Activate your premium subscription today
തൃശൂർ ∙ കള്ളപ്പണക്കാരെ തുരത്തുമെന്നു പറയുന്ന പ്രധാനമന്ത്രിയുടെ പാർട്ടിയുടെ ഓഫിസിൽ 9 കോടി രൂപയുടെ കള്ളപ്പണം സൂക്ഷിച്ചുവെന്നു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് 6 ചാക്കുകളിലായി 9 കോടി രൂപ ധർമരാജൻ ജില്ലാ ഓഫിസിലെത്തിച്ചതു താൻ നേരിട്ടു കണ്ടെന്നും അന്നു രാത്രി തന്നെ ഇതിൽ 3 ചാക്ക് പുറത്തേക്കു കൊണ്ടുപോയെന്നും പൊലീസിനു മൊഴി നൽകിയതായും സതീഷ് പറഞ്ഞു. പാർട്ടിക്കു പേരുദോഷമുണ്ടാക്കിയ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം. അന്നു കള്ളപ്പണം സൂക്ഷിച്ചവർ ഇപ്പോഴും ചുമതലകളിൽ തുടരുന്നു. ജില്ലാ ട്രഷറർ ആണ് പണച്ചാക്കുകൾ ഏറ്റുവാങ്ങിയതും കൈമാറിയതും – സതീഷ് പറഞ്ഞു.
മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്ന വ്യാജേന മുംബൈയിൽ ഡിജിറ്റൽ അറസ്റ്റിനിടെ 26 വയസ്സുകാരിയെ നഗ്നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി, നവംബർ 19നാണ് തട്ടിപ്പിന് ഇരയായത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
മുംബൈ∙ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന റെയ്ഡിനു ശേഷമാണ് നടപടി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂർ/പാലക്കാട്∙ ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവന്ന 19 ലക്ഷത്തിൽപ്പരം രൂപ പിടികൂടിയ സംഭവത്തിൽ പണം കൊണ്ടുവന്നയാളിന്റെ വീട്ടിൽനിന്ന് അഞ്ചുലക്ഷം രൂപ കൂടി കണ്ടെത്തി. പാലക്കാട് കൊളപ്പുള്ളി സ്വദേശി ജയന്റെ വീട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇന്ന് രാവിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽവച്ച് ജയൻ സഞ്ചരിച്ച കാറിൽനിന്ന് 19.70 ലക്ഷം പിടികൂടിയിരുന്നു.
പാലക്കാട് ∙ ട്രോളിയിലെ കള്ളപ്പണ വിവാദം തിരഞ്ഞെടുപ്പു ചർച്ചയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. സംഭവം സുവർണാവസരമാക്കി കൊഴുപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുമ്പോൾ അതു യുഡിഎഫിനു ഗുണമാകുമെന്നാണു മുതിർന്ന നേതാക്കളുടെ അഭിപ്രായം. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഉയർത്തിപ്പിടിക്കുന്ന പെട്ടി വലിച്ചെറിയാനാണു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ആവശ്യപ്പെടുന്നത്.
കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമല്ല 2020 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിനു വേണ്ടിയും കേരളത്തിലേക്കു 12 കോടി രൂപയുടെ കള്ളപ്പണം കടത്തിയതായി കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ മുഖ്യസാക്ഷി ധർമ്മരാജന്റെ മൊഴി. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥികൾക്കു 15000, 20000 രൂപ വീതം നൽകാനാണ് അന്നു നിർദേശം ലഭിച്ചിരുന്നതെന്നും ധർമ്മരാജൻ മൊഴി നൽകിയിട്ടുണ്ട്.
സ്ത്രീകളുടെ മാന്യത ഉറപ്പാക്കാൻ നിയമനിർമാണം നടത്തിയ ആദ്യസംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്ത് ആരുടെ വാക്കുകേട്ടായാലും, എന്തിന്റെ പേരിലായാലും സ്ത്രീകൾ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതുപോലെ ഒരു ഇടപെടൽ പൊലീസ് നടത്തുന്നത് അപഹാസ്യമാണ്. പാലക്കാട്ട് കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന മുറിയിലേക്കു പൊലീസ് അതിക്രമിച്ചു കയറിയ സംഭവം സംബന്ധിച്ച് ഇപ്പോഴും കാര്യങ്ങൾക്കു വ്യക്തതയില്ലെങ്കിലും, നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പുകാലത്ത് ആ മണ്ഡലത്തിലെയും ജില്ലയിലെയും എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിക്ഷിപ്തമാണ്. കമ്മിഷന്റെ അറിവോടെയാണോ ഈ റെയ്ഡെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്നു പൊലീസിന് അധികാരപ്പെട്ട സ്ഥാനങ്ങളിൽനിന്നു രഹസ്യവിവരം ലഭിച്ചെന്നുതന്നെ ഇരിക്കട്ടെ. അവർ അടിയന്തരമായി ചെയ്യേണ്ടതെന്താണ്? ആ പ്രദേശം
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പാലക്കാട്ട് ഹോട്ടലിൽ നടന്ന റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഹോട്ടൽ ഉടമയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസെടുത്തത്.
ന്യൂഡൽഹി ∙ ക്രിമിനലുകൾ അനധികൃതമായി ശേഖരിക്കുന്ന പണം കണ്ടുകെട്ടാനുള്ള ഏജൻസിയായ അസറ്റ് റിക്കവറി ഇൻട്രാ ഏജൻസി നെറ്റ്വർക്–ഏഷ്യ പസിഫിക്കിന്റെ (അരിൻ–എപി) പ്രസിഡൻസി സ്ഥാനം ഇന്ത്യ 2026 ൽ ഏറ്റെടുക്കും. ഏഷ്യ പസിഫിക് മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഈ ഏജൻസി രാജ്യാന്തര തലത്തിലുള്ള കാരിൻ നെറ്റ്വർക്കിന്റെ ഭാഗമാണ്. 28 അംഗരാജ്യങ്ങളും 9 നിരീക്ഷണ ഏജൻസികളുമടങ്ങിയതാണ് അരിൻ–എപി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി) ഇന്ത്യയുടെ നോഡൽ ഏജൻസി. 2013 ൽ ആണ് അരിൻ–എപി സ്ഥാപിക്കപ്പെട്ടത്.
ഹൈദരാബാദ് ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ 20 കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. നിയമവിദഗ്ധർക്കൊപ്പമാണ് അസ്ഹറുദ്ദീൻ ചോദ്യം ചെയ്യലിനെത്തിയത്.
Results 1-10 of 94