Activate your premium subscription today
ന്യൂഡൽഹി∙ പാർട്ടി വിപ്പ് നൽകിയിട്ടും ‘ഒരു രാജ്യം, ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരണ സമയത്ത് ലോക്സഭയിൽ ഹാജരാകാതെ 20 ബിജെപി അംഗങ്ങൾ. നിർബന്ധമായും സഭയിലുണ്ടാകണമെന്നായിരുന്നു പാർട്ടി നിർദേശം. പങ്കെടുക്കാത്ത അംഗങ്ങൾക്ക് പാർട്ടി കാരണംകാണിക്കൽ നോട്ടിസ് നൽകും. നിതിൻ ഗഡ്കരി അടക്കമുള്ള മന്ത്രിമാരും ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലുണ്ടായിരുന്നില്ല.
ന്യൂഡൽഹി∙ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ലോക്സഭയിൽ ‘ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്’ ബിൽ നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ചു. ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാവിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നൽകി.
ന്യൂഡൽഹി∙ ആലപ്പുഴ കളർകോട് അപകടത്തെക്കുറിച്ചുള്ള കെ.സി.വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് എറണാകുളത്തെ ബൈപാസ് നിർമാണം നടക്കുന്നുവെന്ന മറുപടിയുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ എറണാകുളത്തെ ബൈപാസിനെ പറ്റി പറയുന്നതിനെ കെ.സി.വേണുഗോപാൽ എതിർത്തതോടെ ഗഡ്കരി വിഷയം മാറ്റി. നിരവധി നിയമങ്ങൾ സർക്കാർ നിർമിച്ചുവെന്നും അതൊന്നും ജനങ്ങൾ അനുസരിക്കുന്നില്ലെന്നും മറുപടി പറഞ്ഞ് ഗഡ്കരി തടിതപ്പുകയായിരുന്നു.
ന്യൂഡൽഹി∙ ബാങ്ക് നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934ലെ ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും
ന്യൂഡൽഹി ∙ അടിയന്തരാവസ്ഥക്കാലത്തു കാലാവധി നീട്ടിയെടുത്ത സർക്കാരാണു മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ കൂട്ടിച്ചേർത്തതെന്നും അതുകൊണ്ട് അവ അസാധുവാക്കണമെന്നുമുള്ള വാദം നിരാകരിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയത്. ലോക്സഭയുടെ സാധാരണ കാലാവധി 1976 മാർച്ച് 18നു കഴിഞ്ഞിരുന്നതായും അടിയന്തരാവസ്ഥയുടെ പേരിൽ കാലാവധി നീട്ടിയെടുത്ത ഇന്ദിര സർക്കാരിന്റെ നടപടി ജനഹിതമായി കാണാൻ കഴിയില്ലെന്നുമാണ് ഹർജിക്കാർ വാദിച്ചത്.
അഴിമതിക്കെതിരെ എടുത്ത ശക്തമായ നടപടികളും വികസനവുമാണ് എൻഡിഎയെ മൂന്നാമതും അധികാരത്തിലെത്തിച്ചത്. ജനസേവനമാണു ദൈവസേവനമെന്ന മുദ്രാവാക്യം ജനം അംഗീകരിച്ചു. 2014 വരെ ഒരു രൂപയിൽ 85 പൈസയും ഉദ്യോഗസ്ഥർ അടിച്ചുമാറ്റുകയായിരുന്നു. 15 പൈസ മാത്രമാണു യഥാർഥ ഗുണഭോക്താവിനു ലഭിച്ചിരുന്നത്. എൻഡിഎ സർക്കാർ അഴിമതി തീർത്തും തുടച്ചുനീക്കി. അഴിമതി കാരണം കഷ്ടപ്പെട്ടവർക്ക് അത് ആശ്വാസമായി. രാജ്യത്തിനാണ് ഒന്നാം സ്ഥാനം നൽകിയത്. പദ്ധതികളുടെ പൂർണപ്രയോജനം സാധാരണ ജനങ്ങൾക്കു ലഭിക്കുന്നു. ശക്തിപ്പെടുത്താൻ മാത്രമല്ല, ജനങ്ങളെ സംതൃപ്തരാക്കാനുമാണു ശ്രമം. നിരാശബാധിച്ച, പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹമായിരുന്നു 2014നു മുൻപ് ഇന്ത്യയിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു അവരുടെ തോന്നൽ. അതു മാറി. ഇപ്പോഴവർക്കു രാജ്യത്തെ ഭരണത്തിൽ വിശ്വാസമുണ്ട്. അവരുടെ സത്യസന്ധതയും പരസ്പരസ്നേഹവും സൗഹൃദവുമൊക്കെ അടിസ്ഥാനമാക്കി, അവരുടെ കഴിവുപയോഗിച്ച് വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കും. മൂന്നാമത്തെ ഭരണത്തിലൂടെ മൂന്നു മടങ്ങു ഗുണവും വേഗവും മാറ്റവുമുണ്ടാക്കുകയാണു ലക്ഷ്യം. മൊബൈൽ ഫോണിന്റെ ഉൽപാദനം വൻതോതിൽ വർധിച്ചു; കയറ്റുമതിത്തോതും ഉയർന്നു. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇതുവരെ ഇത്രയധികം നിക്ഷേപമുണ്ടായിട്ടില്ല. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ജി20 ഉച്ചകോടിക്കെത്തിയവർ പോലും അംഗീകരിച്ചു.
