Activate your premium subscription today
ഫിറോസാബാദ് ∙ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നൗഷേരയിലുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്.
ചെന്നൈ ∙ തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലായിരുന്നു അപകടം. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഒരാളെ
കണ്ണൂർ ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ടതിനെത്തുടർന്നു നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ 2 പ്രവർത്തകരുടെ പേരിൽ സിപിഎം രക്തസാക്ഷി സ്മാരകമൊരുക്കി. പാനൂർ ചെറ്റക്കണ്ടി തെക്കുംമുറി എകെജി നഗറിൽ പണിത ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം 22ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം
ലക്നൗ∙ ഉത്തർപ്രദേശിലെ കൗശമ്പിയിൽ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്. ഉത്തർപ്രദേശിലെ കൗശാമ്പിയിലെ ഭർവാരി ജില്ലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
കരുനാഗപ്പള്ളി ∙ തൃപ്പൂണിത്തുറയിലെ പടക്കപ്പുര സ്ഫോടനത്തിൽ മരിച്ച അനി എന്നു വിളിക്കുന്ന അനിലിന്റെ (58) മൃതദേഹം തഴവ മണപ്പള്ളി രാധാകൃഷ്ണ ഭവനത്തിൽ എത്തിച്ച് സംസ്കാരം നടത്തി. ദിവസങ്ങൾക്കു മുൻപാണ് സ്ഫോടനം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് അനിലിനെ തിരിച്ചറിഞ്ഞത്. വളരെ നാളുകളായി വീട്ടിൽ നിന്ന് അകന്നു
തൃപ്പൂണിത്തുറ (കൊച്ചി) ∙ ചൂരക്കാട് രണ്ടുപേരുടെ മരണത്തിനും വ്യാപകനാശത്തിനുമിടയാക്കി തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം. അന്വേഷണച്ചുമതലയുള്ള സബ് കലക്ടർ കെ.മീര ഇന്ന് അപകടസ്ഥലം സന്ദർശിക്കും. പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സ്ഫോടനസ്ഥലത്തു കിടന്ന ഇലക്ട്രിക് വയറിൽ വൈദ്യുതിയുണ്ടായിരുന്നെന്നും അതിൽ വെടിമരുന്നു വീണപ്പോൾ തീപിടിച്ചതാണെന്നും 2 പ്രതികൾ പറഞ്ഞിരുന്നു. ഈ വാദം മുഖവിലയ്ക്കെടുത്തിരിക്കുകയാണു പൊലീസ്. പടക്കനിർമാണത്തൊലാളിയായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ശ്രീകണ്ഠൻ പറയുന്ന മൊഴിയും ഇതു സാധൂകരിക്കുന്നതാണ്. പക്ഷേ, ഇതു സംബന്ധിച്ചു റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല.
തൃപ്പൂണിത്തുറ∙ ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നു തന്നെ വീടു തകർന്നതു കണ്ടു മരവിച്ചു നിൽക്കുകയാണു ചൂരക്കാട് ശ്രീവിലാസിൽ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും. ഒട്ടേറെ പ്രതീക്ഷകളോടെ പുതിയ വീട്ടിൽ ഇന്നലെ എത്തിയതാണ്. കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്നതിനാൽ അകത്തേക്കു കയറാൻ പറ്റുന്നില്ല. വലിയ തുക വായ്പയെടുത്തു
തൃപ്പൂണിത്തുറ ∙ ‘ഇനി ഈ വീട്ടിൽ താമസിക്കാൻ പറ്റില്ല ചേട്ടാ..’ അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീട്ടിലെ കേടുപാടുകൾ തിരക്കിയെത്തിയവരോടു മുറ്റത്തുനിന്നു തന്നെ ആദിത് പറഞ്ഞു. അമ്മൂമ്മയും അനിയത്തിയും വീട്ടിലുള്ളപ്പോൾ നടന്ന അപകടവിവരം അറിഞ്ഞ് ആധിയോടെയാണു ‘നിർമാല്യം’ വീട്ടിലേക്ക് ആദിത് കോളജിൽ നിന്നെത്തിയത്.
തൃപ്പൂണിത്തുറ ∙ ക്ഷേത്രത്തിൽ തെയ്യത്തിന്റെ ഓട്ടം ഉണ്ടെന്നു പറഞ്ഞാണു മരിച്ച വിഷ്ണു വാൻ കൊണ്ടുപോയതെന്നും വെടിമരുന്ന് ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും വാൻ ഉടമ ബിജു. വാടകയ്ക്ക് ഓടിക്കുന്ന വിഷ്ണു വാൻ വീട്ടിൽ തന്നെയാണ് ഇടുന്നത്. ഇന്നലെ കല്യാണത്തിന്റെ ഓട്ടം എടുക്കാൻ വിളിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ
തൃപ്പൂണിത്തുറ ∙ ഉഗ്ര സ്ഫോടനത്തിൽ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറി വീഴുന്നതു കണ്ടു സമീപത്തെ വീട്ടുകാർ സ്തംഭിച്ചു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ആദ്യം പകച്ചുപോയവർ വീടുകളിൽ നിന്നു പുറത്തിറങ്ങിയപ്പോഴാണു പുക ഉയരുന്നതു കണ്ടത്. പിന്നീടങ്ങോട്ട് സൈറൺ മുഴക്കി ആംബുലൻസുകളുടെയും അഗ്നിരക്ഷാ സേന വാഹനങ്ങളുടെയും നീണ്ട
Results 1-10 of 31