ഹൈക്കോടതി നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം നടത്താനാകില്ല; കേസിൽ കക്ഷി ചേരും: തിരുവമ്പാടി ദേവസ്വം
Mail This Article
×
തൃശൂർ∙ ആന എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിനു തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുത്.
കേസിൽ തിരുവമ്പാടി കക്ഷിചേരും. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം നടത്താനാകില്ലെന്ന് റവന്യബ മന്ത്രി കെ. രാജനും പറഞ്ഞു. ദേവസ്വങ്ങളുടെ വാദം ശരിയാണെന്നും എന്തു വേണമെന്ന കാര്യത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
English Summary:
Thrissur Pooram Unfeasible Under New Elephant Procession Rules, Devaswom Warns
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.