ജയ് സംവിധാൻ (ഭരണഘടന)! ഞങ്ങളിതു സംരക്ഷിച്ചു; രാജ്യം ഒറ്റക്കെട്ടായി ഭരണഘടനയെ സംരക്ഷിച്ചു. ഇപ്പോൾ ഓരോ 2–3 മിനിറ്റിലും ബിജെപി ഭരണഘടന, ഭരണഘടന എന്നു പറയുന്നതു കേൾക്കുമ്പോൾ സന്തോഷമുണ്ട്.കഴിഞ്ഞ 10 വർഷം ഇന്ത്യയെന്ന ആശയത്തിനെതിരെയും ഭരണഘടനയ്ക്കെതിരെയും ആസൂത്രിത ആക്രമണമാണു നടന്നത്. ബിജെപിയുടെ ആശയത്തെ ചെറുത്ത ലക്ഷക്കണക്കായ ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. ഞങ്ങളിൽ ചില നേതാക്കൾ ഇപ്പോഴും ജയിലിലാണ്. പ്രധാനമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഞാനും അതിക്രമത്തിന് ഇരയായി. ഇരുപതിലേറെ കേസുകൾ, 2 വർഷം തടവുശിക്ഷ, വീടുപോലും എന്നിൽ നിന്നെടുത്തു. 55 മണിക്കൂർ ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ഒടുവിൽ, ക്യാമറ ഓഫ് ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥൻ എന്നോടു ചോദിച്ചു: ‘താങ്കൾ പാറപോലെയാണ്, കുലുക്കമില്ലല്ലോ!’
ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരമുണ്ടാകുന്നത് ആദ്യമല്ല. 5 തവണ ഒന്നിലേറെ പേർ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ഇന്ന് 11 മണിക്ക് ലോക്സഭയിൽ തുടങ്ങുമ്പോൾ, ആദ്യം നാമനിർദേശം ചെയ്യപ്പെട്ടയാളെ ലോക്സഭാ സ്പീക്കറാക്കണമെന്ന പ്രമേയമാണ് പ്രോടേം സ്പീക്കർ ആദ്യം പരിഗണിക്കുക.
ആയൂർ ∙ കൊല്ലം പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിനു പുനലൂർ മണ്ഡലത്തിലെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ സ്വീകരണം നൽകി. നീറായിക്കോട് നിന്നു ആരംഭിച്ച സ്വീകരണം സിപിഎം. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു. ജോർജ് മാത്യു, അഡ്വ.കെ.രാജു, അഡ്വ.ആർ.സജി
തൊടുപുഴ ∙ ഉടുമ്പൻചോല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് മണ്ഡലംതല കൺവൻഷനുകൾക്കും തുടക്കം കുറിച്ചു. ഉടുമ്പൻചോല, സേനാപതി, നെടുങ്കണ്ടം, ശാന്തൻപാറ, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിലൂടെ ആയിരുന്നു ഇന്നലത്തെ പര്യടനം.രാവിലെ ഉടുമ്പൻചോല പഞ്ചായത്തിലെ
Results 1-10 of 144