Activate your premium subscription today
ന്യൂയോർക്ക് ∙ ഓഗസ്റ്റ് 18 ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പ് പ്രദർശിപ്പിക്കും. ക്ഷേത്രത്തിന്റെ പ്രതിരൂപത്തിന് 18 അടി നീളവും
തിരുവനന്തപുരം∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലും വിവിധ ചടങ്ങുകൾ നടത്തി. പ്രതിഷ്ഠാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലും ഒത്തുചേർന്നവർ രാമമന്ത്രങ്ങൾ ഉരുവിട്ടു. വൈകിട്ട് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 14 ദമ്പതികൾകൂടി ഇന്നു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ യജമാനരായുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായിരിക്കുമെന്നു നേരത്തേ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിരുന്നു.
അയോധ്യ∙ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ 11 ദിവസത്തെ കഠിനവ്രതം അവസാനിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാൽകൊണ്ട് ഉണ്ടാക്കിയ മധുരപാനീയം ചരണാമൃത് കഴിച്ചാണു വ്രതം പ്രധാമന്ത്രി അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ് ഗിരി മാഹാരാജ് ആണ് പ്രധാനമന്ത്രിക്ക് ചരണാമൃത് നൽകിയത്.
അയോധ്യ∙ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ താനാണെന്നു രാമക്ഷേത്ര വിഗ്രഹത്തിന്റെ ശിൽപി അരുൺ യോഗിരാജ്. ‘‘ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണെന്ന് കരുതുന്നു. പിതാമഹന്മാരുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹം തനിക്കുണ്ടായി. ശ്രീരാമൻ എല്ലായിപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാനൊരു
അയോധ്യ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ താരങ്ങളടക്കമുള്ള പ്രമുഖർ എത്തിത്തുടങ്ങി. ചെന്നൈ, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽനിന്നു താരങ്ങൾ അയോധ്യയിലേക്കു സഞ്ചരിക്കുകയാണ്. അയോധ്യയിലേക്കു യാത്രതിരിക്കാനായി എത്തിയ ബോളിവുഡ് താരങ്ങള് അമിതാഭ് ബച്ചൻ, അനുപം
ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ പിടിച്ചെടുത്ത തമിഴ്നാട് പൊലീസിന്റെ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി. എൽഇഡി സ്ക്രീനോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി
അയോധ്യ∙ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി പങ്കെടുക്കില്ല. അതിശൈത്യം കാരണം യാത്ര ഒഴിവാക്കിയെന്നാണു വിശദീകരണം. അനാരോഗ്യവും പ്രായാധിക്യവും കാരണം എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര
2020 ഫെബ്രുവരിയിലാണ് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ പോകുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്. ട്രസ്റ്റിനായിരിക്കും നിർമാണ ചുമതലയെന്നും വ്യക്തമാക്കി. വ്യക്തികളിൽനിന്ന് സ്വീകരിക്കുന്ന സംഭാവനയിലൂടെയായിരിക്കും പണം കണ്ടെത്തുക. ഈ പ്രഖ്യാപനത്തിനു പിന്നാലെ കോടികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ട്രസ്റ്റ് അധികൃതരുടെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ ‘‘അത് ഒരു രൂപ മുതൽ ഒരു കോടി വരെയുണ്ടാകും’’. 2024 ജനുവരി വരെ ഏകദേശം 3500 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനു വേണ്ടി ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ക്ഷേത്ര നിർമാണത്തിനു വേണ്ടതാകട്ടെ 1800 കോടിയും. ക്ഷേത്രത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും വരും വർഷങ്ങളിലെ അറ്റകുറ്റപ്പണികൾക്കുമെല്ലാമുള്ള പണം അക്കൗണ്ടിൽ എത്തിക്കഴിഞ്ഞെന്നു ചുരുക്കം. പണത്തിന്റെ കാര്യത്തില് മാത്രമല്ല പ്രൗഢിയിലും അമ്പരപ്പിക്കും രാമക്ഷേത്രം. ജനുവരി 22ന് പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുന്നവർക്കു മുന്നില് അനാവരണം ചെയ്യപ്പെടുന്നതും ആ കാഴ്ചാ വിസ്മയമായിരിക്കും. ക്ഷേത്രത്തോടൊപ്പം അയോധ്യയിലുണ്ടായ മാറ്റങ്ങളും അതിവേഗമായിരുന്നു. അയോധ്യ റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം മുഖച്ഛായയും മാറി മറിഞ്ഞു. പുതിയ രാജ്യാന്തര വിമാനത്താവളമെത്തി. അയോധ്യയുടെ ഭാവി സാധ്യതകൾ മനസ്സിലാക്കി വമ്പൻ ടൗൺഷിപ്പും ഒരുങ്ങുകയാണ്. എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ? എന്തെല്ലാമാണ് അയോധ്യയിലെ വികസനക്കാഴ്ചകള്? എല്ലാം വിശദമായറിയാം ഗ്രാഫിക്സിലൂടെ...
കോഴിക്കോട്∙ രാജ്യം ഭരിക്കുന്നവർ വിദ്വേഷം പ്രചരിപ്പിക്കുന്നതായും അതിനായി രാമക്ഷേത്രത്തെയാണു കൂട്ടുപിടിച്ചതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്
Results 1-10 of 14