2020 ഫെബ്രുവരിയിലാണ് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ പോകുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്. ട്രസ്റ്റിനായിരിക്കും നിർമാണ ചുമതലയെന്നും വ്യക്തമാക്കി. വ്യക്തികളിൽനിന്ന് സ്വീകരിക്കുന്ന സംഭാവനയിലൂടെയായിരിക്കും പണം കണ്ടെത്തുക. ഈ പ്രഖ്യാപനത്തിനു പിന്നാലെ കോടികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ട്രസ്റ്റ് അധികൃതരുടെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ ‘‘അത് ഒരു രൂപ മുതൽ ഒരു കോടി വരെയുണ്ടാകും’’. 2024 ജനുവരി വരെ ഏകദേശം 3500 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനു വേണ്ടി ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ക്ഷേത്ര നിർമാണത്തിനു വേണ്ടതാകട്ടെ 1800 കോടിയും. ക്ഷേത്രത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും വരും വർഷങ്ങളിലെ അറ്റകുറ്റപ്പണികൾക്കുമെല്ലാമുള്ള പണം അക്കൗണ്ടിൽ എത്തിക്കഴിഞ്ഞെന്നു ചുരുക്കം. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രൗഢിയിലും അമ്പരപ്പിക്കും രാമക്ഷേത്രം. ജനുവരി 22ന് പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുന്നവർക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതും ആ കാഴ്ചാ വിസ്മയമായിരിക്കും. ക്ഷേത്രത്തോടൊപ്പം അയോധ്യയിലുണ്ടായ മാറ്റങ്ങളും അതിവേഗമായിരുന്നു. അയോധ്യ റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം മുഖച്ഛായയും മാറി മറിഞ്ഞു. പുതിയ രാജ്യാന്തര വിമാനത്താവളമെത്തി. അയോധ്യയുടെ ഭാവി സാധ്യതകൾ മനസ്സിലാക്കി വമ്പൻ ടൗൺഷിപ്പും ഒരുങ്ങുകയാണ്. എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ? എന്തെല്ലാമാണ് അയോധ്യയിലെ വികസനക്കാഴ്ചകള്‍? എല്ലാം വിശദമായറിയാം ഗ്രാഫിക്സിലൂടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com