Activate your premium subscription today
ഷിംല∙ മുഖ്യമന്ത്രിക്കായി കരുതിയ സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇതു സര്‍ക്കാര്‍ വിരുദ്ധ നീക്കമാണെന്നു വ്യക്തമാക്കിക്കൊണ്ടാണു വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിനായി വാങ്ങിയ സമൂസയാണു കാണാതായത്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ടൈപ്പിസ്റ്റുമാരുടെ തസ്തികയുടെ പേരു മാറ്റണമെന്നും കാര്യമായ ജോലിയില്ലാത്തവരെ മറ്റു വകുപ്പുകളിലേക്കു മാറ്റണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശുപാർശ നൽകി.
ന്യൂഡൽഹി ∙ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും @gov.in, @nic.in എന്നിവയിൽ അവസാനിക്കുന്ന പൊതുവായ ഇമെയിൽ വിലാസം ഇനി ഉപയോഗിക്കാനാകില്ല. സർക്കാർ ഇമെയിൽ വിലാസം ഇനി @xyz.gov.in എന്ന ഫോർമാറ്റിലായിരിക്കും. ഇതിൽ ‘xyz’ സ്ഥാപനത്തിന്റെയോ സേവനത്തിന്റെയോ ചുരുക്കപ്പേരാകും. കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം
സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന നിലയില്‍ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിജ്ഞാപനം ഇറക്കി. ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന നിലയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്.
കാസർകോട് ∙ ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരപരിധിയിൽ ഉള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനം നടത്താൻ അനുമതി നൽകൂ എന്ന സർക്കാർ ഭരണപരിഷ്കാര ഉത്തരവ് കാരണം പല ജീവനക്കാർക്കും ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടുത്തുന്നതായി പരാതി. ഉദ്യോഗക്കയറ്റത്തിനും മറ്റും ബിടെക് കോഴ്സുകൾക്ക് ഉൾപ്പെടെ പാർട്ട് ടൈം ആയി
സർക്കാർ ജോലി കിട്ടിയെന്നു കരുതി സമാധാനിക്കാൻ വരട്ടെ, ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്. ആശ്രിത നിയമനം വഴി നേരത്തെ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്കാണ് പുതിയ വ്യവസ്ഥകൾ ഇപ്പോൾ സർക്കാർ ബാധകമാക്കിയിരിക്കുന്നത്. അവർ ഇതു സംബന്ധിച്ച ഒരു സമ്മതപത്രം നൽകണം. നിലവിൽ ഇത്തരം നിയമനം ലഭിക്കുന്നവർ
മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ്നാട് സർക്കാരിന്റെ 1076 കോടി രൂപയുടെ ഓർഡർ നേടിയെടുത്ത് കെൽട്രോൺ. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐടി ലാബുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയ്ക്കായി 519 കോടി രൂപയുടെയും, സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾക്കു 455 കോടി രൂപയുടെയും, പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കംപ്യൂട്ടറുകൾ നൽകുന്നതിനു 101 കോടി രൂപയുടെയും ഓർഡറാണു ലഭിച്ചത്.
മുക്കം (കോഴിക്കോട്)∙ സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ സന്ദർശനം നടത്താതെ രേഖകൾ വിദ്യാഭ്യാസ ഓഫിസുകളിലേക്ക് വിളിച്ചു വരുത്തി വിസിറ്റിങ് റിപ്പോർട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ). സൂപ്പർ ചെക്ക് സെൽ വിഭാഗം നടത്തിയ പരിശോധനയിലാണ്
സംസ്ഥാനത്തെ 3 ഗവ. മെഡിക്കൽ കോളജുകളിൽ പുതുതായി 43 പിജി സീറ്റുകൾക്കു കേന്ദ്രം അനുമതി നൽകി. ആലപ്പുഴ –13, എറണാകുളം –15, കണ്ണൂർ – 15 എന്നിങ്ങനെയാണ് സീറ്റുകൾ. കോളജുകളിലെ വിഭാഗം തിരിച്ചുള്ള കണക്കിങ്ങനെ
തൊടുപുഴ ∙ പഞ്ചായത്തിൽ നിന്ന് ഒരു അക്ഷരത്തെറ്റ് തിരുത്തിക്കിട്ടുന്നതിനായി നടത്തിയ പോരാട്ടത്തിലൂടെ സർക്കാർ ഉത്തരവു വരെ തിരുത്തിച്ച് അറക്കുളം സ്വദേശി നേര്യംപറമ്പിൽ ജോസ് മാത്യു എന്ന പ്രവാസി. അറക്കുളം പഞ്ചായത്ത് ഓഫിസിൽ ഓഗസ്റ്റ് 5നു നടന്ന ചില ഉദ്യോഗസ്ഥ മേധാവിത്വ പ്രകടനങ്ങൾ കൊണ്ടെത്തിച്ചത് ‘വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്കു നൽകുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും ദ്വിഭാഷയിലായിരിക്കണം’ എന്ന സർക്കാർ ഉത്തരവിലേക്ക്.
Results 1-10 of 28