Activate your premium subscription today
എറണാകുളം ജില്ലയിൽ, വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റത്തുള്ള മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുന്നേറ്റത്തിൽ രാഷ്ട്രീയകക്ഷികളും ഇതര സംഘടനകളും ഒത്തുചേരുകയാണിപ്പോൾ. എന്നാൽ, അവിടത്തെ തീരദേശ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആധി തീർക്കാനും ഉത്തരവാദിത്തമുള്ള സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ എത്രത്തോളം ആത്മാർഥത കാണിക്കുന്നുണ്ടെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.
കുവൈത്ത്സിറ്റി ∙ കൃത്യമായ ശമ്പളം നല്കാത്ത കമ്പനി അധികൃതര്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല് സബാഹ്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇമാൻ സൈനബ് മസാരിയും ഭർത്താവ് ഹാദി അലിയും അറസ്റ്റിലായി. ഇംഗ്ലണ്ടും പാക്കിസ്ഥാനുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ വേദിക്കു പുറത്തു സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തുമാറ്റാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, സുരക്ഷാവീഴ്ചയ്ക്കു വഴിയൊരുക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ മുൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറിൻ മസാരി സൈനബിന്റെ മകളാണ്. കേസ് കെട്ടിച്ചമച്ചതാണ് അവർ പ്രതികരിച്ചു.
കോട്ടയം ∙ ഭിന്നശേഷിയുള്ള യുവാവിനോട് കരുണയില്ലാതെ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ. ലോട്ടറി വിൽപനക്കാരനായ കുമാരനല്ലൂർ എളവനാട്ട് തൃക്കയിൽ എസ്.സുനിൽ 2016ൽ ഭിന്നശേഷി ക്ഷേമ കോർപറേഷനിൽ മുച്ചക്രവാഹനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെ വാഹനം ലഭിച്ചില്ല.
ന്യൂഡൽഹി ∙ ഇന്ത്യയിൽ മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നുവെന്ന യുഎസ് റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളി. റിപ്പോർട്ട് പക്ഷപാതപരമാണെന്നും സംഘടനയ്ക്കു രാഷ്ട്രീയ അജൻഡയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിവിധ രാജ്യങ്ങളിൽ മതങ്ങൾ നേരിടുന്ന വെല്ലുവിളികൾ നിരീക്ഷിക്കുന്ന സംഘടനയായ കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) ആണ് റിപ്പോർട്ട് തയാറാക്കിയത്.
തിരുവനന്തപുരം ∙ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ ഈയാഴ്ച തന്നെ പുറത്തു വിട്ടേക്കും. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ബഗ്ദാദ്∙ ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കും. ദേശീയ പാർലമെന്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു.
തിരുവനന്തപുരം ∙ ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതി തീരുമാനിച്ചു. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം. നിലവിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.
മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ഉപദേശകനായിരുന്ന പാസ്റ്റർ ജയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു.
വാഷിങ്ടൻ ∙ മണിപ്പുർ വംശീയ കലാപത്തിനിടെ കാര്യമായ തോതിൽ അതിക്രമങ്ങൾ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് വിലയിരുത്തി. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും എതിർസ്വരമുയർത്തുന്നവർക്കുമെതിരെ ആക്രമണങ്ങൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയിൽ തുടങ്ങിയ മണിപ്പുർ കലാപത്തിൽ 60,000 പേർ ഭവനരഹിതരായി.
Results 1-10 of 31