Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കുന്നതിനുള്ള ഫയൽ 10 മാസം രാജ്ഭവനിൽ തടഞ്ഞു വച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വാങ്ങിയ ശേഷം നിയമന ഉത്തരവ് ഇറക്കണമെന്നു സർക്കാരിനു രാജ്ഭവൻ നിർദേശം
തിരുവനന്തപുരം∙ ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിച്ചു. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയ മണികുമാറിന്റെ നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. രാജ്ഭവന് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു കാലാവധി
കൊച്ചി∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാർഗം മടങ്ങിയെത്തിയതിനെ | Kerala High Court | Quarantine | Justice S Mani Kumar | Covid 19 | Manorama Online
തിരുവനന്തപുരം∙ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കണമെന്ന സർക്കാരിന്റെ ശുപാർശ അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്ത് നൽകി. ഇതേ ആവശ്യമുന്നയിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തും ഗവർണർക്കു മുൻപിലുണ്ട്. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ മണികുമാറിനു കഴിയുമോയെന്ന ആശങ്ക സതീശന്റെ കത്തിലുണ്ട്. കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ അംഗമായ പ്രതിപക്ഷനേതാവ് എസ്.മണികുമാറിന്റെ നിയമന ശുപാർശയിൽ രേഖാമൂലം വിയോജനം രേഖപ്പെടുത്തിയിരുന്നു
മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഗവര്‍ണര്‍ക്കു കത്ത് നല്കി. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ്. മണികമാറിനു കഴിയുമോയെന്ന ആശങ്കയും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ∙ കഴിഞ്ഞ 14നു പിരിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 15 ബില്ലുകളിൽ 13 എണ്ണവും ഇതുവരെ ഗവർണറുടെ അംഗീകാരത്തിനു രാജ്ഭവനിൽ എത്തിയില്ല. അടിയന്തര പ്രാധാന്യമുള്ള രണ്ടെണ്ണം എത്തിയതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചിരുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള ആക്രമണം തടയുന്ന ബിൽ, സംസ്ഥാനത്തു മൂന്നു ചരക്കു സേവന നികുതി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നിയമഭേദഗതി ബിൽ എന്നിവയാണിവ.
തിരുവനന്തപുരം ∙ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന്റെ നിയമന കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തന്റെ വിവേചനാധികാരം ഉപയോഗിച്ചു തീരുമാനം എടുക്കാമെന്നു രാജ്ഭവന്റെ വിലയിരുത്തൽ. സർക്കാർ ശുപാർശ ചെയ്യുന്നയാളെ അതേപടി ഗവർണർ നിയമിക്കണം എന്നില്ല. ഇതിന്റെ നിയമ വശങ്ങൾ വിലയിരുത്തിയതിനെ തുടർന്നാണ് ഇത്തരമൊരു
തിരുവനന്തപുരം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് ഇന്നു വിശദീകരണം തേടും. മണികുമാറിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്താനാണു പ്രധാനമായും കത്തിൽ ആവശ്യപ്പെടുക എന്നാണു സൂചന. നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണു വിശദീകരണം തേടുന്നത്.
തിരുവനന്തപുരം ∙ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഫയൽ ഗവർണർക്ക് അയയ്ക്കാത്തതു സർക്കാർ ഇക്കാര്യം പുനഃപരിശോധിക്കാനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. ഫയൽ സമർപ്പിച്ചാലും തീരുമാനത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകില്ലെന്നതിനാലാണു പിൻവാങ്ങൽ നീക്കം.
തിരുവനന്തപുരം∙ചീഫ് സെക്രട്ടറി ഡോ.വി.വേണു നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും.ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആണ് അദ്ദേഹം ഗവർണറെ കാണുന്നത്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു എങ്കിലും ഇതു സംബന്ധിച്ച ഫയൽ ഇപ്പോഴും രാജ്ഭവനിൽ എത്തിയിട്ടില്ല. എന്നാൽ ഇതേക്കുറിച്ചു ഗവർണർ നിയമോപദേശം തേടിയിരുന്നു. നിയമന ഫയൽ എത്തിയാൽ മാത്രമേ അദ്ദേഹത്തിനു തീരുമാനം എടുക്കാൻ സാധിക്കൂ.
Results 1-10 of 21