Activate your premium subscription today
ഹാലോവീൻ. മരിച്ചവരുടെ ആത്മാക്കൾ അവരുടെ വേണ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തുന്ന ദിനം. ഒക്ടോബർ 31ന് ലോകമെമ്പാടും ഈ ദിനം ആചരിക്കുമ്പോൾ അത് ആത്മാക്കളുടെയും ആഘോഷമാവുകയാണ്. സിനിമാലോകത്തിനും ഹാലോവീൻ പ്രിയപ്പെട്ടതാണ്. ഹൊറർ സിനിമകൾ ഹാലോവീൻ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ കാത്തു നിൽക്കാറുണ്ട്. ഹാലോവീൻ എന്ന പേരിൽത്തന്നെയുണ്ട് ഹൊറർ ചിത്രങ്ങൾ പലത്. ഇന്നിപ്പോൾ ഒടിടി കൂടിയെത്തിയതോടെ പ്രേതചിത്രങ്ങൾ കണ്ട് ഹാലോവീന്‍ ആഘോഷിക്കാൻ ഒട്ടേറെ വഴികളുമായി. എന്നാൽ ഹാലോവീൻ ദിനത്തിൽ ഏതു ചിത്രം കാണും? ഇത്രയേറെ സിനിമകൾ കണ്മുന്നിലൂടെ നീങ്ങുമ്പോൾ വല്ലാത്ത കൺഫ്യൂഷൻ ഉറപ്പ്. ഞാനങ്ങനെ ഹൊറർ, സയൻസ് ഫിക്ഷൻ സിനിമകളുടെയും ദിനോസർ സിനിമകളുടെയും ആരാധകനല്ല. പക്ഷേ ദ് ഷൈനിങ് എന്ന സ്റ്റാൻലി കുബ്രിക് ചിത്രം എന്റെ പ്രിയപ്പെട്ടതാണ്. അതിന് കാരണം സിനിമയുടെ ഹൊറർ ഘടകങ്ങൾ മാത്രമല്ല. അത് എന്നെപ്പോലുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പാഠപുസ്തകമാണ്. ഒന്നാമതായി കുബ്രിക് എന്ന മാസ്റ്റർ ഫിലിം മേക്കർ. രണ്ടാമത് ജാക്ക് നിക്കോൾസൻ എന്ന അഭിനേതാവിന്റെ സാന്നിധ്യവും. ലോകം കണ്ട ഏറ്റവും മികച്ച അഞ്ചു നടന്മാർ ആരെന്നു ചോദിച്ചാൽ
മലയാള ഭാഷയില്‍ ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്‍ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്‍ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള്‍ പിന്നിട്ട ശേഷവും കാണികളില്‍ ഭീതിയുണര്‍ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര്‍ ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്‍ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്‍സന്റിന്റെ സംവിധായകന് എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. നീലക്കുയില്‍ അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല്‍ കേവലം ക്യാമറയില്‍ പകര്‍ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്കുന്നതില് അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്.
അമേരിക്കൻ എഴുത്തുകാരനായ ജെയ് ആൻസണ്‍ എഴുതി, 1977 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് അമിറ്റിവില്ലെ ഹൊറർ. അസാധാരണമായ അനുഭവങ്ങളുണ്ടായി എന്ന അവകാശവാദവുമായി വന്ന ലൂട്ട്സ് കുടുംബത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.
ഇല്ല... ഇല്ല... മരിക്കുന്നില്ല... അതെ, കാലം മാറുന്നതോടെ വായന മരിച്ചു എന്നു പറയുന്നതൊക്കെ ഇനി വെറും ക്ലീഷേ ഡയലോഗായി മാറും. പുതിയ കാലത്തിനൊപ്പം ട്രെൻഡിങ്ങായ ചില വായനാമുറകളുണ്ട്. താളുകൾ മറിച്ചുകൊണ്ടും പുസ്തകം മണത്തുകൊണ്ടുംതന്നെ അക്ഷരലോകത്തുണ്ടായ ചില പുതുമയുടെ പുതുമുറകൾ. ‘വായന മരിച്ചു’ എന്നു വിലപിച്ചുകൊണ്ടിരുന്ന ഒരു കാലത്തുനിന്ന് എങ്ങനെയാണ് നാം തിരിച്ചു കയറാൻ തുടങ്ങിയത്? സമൂഹമാധ്യമങ്ങളുടെ ആഴങ്ങളിലേക്കു വീണുപോയവർ എങ്ങനെയാണ് പുസ്തക വായനയിലേക്കു തിരികെയെത്തിയത്? അതിൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾക്കു തന്നെയുണ്ട് വലിയ പങ്ക്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുടെ പുസ്തകങ്ങളുടെ രക്ഷയ്ക്കെത്തി. കേരളത്തിലെ പല ജില്ലകളില്‍നിന്നും അത്തരം കഥകൾ നമുക്ക് കേൾക്കാം, വായിക്കാം, അടുത്തറിയാം. വിരസത മാറ്റാൻ വേണ്ടി മാത്രമല്ല, സർക്കാർ ജോലി കിട്ടാന്‍ പോലും ‘ചായക്കട’യിലെ വായന സഹായിക്കും എന്ന രീതിയേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ...
