മലയാളത്തിലെ ജനപ്രിയ ഗായകനാണ് വിധു പ്രതാപ്. സ്കൂൾ കാലത്ത് സംഗീതമത്സരങ്ങളിലൂടെ കയ്യടി നേടി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി സിനിമയിൽ പാടി. പ്രമുഖ സംഗീതസംവിധായകന് ദേവരാജൻ മാസ്റ്ററിന്റെ ശിഷ്യനാണ്. ഇപ്പോൾ റിയാലിറ്റി ഷോ വേദികളിൽ വിധികർത്താവായി എത്തുന്നു. നടിയും നർത്തകിയുമായ ദീപ്തിയാണ് ഭാര്യ.