Activate your premium subscription today
കൊച്ചി ∙ കൊടകര കുഴൽപ്പണക്കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്നും ഇ.ഡി.ആവശ്യപ്പെട്ടു. തുടർന്നു മൂന്നാഴ്ച സമയം അനുവദിച്ചു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കൊടകര ഹവാല കേസിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയായ ഇരിങ്ങാലക്കുട സ്വദേശി സന്തോഷ് നൽകിയ ഹർജിയാണു പരിഗണിച്ചത്.
തിരുവനന്തപുരം∙ കൊടകര കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴിയെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം∙ കൊടകര കുഴല്‍പ്പണക്കേസ് എട്ടംഗ സംഘം അന്വേഷിക്കും. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന്റെ തലവന്‍ കൊച്ചി ഡിസിപി സുദര്ശന് ആണ്. മുന്‍പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി വി.കെ.രാജുവും കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്ഐ എന്നിവരും 8
കൊച്ചി∙ കൊടകര കുഴൽപണം കവർച്ച കേസിനു ശേഷവും ബെംഗളൂരുവിലെ കള്ളപ്പണ സംഘം കേരളത്തിലേക്കു കോടികൾ കടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസിന്റെ തുടരന്വേഷണം കേന്ദ്രീകരിക്കുന്നതു കുഴൽപണ ഏജന്റ് ധർമരാജന്റെ മൊഴികളിൽ ആവർത്തിച്ചു പറയുന്ന ‘ബെംഗളൂരു ശ്രീനിവാസ’നിലേക്ക്.
കൊച്ചി∙ കൊടകര കുഴൽപ്പണക്കവർച്ചക്കേസ് അന്വേഷണം ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ റാക്കറ്റിലേക്ക്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിക്കൂട്ടിലായതോടെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തടിതപ്പിയതു കേരളത്തിലെ വൻകിട കുഴൽപ്പണ ഇടപാടുകാരാണ്.
കൊച്ചി ∙ കൊടകര കുഴൽപണം കവർച്ചക്കേസിലെ പരാതിക്കാരനും മുഖ്യസാക്ഷിയുമായ ധർമരാജന്റെ മൊഴികളിൽ 13.50 കോടി രൂപയുടെ പൊരുത്തക്കേട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു 41.40 കോടി രൂപയുടെ കള്ളപ്പണം സംസ്ഥാനത്തേക്കു കടത്തിയെന്നാണു ധർമരാജന്റെ മൊഴി. ഇതിൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയടക്കം ആകെ 7.90 കോടി രൂപ കവർച്ച ചെയ്യപ്പെട്ടു. ബാക്കി 33.50 കോടി രൂപ കാസർകോടു മുതൽ തിരുവനന്തപുരം വരെ പല ജില്ലകളിലായി ഒരു മാസം കൊണ്ടു വിതരണം ചെയ്തുവെന്നാണു മൊഴിയിലുള്ളത്.
കൊച്ചി ∙ കൊടകര കുഴൽപണക്കേസിലെ പരാതിക്കാരൻ ധർമരാജനു രഹസ്യഅറകളുള്ള 10 വാഹനങ്ങളുണ്ടായിരുന്നതായി കേരള പൊലീസ് കണ്ടെത്തി. എന്നാൽ, കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ മുഖ്യസാക്ഷിയുമായ ധർമരാജന്റെ കുഴൽപണ ഇടപാടുകൾ കൂടുതലായി വെളിച്ചത്തു വരുന്നതു കൊടകര സംഭവത്തിലെ കേസ് ദുർബലമാക്കുമെന്ന ധാരണയിൽ ഈ വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല.
തൃശൂർ ∙ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ കള്ളപ്പണം എത്തിച്ചതായി കൊടകര കുഴൽപണക്കേസിലെ പരാതിക്കാരനും പണം കടത്താൻ നേതൃത്വം നൽകിയയാളുമായ കോഴിക്കോട് സ്വദേശി ധർമരാജൻ 2021 ൽ പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ പറയുന്നു. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നായി എത്തിച്ചത് 41.4 കോടി രൂപയാണ്.
തിരുവനന്തപുരം∙ ലക്ഷങ്ങളുടെ കള്ളനോട്ട് നിർമിച്ചു വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർ ചമഞ്ഞു വ്യാപക തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെ(47) ആണ് കന്യാകുമാരിയിലെ ഹോട്ടലിൽനിന്നു തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മോഷ്ടിച്ചെടുത്ത 4 മൊബൈൽ ഫോണുകളും പണവും പിടിച്ചെടുത്തു. തമ്പാനൂർ,
Results 1-10 of 77