Activate your premium subscription today
ആലപ്പുഴ ∙ കാലഹരണപ്പെട്ട ഉത്തരവിന്റെ മറവിൽ ഇവന്റ് മാനേജ്മെന്റ് ഏജൻസികൾക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) വഴിവിട്ട സഹായം. സ്റ്റേജ് അലങ്കാര ജോലികൾ ചെയ്യാൻ ഏജൻസികളെ എംപാനൽ ചെയ്ത് ഒരു വർഷ കാലാവധിയിൽ 2020ൽ ഇറക്കിയ ഉത്തരവ് പുതുക്കാതെ ഇപ്പോഴും തുടരുകയാണ്. ഈ ഉത്തരവ് അടിസ്ഥാനമാക്കി 4 വർഷമായി സർക്കാർ പരിപാടികളുടെ സ്റ്റേജ് അലങ്കാര ജോലികൾ 6 ഏജൻസികളുടെ കുത്തകയാണ്. ഇതിൽ വകുപ്പിലെ ഉന്നതരുടെ ഇഷ്ടക്കാരായ 2 ഏജൻസികൾക്കാണു മിക്ക ജോലികളും കിട്ടുന്നതെന്നും ആക്ഷേപമുണ്ട്.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
മുൻ ഉത്തരവിലെ ദൂരപരിധി വ്യവസ്ഥ ഒഴിവാക്കികേരളസർക്കാർ ജീവനക്കാർ സായാഹ്ന / പാർട്–ടൈം ഉപരിപഠന കോഴ്സുകളിൽ പങ്കെടുക്കുമ്പോൾ സ്വന്തം സ്ഥാപനത്തിൽനിന്നു പഠനകേന്ദ്രത്തിേലക്കുള്ള ദൂരം 30 കിലോമീറ്റർ കവിയരുതെന്ന നിയന്ത്രണം നീക്കി സർക്കാർ ഉത്തരവായി. (ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പിന്റെ 24.09.24ലെ
തിരുവനന്തപുരം∙ രണ്ടു മാസത്തിനിടെ സെക്രട്ടേറിയറ്റിൽ രണ്ട് അപകടം നടന്നിട്ടും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രകടനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിന്റെ ശുചിമുറിയില്‍ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്കു ഗുരുതര പരുക്ക്. കാലില്‍ ആഴത്തിൽ പരുക്കേറ്റ തദ്ദേശഭരണവകുപ്പിലെ ഉദ്യോഗസ്ഥയെ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ്
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഭരണമേൽക്കുമ്പോൾ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെ, സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നതു നിർവികാരമായല്ല കേരളം കേൾക്കുന്നത്.
തിരുവനന്തപുരം ∙ വേണ്ടത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സർക്കാരിന്റെ മിക്ക വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിൽ. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്കു നാലും അഞ്ചും വകുപ്പുകളും അല്ലാത്തവർക്ക് കുറച്ചു വകുപ്പുകളും എന്നതാണു സ്ഥിതി. സുപ്രധാന വകുപ്പുകൾപോലും ശ്രദ്ധിക്കാനാകാതെ ഉദ്യോഗസ്ഥർ വലയുന്നു.
തിരുവനന്തപുരം ∙ നോക്കുകൂലി ഇല്ലാതാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സെക്രട്ടേറിയറ്റിനു തൊട്ടടുത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ സാധനങ്ങൾ ഇറക്കുന്നതിന് നോക്കുകൂലി വാങ്ങി സിഐടിയു യൂണിയനിലെ ചുമട്ടുതൊഴിലാളികൾ. ശ്രീകാര്യത്തെ സ്വകാര്യ സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു. തുടർന്ന് സ്റ്റാച്യു പൂളിലെ 10 സിഐടിയു തൊഴിലാളികളുടെ അംഗത്വം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രാഹുലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. പൊലീസിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി
തിരുവനന്തപുരം∙ പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് പാടില്ലെന്ന് പൊലീസ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇളവു വേണമെന്ന രാഹുലിന്റെ ആവശ്യത്തിനെതിരെ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി. ഇളവു നല്കിയാല് തെറ്റായ സന്ദേശമാകുമെന്ന് പൊലീസ്.
Results 1-10 of 263