Activate your premium subscription today
ഒരിക്കൽ അവൾ കാലുകൾ കത്തികൊണ്ട് വരഞ്ഞു, മറ്റൊരിക്കൽ ഉറക്കഗുളികകൾ കഴിച്ചു. ഒന്നിലധികം തവണ മനശാസ്ത്ര ചികിത്സയ്ക്ക് വിധേയയായി. പിന്നെയാണ് വിവാഹം, "പിറന്നാൾ കത്തുകൾ" എഴുതിയ പ്രശസ്ത കവി ടെഡ് ഹ്യൂസുമായി, 1956ൽ. പിന്നെയാണ് ഫ്രീഡ എന്നും നിക്കോളസ് എന്നും പേരുകളുള്ള രണ്ട് കുട്ടികളുണ്ടാകുന്നത്. പിന്നെയാണ് സാഹിത്യലോകത്തിന് നെടുകെ ഒരു മുറിവേൽപ്പിച്ച 1963ലെ ആ തണുത്ത പ്രഭാതം.
ജീവനോളം മരണത്തെ സ്നേഹിക്കുക. പ്രണയത്തോളം വിഷാദത്തിനു കീഴ്പ്പെടുക. എഴുത്തിനോളം ഏകാന്തതയിൽ ഉന്മാദിയാകുക. ജീവിതമെന്ന നഷ്ടക്കച്ചവടത്തിന്റെ പങ്കുപറ്റാൻ കാത്തുനിൽക്കാതെ ജീവനൊടുക്കുക. പാതി പാടി നിർത്തിയ പാട്ടായി ഇന്നും ഉള്ളുനീറ്റുന്ന സിൽവിയ പ്ലാത്തിന് കത്തുകളിലൂടെ പുനർജൻമം. തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ
ആരാധനാപാത്രത്തിന്റെ ശവക്കല്ലറയ്ക്കരികെ അന്ത്യ വിശ്രമം വേണമെന്ന ആഗ്രഹവുമായി അപേക്ഷക്കത്ത്. നിരന്തരമായ ആത്മഹത്യാ ശ്രമങ്ങൾക്കൊടുവിൽ ചുട്ടു പഴുത്ത ഓവനു തല വച്ചു മുപ്പതാം വയസ്സിൽമരണത്തിനു കീഴടങ്ങിയ എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ ആരാധികയാണു വിചിത്രമായ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. പ്ലാത്തിന്റെ
1982 ൽ പ്ലാത്തിന്റെ മറ്റൊരു ജേണൽ പുറത്തിറക്കിയ ഹ്യൂസ്, അവരുടെ ഒരു നോട്ടുബുക്ക് നശിപ്പിച്ചതായി സമ്മതിക്കുന്നുണ്ട്. അതീവ വിഷാദത്തിന് അടിപ്പെട്ട് അവരെഴുതിയതു വായിച്ച് മക്കൾ വിഷമിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മറ്റൊരു നോട്ട്ബുക്ക് അപ്രത്യക്ഷമായതായും ഇതിൽ പറഞ്ഞിട്ടുണ്ട്. ആ നോട്ട് ബുക്കിൽ നോവലായിരുന്നില്ല, അവരുടെ കുറിപ്പുകളായിരുന്നു. ന്യായീകരിക്കാനാവാത്ത മറ്റൊരു അപ്രത്യക്ഷമാവൽ.
Results 1-4