പുസ്തകങ്ങൾ കേടാകാതെ സൂക്ഷിക്കുവാൻ പല മാർഗങ്ങളും നൂറ്റാണ്ടുകളായി പരീക്ഷിക്കപ്പെട്ടു വരുന്നു. പലവിധ വസ്തുക്കൾ ഉപയോഗിച്ച് ബുക്ക്ബൈൻഡിംഗ് നടത്തുന്നതായി കേട്ടുടുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിൽ ഇത്തരത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ബുക്ക്ബൈൻഡിംഗ് രീതി ആരേയും അമ്പരപ്പിക്കുന്നതാണ്. പുസ്തകങ്ങൾക്ക് കവറായി
"ജ്ഞ എന്നതിനർത്ഥം അറിയുക എന്നാണെന്നറിയുക. പക്ഷേ അറിഞ്ഞതെല്ലാം ശ്രദ്ധയിൽ വയ്ക്കാവുന്നതല്ല, ജീവിതത്തിന് ആവശ്യമായ ഏതു ജ്ഞാനമാണോ ശ്രദ്ധയിൽ വയ്ക്കുക. അതാണ് ശരിയായ ജ്ഞാനം." ശിവജി സാവന്ത് എഴുതിയതുപോലെ എഴുത്തുകാരൻതാൻ ഗ്രാഹ്യമാക്കിയ ജ്ഞാനം ആധികാരികമായി ഉൾപ്പെടുത്തി എഴുത്തിലൂടെ പകർത്തിയിടുകയാണ് ഈ
ഒരു നോവലിനേക്കാൾ ചെറുതും ചെറുകഥയേക്കാൾ ദൈർഘ്യമേറിയതുമായ സാങ്കൽപ്പികാഖ്യാനമാണ് നോവല്ലെ. പുതിയത് എന്നർഥമുള്ള നോവെല്ല എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് നോവെല്ലെ എന്ന വാക്കുണ്ടാകുന്നത്. നവോത്ഥാനത്തിന്റെ തുടക്കത്തിലാണ് നോവെല്ലകൾ സാഹിത്യത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. നോവലുകൾക്ക് അതിന്റെ കേന്ദ്ര
ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ... വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.
1920-കളിൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുസ്തകശാലയുടെ ഉടമയായ റോജർ മിഫ്ലിനിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സാഹിത്യത്തോടുള്ള അഗാധമായ അഭിനിവേശവും ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് ശക്തിയുണ്ടെന്ന വിശ്വാസവുമുള്ള റോജർ, ഒരു യഥാർഥ പുസ്തകപ്രേമിയാണ്. സ്വന്തം പുസ്തകശാലയ്ക്കു മുകളിലാണ് അയാൾ താമസിക്കുന്നത്. ഓബ്രി ഗിൽബെർട്ട് എന്ന ചെറുപ്പക്കാരനായ പരസ്യക്കാരൻ റോജർ മിഫ്ലിന്റെ സഹായിയാകുന്നതോടെയാണ് അയാളുടെ ശാന്തമായ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
നോവലിലെ കഥാപാത്രങ്ങളായ ഭീകരരൂപികളെല്ലാം ‘വിദേശി’കളാണ്. പാശ്ചാത്യ നാടോടിക്കഥകളിലെ വിഭ്രമാത്മകമായ കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതാണ് നോവലിലെ കുട്ടിച്ചാത്തൻമാരും ദുർമന്ത്രവാദികളുമൊക്കെ.
Results 1-10 of 13