമും
Mail This Article
തിരുവനന്തപുരം∙ രാജ്യത്തെ സൈബർ സുരക്ഷമുൻനിർത്തിയുള്ള മികച്ച പ്രവർത്തനം നടത്തുന്നവരിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാമും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ ഓൺലൈൻ മാധ്യമമായ ദി 420 (The420) പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്.
കുട്ടികൾക്ക് എതിരെയുള്ള കേരള പൊലീസിന്റേയും സൈബർ ഡോമിന്റേയും പ്രവർത്തനങ്ങളും അന്വേഷണ മികവും ഇതിനകം തന്നെ ലോക ശ്രദ്ധപിടിച്ചു പറ്റിയതും ഇന്റർപോൾ അടക്കമുള്ള ഏജൻസികളുടെ പുരസ്കാരം നേടിയതുമാണ്. ഇതിനെല്ലാം നേതൃത്വം നൽകുന്ന വ്യക്തിയെന്ന നിലയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ പട്ടികയിൽ ഇടംപിടിച്ചത്.
സൈബർ ഡോം വഴി നടത്തുന്ന സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയിൽ വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസും സൈബർ സുരക്ഷാ രംഗത്തെ ലോകത്തിലെ പ്രമുഖമായ സമ്മേളനമാണ്. കൊക്കൂണിന്റെ മറ്റൊരു സംഘാടകൻ കൂടിയായ മനു സഖറിയയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ അടക്കം 100 ഓളം സൈബർ വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരുമാണ് പട്ടികയിൽ ഇടം നേടിയവർ.
Content Highlights: Award for Loknath Behera and Manoj Abraham