Activate your premium subscription today
ഫാഷൻ ലോകത്ത് സ്വന്തമായി ഒരിടം നേടാനായി ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. മോഡലിങ്ങ് ഒരു പാഷനായി കൊണ്ടു നടക്കുന്നവരുമുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സാധ്യത ഉള്ള ഒരു ജോലി കൂടിയാണ് മോഡലിങ്ങ്.
പാക്കിസ്ഥാനി മോഡലും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാദിറയുടെ സ്വകാര്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി റിപ്പോർട്ട്. പദവികൾ ലഭിക്കുന്നതിനു വേണ്ടി മാദിറ വിട്ടുവീഴ്ചകള്‍ക്കു തയാറായി എന്നാരോപിച്ച് വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. എന്നാൽ വിഡിയോ
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില്‍ മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം. ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ. നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല്‍ മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.
അത്ര എളുപ്പമായിരുന്നില്ല, കൊല്ലം അഞ്ചൽ സ്വദേശിനി അഭിരാമി കൃഷ്ണന് ഫാഷൻ ലോകത്തേക്കുള്ള യാത്ര. നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ സമൂഹം മാറ്റിനിർത്തിയപ്പോൾ നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിച്ച് അഭിരാമി നടന്നു കയറിയതിയത് മിസ് നാഷൻ സെക്കൻഡ് റണ്ണറപ്പ് പദവിയിലേക്കാണ്. ആർക്കിടെക്റ്റായ അഭിരാമി മിസ്
വിവാഹ ബന്ധങ്ങളിൽ നിന്നും പുറത്തു വരേണ്ടി വരുന്ന സാഹചര്യത്തെ ഇന്നും തുറന്ന മനസ്സോടെ കാണാൻ നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. പരസ്പരം ചേർന്നു പോകാനാവാത്ത രണ്ടുപേരുടെ വിവാഹ ബന്ധം അവസാനിക്കുന്നത് അവരുടെ ജീവിതത്തിന്റെ തന്നെ അവസാനമാണെന്ന് കരുതുന്നവരാണ് സമൂഹത്തിൽ അധികവും. ഇതിനുമപ്പുറം വിവാഹബന്ധം പിരിയേണ്ടി
ഏറെ നാൾ മനസ്സിൽ കൊണ്ടു നടന്നൊരു ആഗ്രഹം. സ്വപ്നതുല്യമായൊരു വേദി. ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ മത്സരവേദിയിൽ ജയത്തിനരികെ നില്ക്കുമ്പോൾ അവളുടെ മനസ്സു നിറയെ അമ്മയായിരുന്നു. കളിയാക്കലുകൾ മാത്രം കേട്ടു വളർന്ന ആ പെൺകുട്ടി കൈകൾ കൂട്ടിപ്പിടിച്ച്, വർഷങ്ങള്‍ നീണ്ട ജീവിതയാത്ര മനസ്സിലോർത്തു. ജനിച്ച അന്നു
പഴയ ചിത്രങ്ങൾ പങ്കുവെക്കുന്നതും ആ ദിവസങ്ങൾ ഓർത്തെടുക്കുന്നതുമെല്ലാം എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പഴയ ചിത്രങ്ങൾ വൈറലാകാറുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പഴയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഡലിങ് കാലത്ത്
അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി സീരീസുകളിലൂടെ ശ്രദ്ധേയനായ ഫാഷൻ ഡിസൈനർ മൈക്കിൾ കോസ്റ്റലോയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലായ ഷെറീൻ വു. താൻ പങ്കെടുത്ത മൈക്കിൾ കോസ്റ്റലോയുടെ ഫാഷൻ ഷോയിലെ ചിത്രങ്ങളിൽ തന്റെ വംശം തിരിച്ചറിയാത്ത വിധത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖത്തിന് മാറ്റം
സാരി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ് ശ്രീലക്ഷ്മി സതീഷ്. സംവിധായകൻ രാം ഗോപാൽ വർമ സാരിയിലെ സുന്ദരിയെ തിരഞ്ഞതോടെ സമൂഹ മാധ്യമങ്ങളിലും ശ്രീലക്ഷ്മി വൈറലായി. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ പുത്തൻ വിഡിയോ വൈറലാകുന്നുത്. സാരിയിൽ അതി മനോഹരിയാണ് ശ്രീലക്ഷ്മി. ‘അവൾ പ്രകൃതിയും കവിതയും ഇടകലർന്ന
വ്യത്യസ്തമായ സ്റ്റൈലുകളിലൂടെ ഓരോ ഫാഷൻ ഷോകളും ആരാധരെ അമ്പരപ്പിക്കാറുണ്ട്. ചെന്നൈയിൽ നടന്ന ഒരു ഫാഷൻ ഷോയിൽ ജീവനുള്ള മീനുമായി റാംപിലെത്തിയ മോഡലിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വസ്ത്രത്തിനൊപ്പം ഒരു ഫിഷ് ടാങ്കുമായാണ് മോഡൽ എത്തിയത്. മത്സ്യകന്യകയുടേത് പോലൊരു വസ്ത്രമാണ് യുവതി
10 വയസ്സുകാരിയായൊരു കുട്ടി ഫാഷൻ ലോകത്തെ താരമാകുന്ന കാഴ്ചയാണ് പാരീസ് ഫാഷൻ വീക്കിൽ കണ്ടത്. എപ്പോഴും ഫാഷനിൽ വ്യത്യസ്തത കൊണ്ടുവരുന്ന ഷോയിൽ ഇത്തവണ താരമായത് ടെയ്ലൻ ബിഗ്സ് എന്ന 10 വയസ്സുകാരിയാണ്. പ്രായം ഇത്രയേ ഉള്ളുവെങ്കിലും ഫാഷൻ സ്റ്റേറ്റ്മെന്റിലും സ്റ്റൈലിലുമെല്ലാം പലരെയും ഞെട്ടിക്കും ഈ കുഞ്ഞു
Results 1-10 of 52