Activate your premium subscription today
വീണ്ടും ശരണമന്ത്രധ്വനികളുടെ നാളുകൾ. ശബരിമല മണ്ഡല- മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ഓരോ ഭക്തനും മലചവിട്ടുമ്പോൾ ‘സുഖദർശനമാകണേ’ എന്ന പ്രാർഥനയും ഒപ്പമുണ്ടാകും. ഈ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞ തവണയുണ്ടായ കുറവുകളെല്ലാം മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ കൃത്യമായ ആസൂത്രണത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിച്ചത്. ഓരോ അയ്യപ്പഭക്തനും മലയിറങ്ങുന്നത് മനസ്സുനിറഞ്ഞ സംതൃപ്തിയോടെ ആകണമെന്ന നിർബന്ധം മാത്രമാണ് അവരെ നയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ വിഴിഞ്ഞം തുറമുഖം അടക്കമുള്ള സ്വപ്ന പദ്ധതികളുടെ അമരത്തുള്ള മന്ത്രി വി.എൻ വാസവന് ദേവസ്വം മന്ത്രിയായി ചുമതല ലഭിച്ചിട്ടുള്ള ആദ്യ മണ്ഡലകാലമാണിത്. വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തറിയാം അദ്ദേഹത്തിന്. കോട്ടയം സ്വദേശിയാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു മന്ത്രിക്ക്. അതിനാൽത്തന്നെ ഇത്തവണ പരാതികൾക്കൊന്നും ഇടംകൊടുക്കാതെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അദ്ദേഹം മണ്ഡലകാലത്തെ സമീപിച്ചത്. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഇത്തവണ സർക്കാർതലത്തിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാമാണ് നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ മറികടന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി മനസ്സുതുറക്കുന്നു.
തൃശൂർ∙ ആന എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിനു തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുത്.
തിരുവനന്തപുരം∙ ശബരിമലയില്‍ വെര്‍ച്വല്‍ ബുക്കിങ് നടത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കി മറ്റു ഭക്തര്‍ക്ക് അവസരം ഒരുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സന്നിധാനത്തുനിന്ന് മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുകയായിരുന്നു പ്രശാന്ത്.
കൊച്ചി∙ മണ്ഡല മകരവിളക്ക് ഉത്സവകാലത്തു ശബരിമല ഇടത്താവളങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായെന്നു തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയും ഹൈക്കോടതിയിൽ അറിയിച്ചു. ഇടത്താവളങ്ങളിൽ ഉൾപ്പെടെ വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ശബരിമല സ്പെഷൽ കമ്മിഷണറും റിപ്പോർട്ട് നൽകി.
വൈക്കം∙ വൈക്കത്തഷ്ടമിക്കു നാളെ കൊടിയേറും. അവകാശികളായ രണ്ടു തന്ത്രി മുഖ്യൻമാരുടെ മുഖ്യകാർമികത്വത്തിലാണു കൊടിയേറ്റം. കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് ഓൺലൈൻ സംവിധാനത്തിലൂടെ വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർക്ക് ബുക്കിങ് റദ്ദാക്കേണ്ടി വന്നാൽ അക്കാര്യം ഇനി മുതൽ ദേവസ്വം ബോർഡിനെ മുൻകൂട്ടി അറിയിക്കാനാകും. ഈ മണ്ഡലകാലം മുതൽ സംവിധാനം നിലവിൽ വരും.
തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിൽ ദർശനസമയം അരമണിക്കൂർ കൂട്ടി. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 11 വരെയുമായിരിക്കും ഇത്തവണ ദർശനസമയം. നിലവിൽ പുലർച്ചെ മൂന്നരയ്ക്കാണ് നട തുറക്കുന്നത്.
കൊച്ചി∙ തൃശൂരിൽ സൗജന്യ ഡയാലിസ് കേന്ദ്രം തുറന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമാണത്തിനായി ദേവസ്വം പൊതുഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വകയിരുത്തിയ ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. ശ്രീകുമാർ എന്ന ഭക്തൻ നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ശബരിമല ∙ അയ്യപ്പ സന്നിധിയിലെ പുതിയ ഭസ്മക്കുളം ഇനി ശബരി ഗെസ്റ്റ് ഹൗസിനു മുൻപിൽ. ഇതു മാറ്റിസ്ഥാപിക്കാൻ തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗം, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് സ്ഥപതി കെ.മുരളീധരൻ നായർ നടത്തിയ സ്ഥാന നിർണയത്തിലാണു ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തു വലിയ നടപ്പന്തലിനും ശബരി ഗെസ്റ്റ് ഹൗസിനും മധ്യേയുള്ള സ്ഥലം ജലരാശിയായി കണ്ടത്.
കോട്ടയം ∙ ഇനി ആനകളുടെ ‘ക്ഷേത്രപ്രവേശനം’ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ശേഷം മാത്രം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉള്ള ആനകളെ മാത്രമേ ക്ഷേത്രങ്ങളിലെയും മറ്റ് ആരാധനാലയങ്ങളിലെയും ചടങ്ങുകൾക്ക് ഉപയോഗിക്കാവുവെന്നു വനംവകുപ്പ്. കേരളത്തിലെ ദേവസ്വം ബോർഡുകളിലെ ഭൂരിപക്ഷം ആനകൾക്കും ഈ സർട്ടിഫിക്കറ്റ് ഇല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ള 23 ആനകൾക്കും ‘ഉടമസ്ഥരില്ല.’
Results 1-10 of 66