ADVERTISEMENT

Activate your premium subscription today

1958–ൽ ഡെറാഡൂണിൽ ജനനം. ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓസ്‌ലോ, സ്റ്റാൻഫോഡ്, യേൽ എന്നീ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്തുത്യർഹമായ അധ്യാപനജീവിതത്തിനു​ശേഷം മുഴുവൻ സമയവും എഴുത്തിനായി ചെലവഴിച്ചുകൊണ്ട് ബാംഗ്ലൂരിൽ താമസിക്കുന്നു. പാരിസ്ഥിതികചരിത്രം, നരവംശശാസ്ത്രം, ഇന്ത്യൻ ക്രിക്കറ്റിന്റെ സാമൂഹിക പശ്ചാത്തലം, ഹിമാലയത്തിലെ കർഷകരുടെ ചരിത്രം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ പരന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാ​മേഖല. ഗുഹയുടെ കൃതികളും ലേഖനങ്ങളും ഇരുപതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2009-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നല്കി ആദരിച്ചു. സാവേജിങ് ദി സിവിലൈസ്ഡ്: വേരിയർ എൽവിൻ, ഹിസ് ട്രൈബൽസ് ആന്റ്   ഇന്ത്യ; ദി സ്റ്റേറ്റ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ്;  ദി അൺക്വയറ്റ്  വുഡ്സ്: ഇക്കോളജിക്കൽ ചെയ്ഞ്ച് ആന്റ് പെസന്റ് റെസിസ്റ്റൻസ് ഇൻ ദി ഹിമാലയ; ഹൗ മച്ച് ഷുഡ് എ പേഴ്സൺ കൺസ്യൂം?:എൻവയോൺമെന്റ​ലിസം ഇൻ ഇന്ത്യ ആന്റ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്; മെയ്ക്കേഴ്സ് ഓഫ് മോഡേൺ ഇന്ത്യ, ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്നിവ പ്രധാന കൃതികൾ.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×