Activate your premium subscription today
നമ്മുടെ കാലത്തു നിന്ന് പതിനാറാം നൂറ്റാണ്ട് മുതലുള്ള ചില ജീവിതങ്ങളെ അന്വേഷിക്കുന്നുണ്ട് മണൽപ്പാവ എന്ന നോവൽ. ചരിത്രത്തിലെ വലിയ പടയോട്ടങ്ങൾ നയിച്ച കപ്പിത്താൻമാരെ. അവരെ മോഹിപ്പിച്ച അജ്ഞാത ഭൂമികൾ. അവിടെ കണ്ട മനുഷ്യരും ജീവിതവും. എല്ലാറ്റിലും ഇടതടവില്ലാതെ ഇടപെട്ട മതം.
വസന്തം കവിതകളിൽ ആവർത്തിച്ചെഴുതപ്പെട്ടിട്ടുണ്ട്. വർണ്ണിക്കപ്പെട്ടിട്ടുണ്ട്. കാൽപനിക കവികളുടെ ഒഴിയാബാധയുമായിരുന്നു. അതേ വസന്തത്തെക്കുറിച്ച് മനോജ് കുറൂർ എന്ന കവിക്ക് എഴുതാനുള്ളതിതാണ്: പുറത്തൊരു പൂവ് വിരിയുന്നുണ്ടെങ്കിൽ അതിനു വേറിട്ട മണവുമുണ്ടെങ്കിൽ അകത്തിളം
ഉടുക്കിൽ താളമിട്ടു ചൊല്ലിക്കൊണ്ടു കാലൻ കണിയാൻ പ്രവേശിക്കുകയാണ്; കാവാലത്തിന്റെ ദൈവത്താർ എന്ന നാടകത്തിൽ. അങ്ങനെയൊരു ചൊല്ലലിനു ജീവൻ വേണമെങ്കിൽ കുട്ടനാട്ടിലെ പാടങ്ങൾക്കിടയിൽ വിളഞ്ഞ ആ ശബ്ദംതന്നെ വേണം
മറിഞ്ഞ വള്ളത്തിൽ എല്ലാവരും കെട്ടിപ്പിടിച്ചു കിടന്നു. ഇരുട്ടിൽ ഒന്നും കാണാൻ വയ്യ. പെട്ടെന്ന് ഒരു നിലവിളി. ഞങ്ങൾ അനിയൻ എന്നു വിളിക്കുന്ന അനിൽ എന്ന കൂട്ടുകാരൻ വെള്ളത്തിലേക്കു താഴ്ന്നു പോയപ്പോൾ ശ്രീജിത്ത് എന്ന സുഹൃത്ത് അയാളെ മുടിയിൽപിടിച്ച് മറിഞ്ഞ വള്ളത്തിന്റെ പുറത്തേക്കു കയറ്റിയിട്ടതിന്റെ പരിഭ്രമമാണു കേട്ടത്.
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ... മനോജ് കുറൂർ കോട്ടയത്തു ജനനം. സാഹിത്യത്തിൽ എം.എ, എം ഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ. കോളജ് അധ്യാപകൻ. ഉത്തമപുരുഷൻ കഥ പറയുമ്പോൾ ആദ്യ കവിതാസമാഹാരം. നിലം പൂത്തു മലർന്ന നാൾ (നോവൽ), നതോന്നത നദി
Results 1-5