Activate your premium subscription today
തിരുവനന്തപുരം∙ പരോളില ് ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വർഷത്തിനു ശേഷം പൂജപ്പുര ജയിലിൽ തിരിച്ചെത്തി. ഇടുക്കി സ്വദേശി തങ്കച്ചനാണ് (60) രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. 2003ലാണ് പരോൾ ലഭിച്ചതിനു പിന്നാലെ തങ്കച്ചൻ മുങ്ങിയത്. അന്ന് 30 ദിവസത്തെ പരോളിനാണ് തങ്കച്ചൻ
തിരുവനന്തപുരം ∙ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശുചിമുറിക്കുള്ളിലാണു സന്ദീപിനെ തുങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയ കൊടി സുനിയെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞപ്പോൾ മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ ഞെട്ടി. അതിസുരക്ഷാ സംവിധാനങ്ങളുള്ള വിയ്യൂരിൽ കലാപം നിയന്ത്രിക്കാൻ പുറത്തുനിന്നു ജീവനക്കാരെ എത്തിക്കേണ്ടി വന്നു. അങ്ങനെയൊരവസ്ഥ തവനൂരിലുണ്ടായാൽ? എട്ടു ജീവനക്കാർ മാത്രമാണ് ഒരേസമയം അകത്ത്
ലോകേഷ് കനകരാജിനെപ്പോലുള്ള തമിഴ് സിനിമാ സംവിധായകർ കേരളത്തിലെ സെൻട്രൽ ജയിലുകൾ അകത്തുകയറിക്കണ്ടാൽ അവരുടെ സിനിമാസങ്കൽപംതന്നെ മാറും. തമിഴ് സിനിമയിൽ ചെന്നൈയിലെ ഗുണ്ടകളുടെ സമ്മേളനം വിളിക്കാൻ പഴയ ഗോഡൗണുകളിലോ അടച്ചിട്ട ഫാക്ടറികളിലോ ഒക്കെയാണ് ഇപ്പോഴും സെറ്റിടുന്നത്. എത്ര കൊടിയ ഗുണ്ടകളാണെങ്കിലും പൊലീസിനെപ്പേടിച്ചു വേണം സമ്മേളിക്കാൻ.
തിരുവനന്തപുരം∙ ഓയൂരിൽനിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി കെ.ആർ.പത്മകുമാറിനെ (51) താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി.സന്ദീപാണ്
‘ഗുണ്ടകൾ തമ്മിലുള്ള മുൻവൈരാഗ്യം തീർക്കുന്നതു ജയിലിലാണ്. അവരെ നിയന്ത്രിക്കണം. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ല. ഗുണ്ടകളും അവർക്ക് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥരും ചേർന്നാണു സെൻട്രൽ ജയിൽ നിയന്ത്രിക്കുന്നത്’- വിയ്യൂർ സെൻട്രൽ ജയിലിനെക്കുറിച്ചു സംസ്ഥാന പൊലീസ് മേധാവി ഈ വർഷമാദ്യം
തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ മുറിയിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണിലേക്കു വന്ന വിളികളുടെ അന്വേഷണം ജയിലിൽ ഉന്നതരിലേക്കും നേരത്തേ ജയിലിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരിലേക്കും എത്തിയതോടെ ഒതുക്കിത്തീർക്കാൻ സമ്മർദം. ദക്ഷിണമേഖലാ ഡിഐജി ടി.സുധീർ നേരിട്ടു മൊഴിയെടുത്തതിൽ നിന്ന്
കൊട്ടാരക്കര∙ ഡോ.വന്ദനദാസ് കൊലക്കേസിന്റെ കുറ്റപത്രം തയാറായി. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നു കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.50നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനദാസിനു കുത്തേറ്റത്. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതോടെ പ്രതി കസ്റ്റഡിയിൽ കഴിയുമ്പോൾ തന്നെ വിചാരണ തുടരാനാകും. അതിവേഗ വിചാരണ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒട്ടേറെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ലഭ്യമാക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് ഹൗസ് സർജൻ ഡോ.വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തതായാണ് കേസ്.
തിരുവനന്തപുരം∙കേരളത്തിലെ ജയിലുകളിൽ നിലവിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേർ. ഇതിൽ 9 പേർ പൂജപ്പുര സെൻട്രൽ ജയിലിലും മറ്റ് ഏഴു പേർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലുമാണ്. ഇവരെ മുഴുവൻ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റാൻ 2 വർഷം മുൻപു തീരുമാനിച്ചെങ്കിലും നടന്നില്ല. എറണാകുളത്തു നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്ലാമും ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും 3 പേരെ മുറിക്കുള്ളിൽ തീയിട്ടു കൊന്ന തമിഴ്നാട് സ്വദേശി തോമസ് ആൽവ എഡിസനുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഇവരെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റാൻ ആലോചിച്ചത്. സെഷൻസ് കോടതിയുടെ വിധിക്കെതിരെ പ്രതികൾ അപ്പീൽ നൽകിയിട്ടുണ്ട്.
ആലപ്പുഴ∙ സംസ്ഥാനത്തെ മിക്ക ജയിലുകളിലും അനുവദനീയമായതിലും അധികം തടവുകാരെ പാർപ്പിക്കുന്നു. സംസ്ഥാനത്തെ ജയിലുകളിൽ 8,300ൽ താഴെ മാത്രം ശേഷിയുള്ളപ്പോൾ 9547 പേരാണു വിവിധ ജയിലുകളിലുള്ളത്. ഇതിൽ 4,803 പേരും റിമാൻഡ് പ്രതികളാണ്. 214 പേർ വനിതാ തടവുകാരാണ്. 4 ട്രാൻസ്ജെൻഡറുകളും ജയിലുകളിലുണ്ട്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അഞ്ഞൂറോളം പേരാണു കൂടുതലുള്ളത്. വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും അന്തേവാസികളുടെ എണ്ണം അംഗീകൃത ശേഷിയേക്കാൾ കൂടുതലാണെന്നു ജയിൽ വകുപ്പിന്റെ രേഖകൾ പറയുന്നു. അതേസമയം വനിതാ ജയിലുകളിൽ അന്തേവാസികൾ കുറവാണ്. ജില്ലാ ജയിലുകളിൽ ആലപ്പുഴ, കോട്ടയം, കാസർകോട് ജയിലുകളിലാണ് തടവുകാരുടെ ‘പ്രളയ’മുള്ളത്. മാവേലിക്കര, നെയ്യാറ്റിൻകര, പൊൻകുന്നം, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, ചിറ്റൂർ, മഞ്ചേരി, കോഴിക്കോട്, വൈത്തിരി, തലശ്ശേരി, കൂത്തുപറമ്പ്, കാസർകോട് സ്പെഷൽ സബ് ജയിലുകളിലും അനുവദനീയമായതിന്റെ ഒന്നര മടങ്ങിലധികം തടവുകാരുണ്ട്.
Results 1-10 of 13