Activate your premium subscription today
കോട്ടയം ∙ മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ–ഇൻ–ചാർജും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും താന്ത്രിക് ചിത്രകാരനുമായ കെ.എ.ഫ്രാൻസിസിന്റെ (76) സംസ്കാരം ഇന്നു വൈകിട്ട് നാലിന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം താഴത്തങ്ങാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
തൃശൂർ ∙ മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും താന്ത്രിക് ചിത്രകാരനുമായ കെ.എ.ഫ്രാൻസിസ് (76) അന്തരിച്ചു. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാരം. മലയാള മനോരമയിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചു.
തൃശൂർ∙ ഒന്നും രണ്ടുമല്ല, നാൽപതോളം അന്വേഷണ പരമ്പരകൾ. അതിൽ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മുതൽ തിരുട്ടുഗ്രാമത്തിലെ കള്ളന്മാർക്കും നാട്ടിൻപുറങ്ങളിലെ മന്ത്രവാദികൾക്കുമൊപ്പം താമസിച്ചുള്ള അനുഭവങ്ങൾ വരെ. അരനൂറ്റാണ്ടുകാലത്തെ പത്രപ്രവർത്തനജീവിതത്തിൽ ഫ്രാൻസിസ് കൈവയ്ക്കാത്ത വിഷയങ്ങളില്ല. എഡിറ്റർ–ഇൻ –ചാർജ് ആയിരിക്കെ അനുഭവക്കുറിപ്പുകളും രാഷ്ട്രീയ, അന്വേഷണാത്മക വിഷയങ്ങളിലുള്ള കവർ സ്റ്റോറികളുമായി ആഴ്ചപ്പതിപ്പിനെ സമഗ്രമാക്കി.
ക്ലൈമാക്സിൽനിന്നു ഫ്ലാഷ് ബാക്കിലൂടെയുള്ള ചലച്ചിത്രം പോലെ, കളിമേളങ്ങളുടെ ഓർമപ്പൂരം. അപ്പാപ്പന്റെ തോളായ ആനപ്പുറത്തേറിയിരിപ്പാണു കൊച്ചുമോൻ. രണ്ടുകാലും മുന്നോട്ടിട്ട്, വീഴാതിരിക്കാൻ അപ്പാപ്പന്റെ കഴുത്തിൽ മുറുകെ പിടിച്ചാണിരിപ്പ്. കാഴ്ച കണ്ടു പൂരപ്പറമ്പിൽ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന അപ്പാപ്പനു
സർക്കാരിനെങ്കിലും ധനസഹായമാവട്ടെയെന്നു കരുതി മദ്യപാനം തുടങ്ങിയ വലിയൊരു വിഭാഗം ജനം നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം ഈ തിക്കിനും തിരക്കിനുമിടയിൽ നമ്മുടെ സിയെം മറന്നുപോയോ? രാത്രിയാകുമ്പോൾ രണ്ടെണ്ണം വീശി, ആർക്കും ഒരു ഉപദ്രവുമില്ലാതെ ചുരുണ്ടുകൂടി സുഖമായി കൂർക്കം വലിച്ചുറങ്ങുന്നതു ശീലമാക്കിയവരെ ഈ ഭൂമി
നാം മനുഷ്യർക്ക് യാതൊരുവിധ ഓർമയുമില്ല എന്ന് കരുതുക. കൂടിയാൽ രണ്ടോ മൂന്നോ ദിവസം മാത്രമുള്ള ഓർമ എന്നും കരുതിക്കോളൂ. എന്താവും മനുഷ്യകുലത്തിന്റെ ചരിത്രം, ഭാവി, വർത്തമാനം? തീർച്ചയായും ഇങ്ങനെയൊരു മനുഷ്യരോ, സാംസ്കാരിക ലോകമോ ശാസ്ത്രലോകമോ വ്യവസായലോകമോ ആയിരിക്കില്ല അത്. അതിന്റെ നിലനിൽപിനെക്കുറിച്ചുള്ള ആലോചന
കെ.എ. ഫ്രാൻസിസ് രചിച്ച്, മനോരമ ബുക്സ് പുറത്തിറക്കുന്ന ‘സോൾഗഡി’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Results 1-8