Activate your premium subscription today
Monday, Mar 24, 2025
അപ്പോൾ ആദ്യമായി അവൾ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു കിളുന്തു ശരീരത്തെ പറ്റി ഓർമ്മിച്ചു. ദുർബലമായ കാലുകൾക്കിടയിലൂടെ ഒഴുകിയ ചോരപ്പാടുകൾ സങ്കൽപ്പിച്ചു. ഇനിയുള്ള ജീവിതം മുഴുവൻ ദുസ്വപ്നങ്ങൾ കാണാൻ വിധിക്കപ്പെട്ട നിഷ്കളങ്കമായ ഒരു മനസ്സിന്റെ നിസ്സഹായതയോർമിച്ചു.
ഈ കൊറോണക്കാലത്ത് നമ്മുടെ അടുപ്പുകൾ പുകഞ്ഞില്ലെങ്കിലും നമ്മുടെ കവലകളിലും, പാതകളിലും കഞ്ചാവ് പുകയുന്നുണ്ട്. ഈ പുകച്ചിൽ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഈ കോവിഡ് കാലത്ത് അതിന്റെ പുക കൂടുതൽ ഇടങ്ങളിൽ കൂടുതൽ വ്യാപകമായിത്തന്നെ പുകഞ്ഞ് പരക്കുന്നുണ്ട്. ഈ പുക ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ചെറുതല്ല. ഏറെയും
തന്റെ കുടിലിൽ തന്റെ ഇണയായി വരാൻ താൻ ഒരുപാട് ആശിച്ച പെൺകുട്ടിയുടെ ചൂട് നഷ്ടമായ നഗ്നശരീരത്തിലെ ആ നീണ്ട ഇടതൂർന്ന മുടി മുഴുവൻ അവൻ വടിച്ചു. പുരികം വടിച്ചു. ദേഹത്തിലുള്ള രോമശകലങ്ങൾ മുഴുവനും വടിച്ചു.
‘ഹുവാൻ നെപോമു സേനേ കാർലോസ് പെറോസ് റൂൾഫോ വിസ് കെയ്നോ’ എന്ന മുഴുവൻ പേര് പറഞ്ഞാൽ ആളെ പിടി കിട്ടില്ല. ഹുവാൻ റൂൾഫോ (Juan Rulfo) എന്ന് പറഞ്ഞാൽ ആളെ പിടി കിട്ടുക മാത്രമല്ല; റൂൾഫോയുടെ ‘പെഡ്രോ പരാമോ’ എന്ന നോവലും അതിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയും വായനക്കാരുടെ ഉള്ളിൽ പെരുമഴയായി ഇരച്ചെത്തും. കൊമാല എന്ന പേരിൽ
മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുകയും മനുഷ്യ നന്മയിൽ പ്രതീക്ഷ അർപ്പിക്കുകയും മനുഷ്യരെല്ലാം സുന്ദരന്മാരും സുന്ദരികളുമാണെന്ന് അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ എന്ന ഉറൂബ്. ഒടുങ്ങാത്ത വേദനകളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും കൊടുത്താൽ മടക്കി തരാത്ത
വല്ലാതെ പനിച്ച് പൊള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടന്ന ദിവസങ്ങളിലാണ്, ടി. പത്മനാഭനെ ഞാൻ രണ്ടാം തവണ വായിക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ കഥകൾ വായിച്ചിരുന്നു. വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ വിറച്ച് തുള്ളുന്ന ആ പനിക്കിടക്കയിൽ എന്റെ അരികിലിരുന്ന് പപ്പേട്ടൻ കഥ പറഞ്ഞപ്പോൾ ആ എഴുത്തിന്റെ മാസ്മരികത
പാകമല്ലാത്ത കുപ്പായം തുന്നിക്കൊടുത്ത്, നിന്റെ പാകം തീരുമാനിക്കുന്നത് ഞാനാണ് എന്നു പറഞ്ഞ സി.പി. ഫ്രാൻസിസ് എന്ന തുന്നൽക്കാരൻ കഥാപാത്രത്തെ ഓർമയുണ്ടോ...?
മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച ഒരാൾ എന്ന നിലയിൽ എന്റെ വായന കാലവും ക്രമവും താളവും തെറ്റിയാണ് മുമ്പോട്ട് പോയത്. പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വം എടുക്കുമ്പോൾ എന്താണ് നോവലെന്നോ ഏതാണ് കഥകളെന്നോ എവിടെയാണ് ചരിത്രപുസ്തകങ്ങൾ എന്നോ ഒരു പിടിയും ഉണ്ടായിരുന്നില്ല. അക്കാലത്ത് ലൈബ്രറികളിൽ
അത് യാത്രകളുടെ കാലമായിരുന്നു എങ്ങോട്ടെന്നില്ലാത്ത, എന്തിനെന്നില്ലാത്ത യാത്രകൾ ... മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും ആദ്യം പുറപ്പെടുന്ന വണ്ടിയിലെ മൂന്നാംക്ലാസ് ടിക്കറ്റെടുത്ത് തിക്കിയും തിരക്കിയും പല ഗന്ധങ്ങളുടെ കോക് ടൈലിൽ മുങ്ങിയുമുള്ള യാത്രകൾ... തോളിലെ
കാലങ്ങൾക്കു മുമ്പ് കാറ്റുപ്പാറ കുന്നിന്റെ വിജനതയിൽ വായനാ ഭ്രാന്തമായി ഒരു യുവാവ് ജീവിച്ചിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ പ്രണയ കാമങ്ങളറിയാതെ വേനലും വസന്തവും വന്ന് പോവുന്നതറിയാതെ ... സൂര്യൻ കൂർക്കം വലിച്ചുറങ്ങുമ്പോൾ എഴുന്നേറ്റ് പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ടാപ്പിംങ് ജോലിയൊക്കെ തീർത്ത്
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.