Activate your premium subscription today
കാട്ടാക്കട(lതിരുവനന്തപുരം)∙ നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനു മേൽ ചുമത്തിയ 5 .11 കോടി രൂപയുടെ സർചാർജ് ഈടാക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ് . പത്തു മാസത്തിലേറെയായി ജയിലിലുള്ള ഭാസുരാംഗന്റെ വാദം കേൾക്കാൻ അനുമതി തേടി വകുപ്പ് ജോയിന്റ് റജിസ്ട്രാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. കേസിലുൾപ്പെട്ട മറ്റുള്ളവരുടെ ഹിയറിങ് പൂർത്തിയായിട്ട് മാസങ്ങളായി.
കൊച്ചി ∙ കണ്ടല സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാങ്ക് പ്രസിഡന്റായിരുന്ന എസ്. ഭാസുരാംഗൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വൻ ക്രമക്കേടിന്റെ ഒരംശം മാത്രമാണിതെന്നും ഇതുകൂടാതെ, 65 നിക്ഷേപകർ ഹർജിക്കാരനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 100 കോടിയിലധികം രൂപയുടെ ക്രമക്കേടാണു നടന്നതെന്നും ബാങ്കിന്റെ തകർച്ചയിലേക്കാണ് ഇതു നയിച്ചതെന്നും സർക്കാർ അറിയിച്ചു. ഇതു കണക്കിലെടുത്താണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്.
കൊച്ചി ∙എയർഫോഴ്സിലായിരുന്ന മകൻ മരിച്ചുപോയതിനെ തുടർന്നു ലഭിച്ച സഹായധനം സ്ഥിരനിക്ഷേപം നടത്തിയ എഴുപത്തഞ്ചുകാരനായ പിതാവിനു ചികിത്സയ്ക്കായി പണം എത്രയും വേഗം തിരിച്ചു നൽകാനും എപ്പോൾ നൽകാനാവുമെന്ന് അറിയിക്കാനും ഹൈക്കോടതി തിരുവനന്തപുരം കണ്ടല ബാങ്കിനു നിർദേശം നൽകി. ഗുരുതരമായ രോഗാവസ്ഥയെത്തുടർന്നു സ്ഥിര നിക്ഷേപം മടക്കി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്നു തിരുവനന്തപുരം സ്വദേശിയായ എഴുപത്തഞ്ചുകാരൻ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
സംസ്ഥാനത്തെ സഹകരണമേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്. അടിക്കടി വരുന്ന ക്രമക്കേടുകളും പണം തട്ടിപ്പുവാര്ത്തകളും സഹകരണമേഖലയുടെ വിശ്വാസമാണ് തകര്‍ത്തത്. സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിലും സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തില്‍ പാലക്കാട്
കൊച്ചി∙ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതികളായ മുൻ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും 1.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ഒരേ വസ്തു തന്നെ ആവർത്തിച്ച് ഈടുവച്ചും വ്യാജരേഖകൾ സമർപ്പിച്ചും ഭാസുരാംഗൻ തന്റെയും അടുത്തബന്ധുക്കളുടെയും പേരിൽ അനധികൃതമായി വായ്പയെടുത്തെന്നും ഈ തുക വെളുപ്പിക്കാൻ തട്ടിപ്പുനടത്തിയെന്നുമാണു കേസ്.
കൊച്ചി ∙ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ മുൻ പ്രാദേശിക നേതാവുമായ എൻ.ഭാസുരാംഗന്റെ സ്വത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി നടപടി. കുടുംബാഗംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ 1.02 കോടിയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.
കൊച്ചി∙ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (പിഎംഎൽഎ) സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ.ഭാസുരാംഗനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആദ്യകുറ്റപത്രം സമർപ്പിച്ചു. ഭാസുരാംഗനും കുടുംബാംഗങ്ങളും രേഖകളിൽ കൃത്രിമം നടത്തി 3.22 കോടി രൂപയുടെ വായ്പത്തുക തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മകൻ ജെ.ബി.അഖിൽജിത്ത്, മറ്റു മൂന്നു ബന്ധുക്കൾ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.
കൊച്ചി∙ കണ്ടല ബാങ്ക് ക്രമക്കേടിൽ സിപിഐ മുൻ നേതാവ് ഭാസുരാംഗനും മക്കളും അടക്കം ആറ് പ്രതികൾക്കെതിരെ ആദ്യഘട്ട കുറ്റപത്രം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ, മക്കൾ എന്നിവരടക്കം അടക്കം 6 പേരെയാണു പ്രതിചേർത്തിരിക്കുന്നത്. മൂന്നു കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഭാസുരാംഗനെ സിപിഐ പുറത്താക്കിയിരുന്നു.
തിരുവനന്തപുരം ∙ കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചു നോട്ടിസ് നൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്
കൊച്ചി∙ കണ്ടല ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ സിപിഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ എൻ.ഭാസുരാംഗന് ജയിലിൽ വച്ചുണ്ടായത് ഹൃദയാഘാതമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ
Results 1-10 of 45