Activate your premium subscription today
കൊച്ചി∙ സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ട൪ എൻ.എസ്.കെ.ഉമേഷ്. വിവിധ സ൪ക്കാ൪ വകുപ്പുകളിൽ സ്ഥിര/താൽകാലിക നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ആളെ ജീവനക്കാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയെന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാ൪ഡുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും കലക്ടർ അറിയിച്ചു.
കൊച്ചി∙ മഞ്ഞപ്പിത്ത ബാധയുടെ പശ്ചാത്തലത്തിൽ വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ
കൊച്ചി∙ ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്. ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
കൊച്ചി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയും മെട്രോയിൽ സഞ്ചരിച്ച്
കാക്കനാട്∙ ഉമേഷിനും വിഘ്നേശ്വരിക്കും ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കുടുംബ കാര്യം. ഒന്നര മാസമായി രണ്ടു പേരും വീട്ടുകാര്യം സംസാരിച്ചിട്ടേയില്ല. നേരിട്ടായാലും ഫോണിലായാലും ചർച്ച മുഴുവൻ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ. പരസ്പരം താങ്ങും തണലുമായി രണ്ടു ജില്ലകളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ അമരത്തിരിക്കുമ്പോൾ
കാക്കനാട് ∙ ‘സ്വന്തം താൽപര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കു വില കൽപിക്കുന്ന ഉമേഷിന്റെ സ്വഭാവമാണ് എന്നെ ആകർഷിച്ചത്.’ എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷിനോട് ഇഷ്ടം തോന്നാനുള്ള കാരണം വിശദീകരിച്ച് ഭാര്യയും കോട്ടയം കലക്ടറുമായ വി.വിഘ്നേശ്വരി. ‘അവൾക്ക് ജോലിയാണ് എല്ലാം, ഒരു കാര്യത്തിനിറങ്ങിയാൽ പിന്നെ അതു മാത്രം, ഭർത്താവിനെ പോലും മറക്കും.’ വിഘ്നേശ്വരിയുടെ സവിശേഷത നിരത്തി ഉമേഷ്. എറണാകുളം കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിലാണ് ഐഎഎസ് ദമ്പതികൾ വിശേഷങ്ങൾ പങ്കുവച്ചത്.
ആലുവ∙ നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ആലുവ മാർക്കറ്റിലും കടകളിലും പരിശോധന നടത്തി. 37 കടകളിൽ നടത്തിയ പരിശോധനയിൽ 23 എണ്ണത്തിനെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ വീഴ്ചയ്ക്ക് 5 കടക്കാർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു. 18 കടകളിൽ വിലവിവര
കൊച്ചി∙ ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക പൂർണമായും ശമിക്കാത്തതിനാൽ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്.
കൊച്ചി∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 95 ശതമാനം തീയും അണച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. വിഷയത്തില്‍ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതായും കലക്ടര്‍ അറിയിച്ചു.
എറണാകുളം∙ ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ കര്‍മപദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. രേണു രാജ് നല്ല ആക്ഷന്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. അതു നടപ്പാക്കും. മാലിന്യനിര്‍മാര്‍ജനത്തിനു ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ‘ടീം എറണാകുള’മായി
Results 1-10