Activate your premium subscription today
ന്യൂഡൽഹി∙ യുഎപിഎ കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥ ജയിൽ മോചിതനായി. അറസ്റ്റ്
ന്യൂഡൽഹി∙ അന്വേഷണ ഏജൻസികൾ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. മാർഗ നിർദേശങ്ങൾ വേണമെന്ന വാദത്തെ സർക്കാരും അംഗീകരിക്കുന്നുവെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
ന്യൂഡൽഹി ∙ യുഎസ് വ്യവസായി നെവിൽ റോയ് സിംഘവുമായി ബന്ധം സംശയിക്കുന്ന 5 സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടു വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഡൽഹി പൊലീസ് യുഎസ് അധികൃതർക്കു കത്തു നൽകി. ന്യൂസ്ക്ലിക്കിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണു നടപടി. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണു ‘ലെറ്റർ റോഗറ്ററി’ നൽകിയിരിക്കുന്നത്. കേസന്വേഷണത്തിൽ സഹായം തേടി ഒരു രാജ്യത്തെ കോടതി മറ്റൊരു രാജ്യത്തെ കോടതിക്ക് അയയ്ക്കുന്ന കത്താണു ലെറ്റർ റോഗറ്ററി.
ന്യൂഡൽഹി ∙ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയെന്ന കേസിൽ ന്യൂസ്ക്ലിക്ക് ഓൺലൈൻ പോർട്ടൽ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രവർത്തിയെയും ഒമ്പത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നവംബർ രണ്ടിന് ഇരുവരെയും വീണ്ടും ഹാജരാക്കണമെന്ന് പട്യാല ഹൗസ്
ന്യൂഡൽഹി ∙ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ ന്യൂസ്ക്ലിക്ക് ഓൺലൈൻ പോർട്ടൽ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ഓഫിസിലും വീട്ടിലും സിബിഐ റെയ്ഡ് നടത്തി. പ്രബീറും ഒപ്പം അറസ്റ്റിലായ ന്യൂസ്ക്ലിക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അമിത് ചക്രവർത്തിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ന്യൂഡൽഹി ∙ ചൈനയിൽനിന്ന് ചില്ലിക്കാശു പോലും സ്വീകരിച്ചിട്ടില്ലെന്നും തനിക്കെതിരെ ചുമത്തിയത് വ്യാജ കേസാണെന്നും തീവ്രവാദ വിരുദ്ധ വകുപ്പുകൾ ചുമത്തി അറസ്റ്റിലായ ന്യൂസ്ക്ലിക്ക് സ്ഥാപകന്‍ പ്രബീർ പുര്‍കായസ്ത. തനിക്കുനേരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നും പ്രബീർ പുര്‍കായസ്ത ഡൽഹി ഹൈക്കോടതിയില്‍ പറഞ്ഞു.
ന്യൂഡൽഹി ∙ ചൈനയിൽനിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ഡൽഹി പൊലീസിന്റെ ആരോപണത്തിനെതിരെ ന്യൂസ്ക്ലിക്ക് വാർത്താ പോർട്ടൽ. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ലജ്ജാകരമായ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും പോർട്ടൽ പ്രതികരിച്ചു. പോർട്ടൽ ദേശവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ പറയുന്ന
Results 1-7