Activate your premium subscription today
തിരുവനന്തപുരം ∙ കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെഎസ്ആർടിസി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിക്കാനുളള വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷെറഫിനെ ചുമതലയിൽ നിന്നു മാറ്റി.
തിരുവനന്തപുരം∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരില്‍നിന്ന് അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് ഇന്നലെ ഇറക്കിയ സര്‍ക്കുലര്‍ എംഡി മരവിപ്പിച്ചു.
കോട്ടയം∙ വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുമാരനല്ലൂർ നന്മ റസിഡൻസ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച 51,601 രൂപ ജില്ലാ കലക്ടർ ജോൺ വി. സാമുവേലിന് അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ കൈമാറി. ചടങ്ങിൽ പ്രസിഡന്റ് കെ.ആർ.രാധാകൃഷ്ണൻ നായർ, സെക്രട്ടറി എസ്.അബ്ദുൾ ലത്തിഫ്, പി.ആർ.ശശിധരൻ, മാത്യു എം. ജോർജ്, എ.പി.ജോയ്, പി.കെ.ബാലകൃഷ്ണൻ, വി.മുരളീധരൻപിള്ള, വി.നടരാജൻ, കെ.വി.അരുൺകുമാർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം∙ വയനാട് പുരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സമാഹരിച്ച ആദ്യ ഗഡുവായ 20,07,05,682 രൂപ മുഖ്യന്ത്രിക്ക് കൈമാറി. ദുരന്തമേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിച്ച കുടുംബശ്രീ, ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ ക്യാംപെയിന് സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്.
കേട്ടാൽ ഞെട്ടരുത്. വണ്ടിച്ചെക്കു കൊടുത്താൽ കേസില്ലാത്ത ഒരൊറ്റ അക്കൗണ്ടേ കേരളത്തിലുള്ളു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്! പത്തു പൈസ മുടക്കാതെ ‘പബ്ലിസിറ്റി’ കിട്ടാനുള്ള സൂത്രവുമായി ഇറങ്ങിയ ചില വിരുതൻമാരാണു വണ്ടിച്ചെക്കുമായി കലക്ടറേറ്റിൽ കയറിയിറങ്ങുന്നത്. ചെക്ക് കലക്ടർക്കു നേരിട്ടു
തിരുവനന്തപുരം∙ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായധനമായി ഉത്തർപ്രദേശ് സർക്കാർ പത്തു കോടി രൂപ അനുവദിച്ചു. യുപി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങളും സർക്കാരും കേരളത്തിനൊപ്പമാണെന്ന് ഗവർണർക്ക് അയച്ച മറുപടി കത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു.
തിരുവനന്തപുരം∙ സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്ത സർക്കാർ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വായ്പാ അപേക്ഷ നിരസിക്കുന്നതായി ആരോപണം. കോൺഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഈ വിഷയത്തിൽ പ്രതിഷേധിച്ചു. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
കൊച്ചി ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകൾക്ക് സർക്കാർ നൽകിയ ദുരിതാശ്വാസ തുകയിൽ നിന്ന് ബാങ്കുകൾ വായ്പാ തിരിച്ചടവ് ഈടാക്കിയെന്ന വാർത്ത അലോസരപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും അനുകമ്പയും സഹാനുഭൂതിയും നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, വീണ്ടും ഇത്തരം സംഭവങ്ങൾ
Results 1-10 of 138