ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. എസ്.പി.ബി. എന്നും ബാലു എന്നും അദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീ (2001), പത്മ ഭൂഷൺ (2011), പത്മവിഭൂഷൻ (മരണാനന്തരം - 2021) എന്നീ ബഹുമതികൾ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ നൽകിയിരുന്നു. ആറ് ദേശീയ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്. 2020 സെപ്റ്റംബർ 25 ന് അന്തരിച്ചു.