Activate your premium subscription today
വണ്ടിത്താവളം∙ കള്ളിൽ കലർത്താൻ കാറിൽ കടത്തിക്കൊണ്ടുപോയ 1500 ലീറ്റർ അനധികൃത സ്പിരിറ്റു ശേഖരവുമായി കന്നിമാരി കരടിക്കുന്ന് സ്വദേശി എസ്. സതീഷ് (34) പൊലീസ് പിടിയിൽ. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കള്ളിൽ കലർത്താനാണ് സ്പിരിറ്റു കൊണ്ടുവന്നതെന്ന് പൊലീസിന് അറിവു ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടുകയുമായിരുന്നു.
കരുനാഗപ്പള്ളി ∙ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ലതീഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ചിന്റെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 110 ലീറ്റർ വ്യാജമദ്യം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് എക്സൈസിൽ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനടക്കം രണ്ടു പേർ പിടിയിൽ. ഓച്ചിറ വയനകം ഭാഗത്ത് ബൈക്കിൽ വിൽപനയ്ക്കായി
കൊഴിഞ്ഞാമ്പാറ ∙ കേരള – തമിഴ്നാട് അതിർത്തി മേഖലയിൽ കള്ളു ചെത്തുന്ന തോപ്പിനോടു ചേർന്നുള്ള വീട്ടിൽ നിന്നു പൊലീസ് 1,260 ലീറ്റർ സ്പിരിറ്റ് പിടികൂടി. ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. രഹസ്യവിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ കൊഴിഞ്ഞാമ്പാറ പാറുമാൻചള്ള എം.രംഗനാഥന്റെ (20) വീട്ടുമുറ്റത്തെ
ശാസ്താംകോട്ട ∙ വീട്ടിൽ നിന്നു വ്യാജ ചാരായവും കോടയും പിടിച്ചെടുത്ത സംഭവത്തിൽ ഒളിവിൽ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കമെന്ന് പരാതി. സിപിഎം ശൂരനാട് വടക്ക് പാറക്കടവ് ബ്രാഞ്ച് സെക്രട്ടറി ഇടപ്പനയം എ.ബി.നിവാസിൽ വി.ബാബുവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത്.
പട്ന ∙ ബിഹാറിലെ സാരൻ, സിവാൻ ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. സിവാനിൽ 28, സാരനിൽ ഒൻപത് എന്നിങ്ങനെയാണു മരണസംഖ്യ. ഇതിനു പുറമെ ഗോപാൽഗഞ്ച് ജില്ലയിലുണ്ടായ രണ്ടു മരണങ്ങൾ വിഷമദ്യം കാരണമാണെന്നു സംശയിക്കുന്നു. വിഷമദ്യം കഴിച്ചു ഗുരുതരാവസ്ഥയിലായ 15 പേർ പട്ന മെഡിക്കൽ കോളജിലും സിവാൻ സദർ ആശുപത്രിയിലുമായി ചികിൽസയിലാണ്.
പട്ന ∙ ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. സിവാൻ ജില്ലയിൽ 20, സാരൻ ജില്ലയിൽ 5 എന്നിങ്ങനെയാണു മരണസംഖ്യ. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി. വിഷമദ്യ കേസിൽ സിവാനിൽനിന്ന് 9 പേരെയും സാരനിൽനിന്നു 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിവാൻ, സാരൻ ജില്ലകളിൽ പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.
ചവറ∙32 ലീറ്റർ ചാരായവുമായി അച്ഛനും മകനും പിടിയിൽ ചവറ ബ്രിജ് ഇടയിലേഴുത്ത് രാധാകൃഷ്ണ പിള്ള (72), മകൻ രാധേഷ് കൃഷ്ണൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വാടകയ്ക്ക് താമസിച്ചു വന്ന പുതുക്കാട് വിളയിൽ വീട്ടിൽ നിന്നു തിങ്കൾ പുലർച്ചെ ചവറ പൊലീസ് നടത്തിയ പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. ഒഴിഞ്ഞ
മാവേലിക്കര∙ ഓണം ലക്ഷ്യമിട്ട് ചാരായം വാറ്റി വിൽപന നടത്തിയയാൾ അറസ്റ്റിൽ. പാലമേൽ ഉളവുക്കാട് പള്ളിപ്പടീറ്റത്തിൽ രതീഷ് (38) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ അബ്കാരി കേസ് എടുത്തു. 12 ലീറ്റർ ചാരായവും 80 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാലവിള മുക്കിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കാക്കനാട്∙ ബുക്ക് ചെയ്താൽ ഓണക്കാലത്ത് വില കുറഞ്ഞ മദ്യം ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കാൻ ഓർഡർ എടുത്ത സംഘം വ്യാജ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പിൽ വീട്ടിൽ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), സുരേഷിന്റെ ഭാര്യ മിനി (47), കാക്കനാട് ഇടച്ചിറ പർലിമൂല വീട്ടിൽ ഫസലു എന്ന നാസർ (42) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റെ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം
മാന്നാർ∙ വലിയകുളങ്ങരയിൽ നിന്നും 31.5 ലീറ്റർ ചാരായവും 600 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ. വലിയകുളങ്ങരയിൽ വാസുദേവം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ മുറിയിൽ പൗവത്തിൽ കിഴകത്തിൽ വീട്ടിൽ സുനിൽ കുമാർ (42) ആണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ
Results 1-10 of 147