Activate your premium subscription today
കൊച്ചി∙ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും ഉൾപ്പെട്ട ലഹരിമരുന്നു കേസിൽ ശ്രീനാഥ് ഭാസിയുടെ മൊഴികൾ പലതും പരസ്പര വിരുദ്ധം. കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴികൾ നിർണായകമാകും. ചോദ്യം ചെയ്യലിൽ പ്രയാഗ അന്വേഷണ സംഘത്തോടു സഹകരിച്ചു.നടൻ ശ്രീനാഥ് ഭാസിക്കും ലഹരിറാക്കറ്റിന്റെ കൊച്ചിയിലെ പ്രധാന ഇടനിലക്കാരൻ ബിനു
തിരുവനന്തപുരം∙ ഇന്നലെ ചേരാനിരുന്ന ഐപിഎസ് അസോസിയേഷൻ യോഗം സുജിത്ദാസിന്റെ ഫോൺ സംഭാഷണത്തിന്റെ ‘ഷോക്കിൽ’ മാറ്റിവച്ചു. യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ വാക്കുകളും അതിൽ പറയുന്ന സംഭവങ്ങളും സേനയെ നാണംകെടുത്തിയെന്ന വികാരമാണു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. മറ്റുചില കാര്യങ്ങൾക്കാണ് ഐപിഎസ് അസോസിയേഷൻ യോഗം ചേരാനിരുന്നതെങ്കിലും വിവാദം ചർച്ചയാകുമെന്നതിനാലാണു യോഗം മാറ്റിയത്. തിരുവനന്തപുരത്തെ ഓഫിസർമാർ നേരിട്ടും അല്ലാത്തവർ ഓൺലൈനിലും യോഗം ചേരുന്നതാണ് പതിവ്.
കോഴിക്കോട്∙ കാലഹരണപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നുവെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. വടകരയിൽ നടക്കുന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണു പരാമർശങ്ങളുള്ളത്. അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ നടക്കുന്നു. ചെറിയ വീഴ്ചയ്ക്കുപോലും കടുത്ത
കൊച്ചി ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യം. കേരള പൊലീസ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 38–ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സർക്കാരിനും പൊലീസ് അധികൃതർക്കും സമര്പ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന്
തെരുവിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ആക്രമിച്ചതോടെ പൊലീസിനുള്ളിലെ രാഷ്ട്രീയവും പൊലീസുകാരുടെ രാഷ്ട്രീയ നിയമനങ്ങളും വീണ്ടും ചർച്ചയാവുകയാണ്. സിപിഎമ്മും കോൺഗ്രസും പൊലീസിനെ വിനിയോഗിക്കുന്ന രീതികളാണ് പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നത്. ഭരണം ഉണ്ടായിരുന്നപ്പോൾ പൊലീസിനെ കൈകാര്യം ചെയ്തിരുന്ന രീതിക്കെതിരെ കോൺഗ്രസിനുള്ളിൽതന്നെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പൊലീസിനെ സിപിഎം പാർട്ടിക്ക് വിധേയമാക്കി നിർത്തുമ്പോൾ കോൺഗ്രസിന് അത്തരം നിയന്ത്രണങ്ങളില്ല. യുഡിഎഫിന് ഭരണം കിട്ടുമ്പോൾ സ്വാധീനമുള്ളവർക്കെല്ലാം സേനയ്ക്കുള്ളിൽ കളിക്കാം. സിപിഎമ്മാകട്ടെ മറ്റു പല കാര്യത്തിലുമെന്നപോലെ സേനയിലെ കാര്യങ്ങളിലും നേതാക്കളുടെ നേരിട്ടുള്ള ഇടപെടൽ അനുവദിക്കില്ല. അതത് ഘടകങ്ങളായിരിക്കും (ഫ്രാക്ഷൻ) കാര്യങ്ങൾ തീരുമാനിക്കുക. പൊലീസിലെ സിപിഎം വിരുദ്ധ ചേരിയിലുള്ളവരെന്നു നേരിയ സംശയം തോന്നുന്നവരെ പോലും ഒതുക്കി നിർത്തും. രാഷ്ട്രീയ എതിരാളികൾ അധികാരം നേടുമ്പോഴും സേനയെ വേണ്ടവിധം വിനിയോഗിക്കാൻ സിപിഎം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഭരിക്കുന്നവരുടെ കൂടാരങ്ങളിൽ തങ്ങൾക്കു വേണ്ടപ്പെട്ടവരെ നിയമിക്കാൻ സിപിഎം ബോധപൂർവം ശ്രമിക്കും. പൊലീസിലെ സിപിഎമ്മുകാരായ മുന്നണിപ്പോരാളികൾക്കു പൊള്ളലേൽക്കാതിരിക്കാൻ നേതാക്കൾ ജാഗ്രയോടെയായിരിക്കും നീങ്ങുക.
‘അപ്പുവും അമുലുവും വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. 2023 ഒക്ടോബർ അഞ്ചിന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങളെന്നാണ് ആരോപണം. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബറിൽ മാത്രം മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 9 വർഷത്തിനിടെ 78 പേർ! 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള നാലു വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെതന്നെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്ക്കു മുന്നിലെത്തി. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങൾ ഒട്ടേറെ. ഒരു വർഷം ശരാശരി 30 പേരെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് മറ്റൊരു കണക്ക്. പ്രായം മുപ്പതുകളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുണ്ടായിരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നാലു വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും?
പത്തനംതിട്ട ∙ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്സ് (എസ്പിസി) സ്ഥാപക ദിനാചരണം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ എസ്പിസി പതാക ഉയർത്തി. കെഡറ്റുകൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.ചടങ്ങിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ.ആർ.ജോസ്, എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫിസർ എസ്ഐ സുരേഷ്
തിരുവനന്തപുരം ∙ റോഡപകടം നടന്നാൽ അക്കാര്യം പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുന്ന നടപടിക്രമം (ജിഡി എൻട്രി) ഇനി വാഹന ഉടമയ്ക്കോ ഉടമയ്ക്കു വേണ്ടി മറ്റുള്ളവർക്കോ ഫോണിലൂടെ പൂർത്തിയാക്കാം. വാഹനാപകടം സംബന്ധിച്ച കേസുകളിൽ ആവശ്യമായ രേഖയാണ് ജിഡി എൻട്രി. ഇത് വാഹന ഉടമ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ അപകടസ്ഥലത്തെത്തുന്ന പൊലീസുകാർ വഴിയോ ആണ് രേഖപ്പെടുത്താറ്.
കൊച്ചി∙ നാടെങ്ങും ലോകകപ്പിന്റെ ആവേശത്തിൽ മുങ്ങുമ്പോൾ തിരക്കു പിടിച്ച ജോലിക്കിടയിലും ലോകകപ്പ് ആവേശത്തിൽ പങ്കാളികളായി കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും. മൂന്നു ഫുട്ബോൾ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളാണ് സ്റ്റേഷനു മുന്നിലായി പൊലീസുകാർ സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ കണ്ണൂരിൽ കല്യാണത്തിന് 4 പൊലീസുദ്യോഗസ്ഥരെ വാടകയ്ക്കു നൽകിയ സംഭവത്തിൽ പൊലീസിനുള്ളിൽ കടുത്ത അമർഷം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പരാതി നൽകി. പൊലീസിനെ പ്രദർശന Kerala police, VIP Security, Manorama News
Results 1-10 of 12