Activate your premium subscription today
ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്നു സമ്മതിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രതികൾ ആരോപിച്ചു. കേസിൽ അറസ്റ്റിലായ 6 പേരിൽ 5 പേരാണു ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ന്യൂഡൽഹി ∙ ശൈത്യകാല സമ്മേളനത്തിനിടെ ലോക്സഭാ സ്പീക്കറുടെ ചേംബറിൽ പ്രതിഷേധിച്ച 3 കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കും. ഇന്നലെ ചേർന്ന അവകാശലംഘന സമിതി മുൻപാകെ എംപിമാരായ കെ.ജയകുമാർ, വിജയ് വസന്ത്, അബ്ദുൾ ഖാലിഖ് എന്നിവർ ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. സസ്പെൻഷൻ പിൻവലിക്കുന്നതിനുള്ള പ്രമേയം സമിതി അംഗീകരിച്ചു. പ്രമേയം തിങ്കളാഴ്ച സ്പീക്കർക്കു കൈമാറും.
പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിച്ചത് 2023 മേയ് മാസത്തിലാണ്; കാലപ്പഴക്കം വന്ന പഴയ കെട്ടിടത്തിൽനിന്ന് മാറി എല്ലാ തരത്തിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ കെട്ടിടം. സന്ദർശകരെ അനുവദിക്കുന്നതിലുൾപ്പെടെ നിയന്ത്രണങ്ങൾ പലതും കടുപ്പിക്കുകയും ചെയ്തു. പക്ഷേ, അതേ പാർലമെന്റ് മന്ദിരത്തിൽ, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയുടെ നടുത്തളത്തിലേക്ക് പുകക്കുറ്റികളുമായി രണ്ട് യുവാക്കൾ എടുത്തുചാടി. ആളപായം ഉണ്ടായില്ലെങ്കിലും എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഞെട്ടിച്ച് നടന്ന ആ നീക്കം രാജ്യത്തെ, പ്രത്യേകിച്ച് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. ഖലിസ്ഥാൻ ഭീകരവാദി ഗർട്വന്തർ സിങ് പന്നുവിന്റെ പാർലമെന്റ് ആക്രമണ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആർക്കും സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് പാർലമെന്റിൽ കയറാമോ എന്ന ചോദ്യമാണ് ലോക്സഭയിൽ ഉണ്ടായ ഈ കടന്നുകയറ്റം അവശേഷിപ്പിക്കുന്നത്. 2001 ലെ പാർലമെന്റ് ആക്രമണവുമായി ഈ സംഭവത്തിന് എന്താണ് സാമ്യം? പുതിയ പാർലമെന്റിലെ സുരക്ഷാ ക്രമങ്ങൾ എന്താണ്? എങ്ങനെ പുറത്തുനിന്നുള്ള ഒരാൾക്ക് സന്ദർശക ഗാലറിയിൽ എത്താനാകും? സുരക്ഷാ നടപടികളെയെല്ലാം മറികടക്കാൻ സാധാരണക്കാരനായ ഒരാൾക്കു സാധിക്കുമോ? ചോദ്യങ്ങളേറെയാണ്. വിശദമായി പരിശോധിക്കാം.
രാജ്യത്തെ ഞെട്ടിച്ച അതിക്രമം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്റിൽ ഉണ്ടായിരുന്നില്ല. ഇരുവരും മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി ഭോപാലിലായിരുന്നു.
ലോക്സഭയിൽ ഇന്നലെയുണ്ടായ സുരക്ഷാവീഴ്ച രാജ്യത്തെ നടുക്കുന്നു. ശൂന്യവേളയിൽ സന്ദർശകഗാലറിയിൽനിന്നു സഭാതളത്തിലേക്കു ചാടിയ രണ്ടുപേർ പുക തുറന്നുവിട്ടത് നാം കൊട്ടിഘോഷിച്ചുപോരുന്ന പാർലമെന്റ് സുരക്ഷയെയാകെ ചോദ്യം ചെയ്യുന്നു. രണ്ടുപേർ പാർലമെന്റ് മന്ദിരത്തിനു തൊട്ടടുത്ത് പുകക്കുറ്റി തുറന്നുവിടുകയും ചെയ്തു. ഏത് അക്രമിക്കും എന്തെങ്കിലും അപായവസ്തുക്കൾ ഒളിപ്പിച്ചുവച്ച് അനായാസം പാർലമെന്റിൽ പ്രവേശിക്കാനാകുമെന്ന ഞെട്ടിക്കുന്ന തിരിച്ചറിവാണ് ഈ സംഭവം നൽകുന്നത്.
ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും ഗുരുഗ്രാമിൽ ഒന്നിച്ചു താമസിക്കുകയും ചെയ്ത ശേഷമാണ് അക്രമിസംഘം പാർലമെന്റിലേക്ക് എത്തിയത്. പ്രതികളെക്കുറിച്ച് ഇതുവരെ ലഭിച്ച വിവരങ്ങൾ: ∙ ഡി.മനോരഞ്ജൻ (35) കർണാടകയിലെ മൈസൂരു സ്വദേശി. കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടി. ജോലി ലഭിക്കാത്തതിനെ തുടർന്നു പിതാവിനെ കൃഷിയിൽ സഹായിക്കുകയായിരുന്നു. മകനു ക്രിമിനൽ പശ്ചാത്തലമില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കട്ടെയെന്നും അച്ഛൻ ദേവെരാജെ ഗൗഡ പ്രതികരിച്ചു. 3 ദിവസം മുൻപ് ബെംഗളൂരുവിലേക്കു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്.
2001 ഡിസംബർ 13ന് ഉച്ചയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ സംഘടനകളിലെ ഭീകരരാണ് പാർലമെന്റ് വളപ്പിൽ കാറിലെത്തി ആക്രമണം നടത്തിയത്. പാർലമെന്റ് മന്ദിരത്തിനുള്ളിൽ കടക്കും മുൻപ് 5 ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ രക്തസാക്ഷികളായി. ഡൽഹി പൊലീസിലെ 6 പേർ, സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് എന്നിവയിലെ ഓരോ അംഗങ്ങൾ, ഒരു തോട്ടക്കാരൻ എന്നിവർക്കാണു ജീവൻ നഷ്ടമായത്. പതിനഞ്ചിലേറെപ്പേർക്കു പരുക്കേറ്റു.
ന്യൂഡൽഹി ∙ കഴിഞ്ഞയാഴ്ച ലോക്സഭയിൽനിന്നു മഹുവ മൊയ്ത്രയെ പുറത്താക്കാൻ അടിസ്ഥാനമാക്കിയ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത് പാർലമെന്റ് പോർട്ടലിന്റെ പാസ്വേഡ് കൈമാറുന്നത് സൈബർ ആക്രമണത്തിനു വഴിവയ്ക്കുമെന്നും അത് പാർലമെന്റിനെത്തന്നെ സ്തംഭിപ്പിക്കുമെന്നുമാണ്. പാസ്വേഡ് വേണ്ട, പാസ് മതി പാർലമെന്റിൽ കടന്നുകയറാനെന്ന് ഇന്നലെ വ്യക്തമായി.
ന്യൂഡൽഹി ∙ പാർലമെന്റിനകത്തെ കടന്നാക്രമണത്തിനു തൊട്ടു മുൻപു പുറത്തു പ്രതിഷേധിച്ച നീലം ആസാദും അമോൽ ഷിൻഡെയും ‘ഏകാധിപത്യം നടക്കില്ല, ജയ് ഭീം, ജയ് ഭാരത്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണു വിളിച്ചത്. പഴയ പാർലമെന്റിന്റെ റിസപ്ഷൻ ഗേറ്റിനും ഗതാഗത മന്ത്രാലയത്തിനും ഇടയിലുള്ള റൗണ്ട് എബൗട്ടിനു മുന്നിലായിരുന്നു പ്രതിഷേധം.
ന്യൂഡൽഹി ∙ 2001 ലെ ഭീകരാക്രമണത്തിനു ശേഷം പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങൾ ഏറെ ശക്തമാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പലമടങ്ങ് വർധിപ്പിച്ചു. ആധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചു. അത്യാധുനിക ആന്റി ടെററിസ്റ്റ് വാഹനങ്ങളും ആയുധങ്ങളുമാണു സുരക്ഷാ വിഭാഗം ഉപയോഗിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണുള്ളത്. ഇതെല്ലാം മറികടന്ന് അക്രമികൾ എങ്ങനെ പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രവേശിച്ചു എന്ന ചോദ്യമാണുയരുന്നത്. പാർലമെന്റിനു സുരക്ഷയൊരുക്കാൻ 3 വിഭാഗങ്ങളുണ്ട്. പാർലമെന്റ് സുരക്ഷയ്ക്കായി നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന പാർലമെന്റ് സെക്യൂരിറ്റി സർവീസാണ് ഒരു വിഭാഗം. സാങ്കേതികപിന്തുണ നൽകാൻ ചിലർ ഡപ്യൂട്ടേഷനിലും എത്താറുണ്ട്.
Results 1-10 of 91