Activate your premium subscription today
കൊല്ലം∙ ഡോ.വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തില് സാക്ഷി വിസ്താരം തുടങ്ങാൻ ഒരുക്കമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദിന്റെ കോടതി തുടർനടപടികൾക്കായി കേസ് 30ലേക്ക് മാറ്റി.
ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ ഉദാര സമീപനമാണ് കോടതിക്കെങ്കിലും ഈ കേസിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ അതു സാധ്യമല്ലെന്നു കോടതി വിലയിരുത്തി.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസ് ഡിസംബർ മൂന്നിലേക്കു മാറ്റി. പ്രതി ജി.സന്ദീപിന്റെ മാനസികനില പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് ഒന്നാം അഡിഷനൽ സെഷൻസ് കോടതി കേസ് വീണ്ടും മാറ്റിയത്. ഡിസംബർ 8നു മുൻപു മാനസികനില പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു സുപ്രീം കോടതി നിർദേശം. ജാമ്യ ഹർജിയിലെ പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് മാനസികനില പരിശോധിക്കാൻ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി നിർദേശം നൽകിയത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാർശ പ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക ബോർഡ് രൂപീകരിച്ചാണ് പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുന്നത്.
ന്യൂഡൽഹി∙ ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ. റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്, ഹർഷദ് വി.ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു.
കൊല്ലം∙ ഡോ. വന്ദനദാസിന്റെ കൊലപാതക കേസിൽ സാക്ഷിവിസ്താരം 30ലേക്ക് മാറ്റി. കേസിൽ ഒന്നാം സാക്ഷിയായ ഡോ. മുഹമദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് മാറ്റിയത്. അതേസമയം, കേസിൽ പ്രതിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന സുപ്രീം കോടതി നിർദേശം ഇതുവരെ നടപ്പായില്ല. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോടാണ് കോടതി നിർദേശിച്ചിരുന്നത്.
മുതുകുളം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ പേരിൽ വന്ദനയുടെ അമ്മയുടെ നാടായ തൃക്കുന്നപ്പുഴ വലിയപറമ്പിൽ മേടയിൽ കുടുംബ വീട്ടിൽ തുടങ്ങുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
മുതുകുളം ∙ 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം
മുതുകുളം(ആലപ്പുഴ) ∙ 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചത്.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ ഒക്ടോബർ 17ന് നടക്കും. വിചാരണ ഇന്നലെ തുടങ്ങാനായിരുന്നു നിശ്ചയിച്ചതെങ്കിലും പ്രതിഭാഗം അഭിഭാഷകൻ ഹാജരാകാതിരുന്നതു കൊണ്ട് വിചാരണ നടപടികൾ അടുത്ത മാസത്തേക്കു മാറ്റുകയായിരുന്നു.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം സെപ്റ്റംബർ 9ന് ആരംഭിക്കാൻ അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ 50 സാക്ഷികളെ ഒന്നാം ഘട്ടത്തിൽ വിസ്തരിക്കും.
Results 1-10 of 277