Activate your premium subscription today
സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള ജാതിസംവരണം 65% ആക്കി ഉയർത്തിയ ബിഹാർ സർക്കാരിന്റെ നടപടി പട്ന ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആകെ സംവരണപരിധി 50% മറികടക്കാനുള്ള പ്രത്യേക സാഹചര്യം ബിഹാറിൽ ഇല്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ഹരീഷ് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. ജാതി സർവേയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണു സംവരണ പരിധി 50ൽ നിന്ന് 65 ശതമാനമാക്കിയത്. അതു ചോദ്യം ചെയ്തുള്ള 10 ഹർജികൾ പരിഗണിച്ചാണു വിധി.
ആർതർ കോനൻ ഡോയലിന്റെ പ്രസിദ്ധ കുറ്റാന്വേഷകൻ ഷെർലക് ഹോംസ് ഒരു കഥയിൽ പറയുന്നുണ്ട്. ‘‘ഡേറ്റ! ഡേറ്റ! ഡേറ്റ! കുഴമണ്ണില്ലാതെ ഇഷ്ടികയുണ്ടാക്കാൻ എനിക്കാവില്ല.’’ ഇന്നത്തെ വോട്ടെണ്ണലിനുശേഷം കേന്ദ്രത്തിൽ അധികാരത്തിൽവരുന്ന സർക്കാരിനും അതുതന്നെ പറയേണ്ടിവരും. ഭരണനടത്തിപ്പിനും നയരൂപീകരണത്തിനും ആവശ്യമായ അടിസ്ഥാന ഡേറ്റ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു കൊല്ലം ഭരണം മുന്നോട്ടുപോയത്. അല്ലെങ്കിൽ പഴയ ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നു ഭരണം. ഭരണനടത്തിപ്പിനാവശ്യമായ ഏറ്റവും അടിസ്ഥാന ഡേറ്റയാണ് ജനസംഖ്യാക്കണക്ക്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് പ്രക്രിയ കോവിഡ് വ്യാപനം മൂലം മാറ്റിവച്ചു. അത് ഇതുവരെ നടത്തിയിട്ടില്ല. അതു മാത്രമല്ല, കഴിഞ്ഞ മൂന്നുകൊല്ലത്തെ ജനനമരണനിരക്കുകൾ റജിസ്ട്രാർ ജനറൽ വെളിപ്പെടുത്തിയിട്ടുമില്ല. ഇക്കൊല്ലം ഒക്ടോബറിൽ സെൻസസ് പ്രക്രിയ ആരംഭിക്കുമെന്നാണു സൂചനകൾ. സെൻസസ് എന്നാൽ വെറും തലയെണ്ണലല്ല. ജനസംഖ്യയിൽ നിർധനരെത്ര, ആനുകൂല്യങ്ങൾക്ക് അർഹരായവരെത്ര, പുരുഷന്മാരെത്ര, സ്ത്രീകളെത്ര, കുട്ടികളെത്ര, വൃദ്ധരെത്ര, വീടുള്ളവരെത്ര, ഇല്ലാത്തവരെത്ര... ഇതിന്റെയെല്ലാം കണക്ക് തലയെണ്ണലിനൊപ്പം ഭരണകൂടത്തിനു ലഭിക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപപ്പെടുത്തുന്നതും ഭരണനടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുന്നതും. ഉദാഹരണം പറഞ്ഞാൽ, ഒരു താലൂക്കിൽ എത്ര പ്രൈമറി സ്കൂൾ വേണമെന്ന് അവിടെ എത്ര കുട്ടികളുണ്ടെന്നറിയാതെ തീരുമാനിക്കാനാവില്ലല്ലോ. ഏതായാലും സെൻസസ്
പട്ന ∙ പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിടുന്നതിനു താൻ എതിരായിരുന്നുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ ജാതി സർവേയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ
ന്യൂഡൽഹി ∙ ബിഹാറിൽ നടത്തിയ ജാതി സർവേയിലെ സമ്പൂർണ ഡേറ്റ പരസ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദ്യമുന്നയിച്ചു. വിശദമായ വിവരങ്ങൾ പരസ്യപ്പെടുത്താത്തതിൽ ആശങ്കയുണ്ടെന്നും ഇതു കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. സർവേയിലെ ഏതെങ്കിലും പ്രത്യേക കണ്ടെത്തലാണ് ഒരാൾക്കു ചോദ്യം ചെയ്യേണ്ടതെങ്കിലും ഇതിന് പൂർണ ഡേറ്റ ലഭ്യമായിരിക്കണമെന്നു കോടതി നിരിക്ഷീച്ചു.
ന്യൂഡൽഹി∙ ദേശീയ ജാതി സെൻസസിനെ പിന്തുണച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടിയല്ലാതെ ശാസ്ത്രീയമായി ജാതി സെൻസസ് നടത്താം. ഹിന്ദു സമൂഹത്തിലെ അസമത്വം പരിഹരിക്കാൻ സാധിക്കുന്നതായിരിക്കണം. ജാതി സെൻസസ് സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ളതാകണം
പട്ന ∙ ജാതി സർവേയുടെ അടിസ്ഥാനത്തിൽ ബിഹാറിൽ സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ജാതി സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75 % ആയി ഉയരും.
പട്ന ∙ ബിഹാറിലെ മൂന്നിലൊന്ന് കുടുംബങ്ങളും അതിദരിദ്രമാണെന്ന് ജാതി സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ ആകെയുള്ള 2.97 കോടി കുടുംബങ്ങളിൽ 94 ലക്ഷവും (34.13 ശതമാനം) മാസവരുമാനം 6000 രൂപയിൽ താഴെയുള്ളവരാണെന്നും നിയമസഭയിൽ ചൊവ്വാഴ്ച സമർപ്പിച്ച വിശദ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 2ന് പുറത്തുവിട്ട പ്രാഥമിക
മുംബൈ∙ ബിഹാർ നടത്തിയതിന് സമാനമായി മഹാരാഷ്ട്രയിലും ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ കൃത്യമായ വിവരം
ചങ്ങനാശേരി ∙ ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളിയെന്ന് എൻഎസ്എസ്. സംവരണമുള്ള ജാതിക്കാരും സംവരണാനുകൂല്യമില്ലാത്തവരും പരസ്പര വൈരികളായി മാറുന്ന സവർണ - അവർണ സംസ്കാരം വളർന്നുവരുന്നതിന്റെ ആധാരം ജാതി സംവരണമാണെന്നും ഇതു രാജ്യത്തിനു ഗുണകരമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
ബിയോഹാരി (മധ്യപ്രദേശ്)∙ ജാതി സെൻസസ് രാജ്യത്തിന്റെ എക്സ്റേയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് ഒബിസികളുടെയും ദലിതുകളുടെയും ഗോത്രവർഗക്കാരുടെയും അവസ്ഥയിലേക്ക് വെളിച്ചം വീശുമെന്നും എന്ത് വന്നാലും ഇതു നടത്താൻ കേന്ദ്ര സർക്കാരിനെ
Results 1-10 of 30