Activate your premium subscription today
കൊച്ചി ∙ ഇന്ത്യയുടെ ഭാവി പുരോഗതിയുടേതാണെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്ത്യ 2027 ൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറും. രാജ്യാന്തര നാണ്യനിധി ഇന്ത്യയുടെ വളർച്ചാ അനുമാനം 6.1 % നിന്ന് 6.3 % ആയി ഉയർത്തിക്കഴിഞ്ഞു. ആഗോളതലത്തിൽ സാമ്പത്തിക തളർച്ച നിലനിൽക്കുമ്പോഴാണ് ഇന്ത്യ കുതിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കിയതിലൂടെ ഇന്ത്യയെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടു മാറ്റാൻ മോദി സർക്കാരിനായി. വളർച്ചയിലേക്കു രാജ്യത്തെ നയിച്ച മോദി സർക്കാരിനെ തന്നെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കും– അവർ പറഞ്ഞു. ‘ഇന്ത്യ: ദ് ഫ്യൂച്ചർ സ്റ്റോറി’ എന്ന വിഷയം ചർച്ച ചെയ്ത മനോരമ ന്യൂസ് ‘കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.
കൊച്ചി∙ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ, സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലെ പുതിയ മാറ്റങ്ങൾക്ക് ക്രിയാത്മകമായ ചർച്ചകളിലൂടെ വഴിയൊരുക്കി മനോരമ ന്യൂസ് കോൺക്ലേവ് 2023ന് കൊടിയിറങ്ങി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത കോൺക്ലേവിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാക്കുകളിലൂടെയാണ് തിരശ്ശീല വീണത്. ഇന്ത്യയുടെ
കൊച്ചി∙ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭാവിഭാഗധേയം നിർണയിക്കുക ദക്ഷിണേന്ത്യയായിരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കൊച്ചി ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ ‘ഇന്ത്യ: ദ് ഫ്യൂച്ചർ സ്റ്റോറി’ എന്ന വിഷയത്തിൽ നടന്ന മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തനതായ സംസ്കാരവും
കൊച്ചി∙ നമ്മുടെ സമ്പാദ്യത്തിന് നമ്മുടെ സന്തോഷവുമായി യാതൊരു ബന്ധവുമില്ല– പറയുന്നത് ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ്. ‘നിർമിതബുദ്ധിയുടെ കാലത്തെ സന്തോഷം’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപാൽദാസിന്റെ വാക്കുകൾ തുടരുന്നു.
കൊച്ചി∙ പാർട്ടി ഫോറത്തിൽ വാതിലടച്ചു പറയുന്ന ചില കാര്യങ്ങൾ പുറത്തു പറയരുതെന്ന് മനസ്സിലായെന്ന് ശശി തരൂർ എംപി. ചില കാര്യങ്ങൾ പറയുന്നത് പാർട്ടിക്കു വേണ്ടിയാണ്, അതു പൊതുജനം കേൾക്കാൻ വേണ്ടിയുള്ളതാകില്ല. അതു തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം പല
കൊച്ചി∙ ഇത്രയും നാൾ പരീക്ഷണശാലകളിലായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കഴിവുകൾ ഇനിയായിരിക്കും നാം ഉപയോഗിക്കാൻ തുടങ്ങുകയെന്നു ഗൂഗിൾ ഡിപ് മൈൻഡ് റിസർച് ഡയറക്ടർ ദിലീപ് ജോർജ്. എഐ സംവിധാനം പൂർണമായും മനുഷ്യ മസ്തിഷ്കത്തിനു പകരം വയ്ക്കാനാവുന്ന സംവിധാനമായിത്തീർന്നിട്ടില്ലെന്നും അതു
കൊച്ചി∙ കേരളത്തിൽനിന്ന് വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നതിനെപ്പറ്റി പറയുന്നതിനു മുൻപ് കേരളം ഇവർക്കായി എന്താണ് ഒരുക്കിയിട്ടുള്ളതെന്നു ചിന്തിക്കണമെന്ന് മനോരമ ന്യൂസ് കോൺക്ലേവിൽ വ്യവസായ പ്രമുഖർ. ‘ചോദ്യചിഹ്നമാകുന്ന കേരളത്തിലെ
കൊച്ചി ∙ രാഷ്ട്രീയത്തിൽ തുടരണോ എന്ന് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നെന്നും മുറിയിലടച്ചിരുന്നു പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മക്കളാണ് അന്നു പിന്തുണ നൽകിയതെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കൊച്ചി∙ ‘‘പാൻ ഇന്ത്യൻ സിനിമ എന്നു പറഞ്ഞ് സിനിമ ഇറക്കാൻ കഴിയില്ല. എല്ലാവർക്കും ഇഷ്ടമാകുമ്പോഴാണ് ഒരു ചിത്രം പാൻ ഇന്ത്യന് സിനിമയായി വളരുന്നത്. അതിനായി പ്രത്യേകം ബജറ്റ് ഇറക്കി, പാൻ ഇന്ത്യൻ സിനിമയാണ് എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല.’’– ‘ഒടിടി കാലത്ത് തിയറ്ററുകൾ മരിക്കുകയാണോ’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിലായിരുന്നു
കൊച്ചി∙ ചന്ദ്രയാൻ 3 പദ്ധതിയിലുള്ള ഗവേഷകരുടെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ‘‘ചന്ദ്രയാന്റെ ഭാഗമായ ലാൻഡറും റോവറും നിലവിൽ ചന്ദ്രോപരിതലത്തിൽ ഉണ്ട്. റോവർ ഇപ്പോൾ ഉറങ്ങട്ടെ. നിലവിൽ ശല്യം ചെയ്യേണ്ടെന്നാണ് കരുതുന്നത്. പക്ഷേ അപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. റോവറിന് എന്തെങ്കിലും പ്രശ്നമുണ്ടായേക്കാം. എങ്കിലും
Results 1-10 of 16