Activate your premium subscription today
കൊച്ചി∙ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്രയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം. സാന്ദ്ര തോമസ് നല്കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്.
ബെംഗളൂരു∙ ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. കര്‍ണാടക ഹൈക്കോടതിയാണ് അന്വേഷണം തടഞ്ഞത്.
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തേൾ’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ ശശി തരൂർ എംപിക്ക് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമവിധിയുണ്ടാകുംവരെ ഒത്തുത്തീർപ്പു പ്രകാരമുള്ള 158.9 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ന്യൂഡൽഹി ∙ ഹൈന്ദവ തീർഥയാത്രയായ ‘കൻവർ യാത്ര’ കടന്നു പോകുന്ന ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മധ്യപ്രദേശിലെയും സ്ഥലങ്ങളിലെ ഭക്ഷ്യവിൽപന ശാലകളിൽ ഉടമസ്ഥരുടെ പേരു പ്രദർശിപ്പിക്കണമെന്ന സംസ്ഥാന അധികൃതരുടെ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. വിതരണം ചെയ്യുന്നത് സസ്യാഹാരമാണോ മാംസാഹാരമാണോ എന്നതു പരസ്യമാക്കണമെന്ന് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
കൊച്ചി / മൂന്നാർ ∙ സ്ഥലം മാറ്റുമെന്ന സിപിഐ പ്രാദേശിക നേതാവിന്റെ ഭീഷണി ശരിയായി; കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ സിപിഐ നേതാക്കളുടെ ഭീഷണി നേരിട്ട ഭൂസംരക്ഷണ സേനാംഗങ്ങളെ സ്ഥലംമാറ്റി ഇടുക്കി കലക്ടർ ഉത്തരവിറക്കി. എന്നാൽ, ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു. സ്ഥലം മാറ്റിയതോടെ ജോലി ഉപേക്ഷിക്കാനൊരുങ്ങിയ താൽക്കാലിക ജീവനക്കാരായ സേനാംഗങ്ങൾ കോടതി വിധി വന്നതോടെ തീരുമാനം ഉപേക്ഷിച്ചു.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന് ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു അബ്രഹാമിന്റെ ഇടക്കാല ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഷാജി പ്രഭാകരനെ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു നീക്കിയ നടപടി അടക്കം ചർച്ച ചെയ്യാനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാളെ യോഗം ചേരും. ഷാജി പ്രഭാകരനെ നീക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണു ചർച്ച.
കൊച്ചി ∙ നവകേരള സദസ്സിന് പരസ്യത്തിലൂടെ പണം കണ്ടെത്താൻ കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിലെ നിർദേശം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എങ്ങനെയാണു പണം ശേഖരിക്കേണ്ടതെന്നും അക്കൗണ്ട് ചെയ്യേണ്ടതെന്നുമുള്ള കാര്യങ്ങളിൽ ഒരു മാർഗനിർദേശവും ഒക്ടോബർ 27ലെ ഉത്തരവിൽ ഇല്ലെന്നും ഇത് അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
തിരൂർ ∙ ആയുർവേദ ആശുപത്രി മുൻപ് തീരുമാനിച്ച സ്ഥലത്തു നിന്ന് മാറ്റി നിർമിക്കാനുള്ള നഗരസഭയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. വാർഡ് 18ൽ സൗജന്യമായി കിട്ടിയ സ്ഥലത്തു നിർമിക്കാൻ തീരുമാനിച്ചിരുന്നത് വാർഡ് 21ൽ ലഭിച്ച സ്ഥലത്തേക്കു മാറ്റാൻ തീരുമാനിച്ചതാണ് സ്റ്റേ ചെയ്തത്. 2021ലാണു നഗരസഭയുടെ മുൻ അംഗം
Results 1-10 of 13