Activate your premium subscription today
ഇനി നാമം ജപിക്കാൻ തുടങ്ങിയാലോ മുത്തശ്ശി ചൊല്ലുന്ന നാമം തിത്തിമി ജപിക്കില്ല. മുത്തശ്ശി ഇങ്ങനെ ചൊല്ലും– ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ… ഉടനെ തിത്തിമി – സുബ്ര ഹ്മണ്യം സുബ്രഹ്മണ്യം... ഹര ഹര ഹര ഹര സുബ്രഹ്ണ്യം എന്നു തുടങ്ങും. നാമം ചൊല്ലലിനിടെ മുത്തശ്ശി പരിഭവത്തോടെ താൻ ചൊല്ലുന്നതുപോലെ
തിത്തിമിക്ക് പരമാവധി സമയം മുത്തശ്ശിയുടെ കൂടെ ചുറ്റിപ്പറ്റി നടക്കാനാണ് ഇഷ്ടം. രാവിലെ എഴുന്നേറ്റാലുടൻ മുത്തശ്ശി മുറ്റത്ത് ചെന്ന് കിഴക്കോട്ട് നോക്കി തൊഴുന്നതു കാണാം, പിന്നെ നാലുദിക്കിലേക്കും നോക്കി തൊഴും. തിത്തിമി ഇതൊന്നും ചോദിക്കാതെ വിടില്ല. എന്തിനാ മുത്തശ്ശീ ഇങ്ങനെ തൊഴുന്നത് എന്നായി തിത്തിമി. അതേയ്
മിഷയുടെ ഓരോ പേജും നല്ല കട്ടിയുള്ളതാണ്. കുട്ടികൾ ഗഞ്ചിറ അമ്മാവന്റെ കടയിൽ നിന്നു മിഷ വാങ്ങുന്നത് പുസ്തകവും നോട്ട്ബുക്കും അതുകൊണ്ട് പൊതിയാനാണ്. മിഷ കൊണ്ട് നോട്ട്ബുക്ക് പൊതിയുന്നതിനു മുൻപ് അതിലെ ഓരോ പേജും നിറങ്ങളും നോക്കിയിരിക്കും.
ഒരു ദിവസം കുക്കു തിത്തിമിയോട് പറയ്വാ, അവളുടെ അച്ഛൻ ആകാശത്തും അമ്മ ഭൂമിയിലുമാണ് താമസം എന്ന്. തിത്തിമി അമ്പരന്ന് ചോദിച്ചപ്പം കുക്കു വലിയ കുക്കുച്ചേച്ചി ചമഞ്ഞ് തിത്തിമിക്ക് പറഞ്ഞു കൊടുക്കുന്നത് തിത്തിമീടമ്മ മാറി നിന്നു കേട്ടു.
പിറ്റേന്ന് തിത്തിമി സ്കൂളിൽ നിന്നു വന്നിട്ട് ചായയും ബിസ്കറ്റുമൊക്കെ കഴിച്ചിട്ട് ഒരു നോട്ടബുക്കുമായി എന്തോ കുത്തിക്കുറിക്കുകയായിരുന്നു. മിക്കവാറും കുറെ ചായപ്പെൻസിലുകളുമായി വരയ്ക്കാനിരുന്നിട്ട് അവിടെയൊക്കെ നിരത്തിയിട്ടിട്ട് പോവുകയാണ് തിത്തിമിയുടെ രീതി . ഇന്നും അതുതന്നെയായിരിക്കും ഏതായാലും ശല്യം
മണമില്ലാത്ത പൂവാണ് ലേഡീസ് കനകാംബരം. എന്നാലും തിത്തിമിക്ക് ലേഡീസ് കനാകാംബരം എന്ന ആ പേര് വളരെ ഇഷ്ടമാണ്. ചെങ്കല്ലിന്റെ നിറമുള്ള ലേഡീസ് കനകാംബരം കൊണ്ട് മാല കെട്ടി തലയിൽ വച്ചുകൊടുക്കും മുത്തശ്ശി.
നിറയെ ആഭരണങ്ങണിഞ്ഞ പെൺകുട്ടികളെപ്പോലെയാണ് കണിക്കൊന്ന പൂവിട്ടു നിൽക്കുന്നത്. നമ്മള് അതിനെ ഒടിച്ചെടുക്കാൻ നോക്ക്യാല് പൂക്കളെല്ലാം കൊഴിഞ്ഞുവീഴും. പെൺകുട്ടികൾക്ക് വേറെ ആരും അവരെ തൊടുന്നത് ഇഷ്ടമല്ല എന്നതുപോലെയാ കണിക്കൊന്നപ്പെണ്ണിനും.
വേനലവധിക്കാലമായാൽ തിത്തിമി വീട്ടിലുണ്ടാവും. അപ്പോ വീട്ടിലിങ്ങനെ കശുവണ്ടിയുണ്ടോ എന്നു ചോദിച്ച് സ്ഥിരമായി വരുന്ന ഒരമ്മാവനുണ്ട്. തിത്തിമിക്ക് തോന്നും അയാളെക്കണ്ടാൽ ശിക്കാരിശംഭുവിനെപ്പോലുണ്ടെന്ന്.
പറമ്പിലുള്ള ഒരു ചെടി പോലും വെറുതെ നട്ടിരിക്കുകയല്ലെന്ന് മുത്തശ്ശിയുടെ പറച്ചിൽ കേട്ടാൽ തോന്നും. ചിലപ്പോ മുത്തശ്ശി സന്ധ്യയ്ക്ക് കുറേ പുളിയിലയുമായി വരുന്നത് കാണാം. എന്തിനാ മുത്തശ്ശീ നേരം സന്ധ്യയായപ്പോ ഇതെല്ലാം കൂടി– തിത്തിമിക്ക് ഉടനെ അറിയണം. രണ്ടുദിവസമായി ഒരു ദേഹം വേദന. ഇനി ഇതൊന്നിട്ട് വെള്ളം
മുത്തച്ഛൻ വൈകുന്നേരമായാൽ ഒരു തടിക്കഷണവുമായി ഓരോ തെങ്ങിൻചുവട്ടിലേക്കും ചെന്ന് അതുകൊണ്ട് തെങ്ങിൽതട്ടി ശബ്ദമുണ്ടാക്കിയിട്ട് മുകളിലേക്ക് നോക്കുന്നത് കാണാം. ഒരു ദിവസം തിത്തിമി ചോദിച്ചു എന്തിനാ മുത്തച്ഛാ ഇങ്ങനെ ചെയ്യുന്നതെന്ന്.
Results 1-10 of 25