Activate your premium subscription today
ഇടവേളയെടുക്കാനാവാതെ മൃതദേഹങ്ങൾ വന്നു നിറഞ്ഞ കാലം എന്ന് ഒറ്റവാചകത്തിൽ കോവിഡ്കാലത്തെ സംഗ്രഹിക്കാം. മോർച്ചറിയുടെ പ്രവർത്തനചര്യ തന്നെ മാറ്റിയെഴുതപ്പെട്ട സമയം. പക്ഷേ, ഈ പ്രതിസന്ധിയൊക്കെ ആരംഭിക്കും മുൻപ് ഒരു സംഭവമുണ്ടായി. കോവിഡിന്റെ ഇരുണ്ട കാലഘട്ടത്തിലെ പ്രയാണം തുടങ്ങിവച്ചത് ഒരർഥത്തിൽ ആ പ്രതിസന്ധിയോടെയായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം പതിവുപോലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്നു. എന്റെയൊപ്പം അജിത് കുമാറും ഉണ്ണികുമാരനും ഡ്യൂട്ടിയിലുണ്ട്. മോർച്ചറിയോട് അടുത്തൊരു കെട്ടിടത്തിലിരുന്നാണ് രണ്ടാളും ഉച്ചയൂണ് കഴിക്കുന്നതും വിശ്രമിക്കുന്നതും ഒക്കെ. കോവിഡിനെ വളരെ ഭീതിയോടെ കണുന്ന സമയമാണല്ലോ അത്. സുരക്ഷ ഉറപ്പുവരുത്താൻ മൂന്ന് മാസ്ക്കാണ് അന്ന് ഞാൻ ധരിക്കുക. അതിനൊപ്പം കർശനമായ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുമുണ്ട്. പിറ്റേന്ന് പോസ്റ്റ്മോർട്ടം നടക്കുമ്പോ ഉണ്ണികുമാരൻ പറയുന്നു, ‘ചെറിയ ദേഹവേദന പോലെ തോന്നുന്നുണ്ട്’. അതിന്റെ പിറ്റേന്ന് രാവിലെ പനിക്കുന്നുണ്ടെന്ന് പറഞ്ഞ് അജിതും വിളിച്ചു. തിങ്കളാഴ്ച കോവിഡ് പരിശോധന ഫലം വന്നപ്പോൾ ഇരുവരും പോസിറ്റീവ്. പ്രൈമറി കോൺടാക്ട് ആയാൽപ്പോലും ആ സമയത്ത് ക്വാറന്റീൻ നിർബന്ധമാണ്. ആംബുലൻസ് വരുന്നു, നേരേ എഫ്എൽടിസിയിലേക്ക് കൊണ്ടുപോകുന്നു എന്നതായിരുന്നു അന്നത്തെ രീതി. അതിനു രണ്ട് ദിവസം മുൻപ് ആരോഗ്യപ്രവർത്തകർ പ്രൈമറി കോൺടാക്ട് ആയാൽ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാമെന്ന സർക്കുലർ ഇറങ്ങിയിരുന്നു. ഞാൻ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി, ക്വാറന്റീനിൽ പോയി. മോർച്ചറിയിൽ അണുനശീകരണം നടത്താനുള്ള ഏർപ്പാട് ചെയ്തു. രണ്ടാഴ്ചയിലേക്ക് മോർച്ചറിയിൽ പുതിയ ജീവനക്കാരെ ഏർപ്പെടുത്തണമെന്ന് ആർഎംഒയെ അറിയിച്ചു. ക്വാറന്റീൻ തുടങ്ങി രണ്ടാം ദിനം രാവിലെ എനിക്ക് ഒരു ഫോൺ വരുന്നു; ‘‘സാർ, ഒരു പ്രശ്നമുണ്ട്.
ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 19,848 ആക്ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണെന്നത്
ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം
ന്യൂഡൽഹി∙ ഗ്രാമീണ ഇന്ത്യയെ കോവിഡ് തകർത്തെന്നു സന്നദ്ധ സംഘടനയുടെ സർവേയിലെ കണ്ടെത്തൽ. കോവിഡിന്റെ ആദ്യ രണ്ട് തരംഗത്തില്‍ 71 ശതമാനം പേര്‍ക്ക് ജീവനോപാധികള്‍ Covid, Covid Treatments, Rural Population in India, Covid India, Covid Kerala, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.
തിരുവനന്തപുരം∙ കൊറോണ വൈറസിനെ പിടിച്ചുകെട്ടിയെന്നു സർക്കാർ അഭിമാനം കൊണ്ട കോവിഡിന്റെ ആദ്യ തരംഗത്തിലാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചതെന്നു കണക്കുകൾ. ആദ്യ തരംഗം കടന്നുപോയ 2021 മാർച്ച് 31 വരെ 27,202 പേരാണ് മരിച്ചത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ പടർന്ന രണ്ടാം തരംഗത്തിൽ മരിച്ചത് 20,592
തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട Covid vaccination, Vaccination, Covaxin, Covishield, corbevax vaccine, Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. Covid, covid kerala, kerala covid, Manorama News
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പലതും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇപ്പോള്‍ പതിയെ എടുത്തു മാറ്റുകയാണ്. പണ്ടത്തെ അതേ സ്ഥിതിയിലേക്ക് മാറുന്നതിനു മുന്നോടിയായി പല യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മാസ്ക് ധരിക്കേണ്ട ആവശ്യകതയും എടുത്തു മാറ്റിയിരിക്കുകയാണ് ചില രാജ്യങ്ങള്‍. മാസ്ക്
കൊല്ലം ∙ ജില്ലയിൽ ഇന്നലെ 1383 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 1371 പേർക്കും 12 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2146 പേർ രോഗമുക്തി നേടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം: കോർപറേഷൻ: 433. നഗരസഭകൾ: കരുനാഗപ്പളളി 37, കൊട്ടാരക്കര 21, പരവൂർ 22, പുനലൂർ 19
ആലപ്പുഴ ∙ മൂന്നാം തരംഗത്തിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമായപ്പോൾ പ്രതിരോധ സംവിധാനങ്ങളെപ്പറ്റി പരാതികളും വ്യാപിക്കുന്നു. ചികിത്സ കിട്ടാൻ അലയേണ്ടിവരുന്നെന്ന അനുഭവം പറയുന്ന ഏറെപ്പേരുണ്ട്. പരിശോധനാഫലം 7 ദിവസം വരെ വൈകുന്നതായാണ് മറ്റൊരു പരാതി. അടുത്തെങ്ങും ചികിത്സാ സൗകര്യമില്ലാത്തതാണ് ജില്ലയിലെ ചില
Results 1-10 of 783