Activate your premium subscription today
തിരുവനന്തപുരം ∙ ഗതാഗതനിയമം കണക്കിലെടുക്കാതെ പൊലീസ് വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാർതന്നെ പിഴ അടയ്ക്കണമെന്നു വീണ്ടും നിർദേശം. പൊലീസ് വാഹനങ്ങൾക്കുള്ള പിഴ ചലാനുകളുടെ എണ്ണം കുത്തനെ വർധിച്ചതോടെയാണ് എഡിജിപി എസ്.ശ്രീജിത്ത് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയത്. പൊലീസ് വാഹനങ്ങളെല്ലാം റജിസ്റ്റർ ചെയ്തിരിക്കുന്നത് ഡിജിപിയുടെ പേരിലായതിനാൽ, എവിടെ നിയമം ലംഘിച്ചാലും നോട്ടിസ് വഴിതെറ്റാതെ പൊലീസ് ആസ്ഥാനത്താണ് എത്തുന്നത്.
ശബരിമല∙ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസിന്റെ ഭാഗത്തുനിന്നും ബൃഹത്തായ സജ്ജീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് . പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിൽ എഴുന്നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഫസ്റ്റ് കം ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ ആദ്യം വരുന്നവർക്ക് അവിടെ പാർക്കിങ്ങിനുള്ള സൗകര്യം നൽകും.
തിരുവനന്തപുരം∙ 79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ് വരെയുള്ള 79 പേരെ സ്ഥലം മാറ്റി ശനിയാഴ്ച കമ്മിഷണർ എസ്. ശ്രീജിത് ഇറക്കിയ ഉത്തരവാണ് തിങ്കളാഴ്ച മരവിപ്പിച്ചത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശത്തെ തുടർന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എല്ലാ ആർടിഒമാർക്കും കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദേശം വാട്സാപ് വഴി നൽകി.
പത്തനംതിട്ട∙ എഡിജിപി എസ്.ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനമിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു. പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ് മരിച്ചത്. അടൂർ പറന്തലിൽ എംസി റോഡില്‍ വച്ചു വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി ∙ ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടര്‍ ശേഷി കൂട്ടി തട്ടിപ്പ്. 250 വാട്സ് ശേഷിയുള്ള വാഹനങ്ങള്‍ക്ക് ശേഷി കൂട്ടി നല്‍കുന്നുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഷോറൂമുകളില്‍
തിരുവനന്തപുരം∙ ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും. ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ്
പാലക്കാട്∙ വടക്കഞ്ചേരി അപകടത്തിനു വഴിവച്ച ലൂമിനസ് ബസ് നടത്തിയത് സർവത്ര നിയമലംഘനമെന്നു മോട്ടർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഡ്രൈവർക്കു പുറമെ ഉടമയ്ക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകി.
പാലക്കാട് ∙ അസുരവേഗത്തില്‍ പായുന്ന ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങളില്‍ പലതും മനഃപൂര്‍വമെന്ന് വെളിപ്പെടുത്തല്‍. നിയമലംഘനം നടത്തി മിടുക്കുകാട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് വൈറലാക്കുന്നത് കൂടുതല്‍ ഓട്ടം കിട്ടാനുള്ള കുറുക്കുവഴിയാണെന്ന് മൂന്നു പതിറ്റാണ്ടായി ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ഒരു ഡ്രൈവര്‍
പാലക്കാട് ∙ വടക്കഞ്ചേരിയിൽഒൻപതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോള്‍ ഉടമയ്ക്ക് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിച്ചിരുന്നതായി വെളിപ്പെടുത്തൽ. അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്താണ് വെളിപ്പെടുത്തിയത്. ആദ്യം
കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തു നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി. | S Sreejith | Manorama News
Results 1-10 of 21