Activate your premium subscription today
ന്യൂഡൽഹി∙ ബാർ കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ആണ് ആവശ്യം തള്ളിയത്. പൊതുപ്രവർത്തകനായ പി.എൽ. ജേക്കബ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം/കോട്ടയം ∙ ബാർ കോഴ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. ബാറുടമ അനിമോൻ ശബ്ദസന്ദേശമിട്ട ഇടുക്കി ജില്ലയിലെ ബാറുടമകളുടെ വാട്സാപ് ഗ്രൂപ്പിൽ അർജുൻ ഉണ്ടെന്ന നിഗമനത്തെത്തുടർന്നായിരുന്നു മൊഴിയെടുക്കൽ.
തിരുവനന്തപുരം∙ ബാര്‍ കോഴ ആരോപണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ മകന് അര്ജുന് രാധാകൃഷ്ണന്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം∙ ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം ജവഹര്‍ നഗറിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്. വിവാദ ശബ്ദരേഖ പ്രത്യക്ഷപ്പെട്ട
തിരുവനന്തപുരം∙ ബാർകോഴ ആരോപണത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിജിലൻസിനു കത്തു നൽകി. രാഷ്ട്രീയ- ഉദ്യോഗസ്ഥതലത്തിൽ വൻ ഗൂഢാലോചന നടത്തിയതിനു പിന്നാലെയാണു മന്ത്രിമാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കു കൈക്കൂലി നൽകാനുള്ള തയാറെടുപ്പിനായി ബാറുടമകൾ കൊച്ചിയിൽ യോഗം
പാലക്കാട്∙ ബാർ കോഴയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം തുരുമ്പിച്ച ആയുധമെന്ന് മന്ത്രി എം.ബി. രാജേഷ്. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണ്. മറിച്ചുള്ള പ്രചരണം ചിലരുടെ വ്യാമോഹം മാത്രമാണെന്നും
തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന നേതാക്കളിൽ നിന്നു മൊഴിയെടുത്തു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സെക്രട്ടറി പത്മദാസ്, ട്രഷറർ ബിനോയ് ജോസഫ് എന്നിവരുടെ മൊഴിയാണ് ഇന്നലെ കൊച്ചിയിലെത്തി രേഖപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാറിന്റെ മൊഴി അടുത്ത ദിവസമെടുക്കും.
കോഴിക്കോട്∙ ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് മന്ത്രിയാണ് പൊലീസിൽ അന്വേഷണം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചത് ശബ്ദസന്ദേശത്തെക്കുറിച്ചാണ്, ഗൂഢാലോചനയെക്കുറിച്ചല്ല. ഈ
തിരുവനന്തപുരം / കോട്ടയം ∙ പണപ്പിരിവ് കോഴ കൊടുക്കാനാണെന്ന ശബ്ദരേഖയിലെ വെളിപ്പെടുത്തൽ ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ ക്രൈംബ്രാഞ്ചിനു മുന്നിൽ നിഷേധിച്ചു. ശബ്ദരേഖയിലെ ഉള്ളടക്കം നിഷേധിച്ചു കഴിഞ്ഞദിവസം ബാറുടമകൾക്കു നൽകിയ കുറിപ്പിലെ നിലപാടാണ് അനിമോൻ ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിലും ആവർത്തിച്ചത്.
Results 1-10 of 37