Activate your premium subscription today
ന്യൂഡൽഹി ∙പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബ അംഗം സൽമാൻ റഹ്മാൻ ഖാനെ ഇന്റർപോളിന്റെ സഹായത്തോടെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആയുധവും സ്ഫോടകവസ്തുക്കളും എത്തിച്ചെന്ന കേസിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു.
ശ്രീനഗർ ∙ കഴിഞ്ഞ ദിവസം നഗരത്തിലെ വ്യാപാരകേന്ദ്രത്തിൽ 12 പേർക്കു പരുക്കേൽക്കാനിടയായ സ്ഫോടനവുമായി ബന്ധപ്പെട്ട് 3 ലഷ്കറെ തയിബ ഭീകരർ അറസ്റ്റിലായി. യാസിൻ ഷെയ്ഖ്, ഉമർ ഫയാസ് ഷെയ്ഖ്, അഫ്നാൻ മൻസൂർ ഷെയ്ഖ് എന്നിവരാണിവർ. ഇവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
ശ്രീനഗർ ∙ തിരക്കേറിയ ഞായറാഴ്ചച്ചന്തയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 11 പേർക്കു പരുക്കേറ്റു. സുരക്ഷാസേനയുടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ എറിഞ്ഞ ഗ്രനേഡ് റോഡിൽ വീണു പൊട്ടുകയായിരുന്നു. പരുക്കേറ്റവരെല്ലാം നാട്ടുകാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി∙ ജയിലിനുള്ളിൽ രാജ്യാന്തര ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട് ചെയ്തെന്ന കേസിൽ കാസർകോട് സ്വദേശി ജോൺസനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കാസർകോട്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയും നടത്തി. ലഷ്കറെ തയിബ ദക്ഷിണേന്ത്യൻ കമാൻഡറും 2008ലെ ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യ പ്രതിയുമായ തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ ബെംഗളൂരുവിൽ ചാവേർ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് എൻഐഎ അന്വേഷിക്കുന്നത്.
ന്യൂഡൽഹി∙ ലഷ്കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെകണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴു സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നു. കർണാടകയും തമിഴ്നാടും ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മുൻ സൈനികോദ്യോഗസ്ഥനും ലഷ്കറെ തയിബ പ്രവർത്തകനുമായ റിയാസ് അഹമ്മദ് റാത്തറിനെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണരേഖയ്ക്കപ്പുറത്തുനിന്ന് ആയുധങ്ങൾ ശേഖരിച്ച് ഭീകരർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു കുപ്വാര സ്വദേശിയായ ഇയാളുടെ ചുമതലയെന്ന് പൊലീസ് അറിയിച്ചു. പൊലീസ് തിരയുന്നതറിഞ്ഞ് നാട്ടിൽ നിന്നു മുങ്ങിയ ഇയാൾക്കായി പൊലീസ് ഏറെനാളായി അന്വേഷണത്തിലായിരുന്നു.
ഇസ്ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന പാർട്ടി വ്യാഴാഴ്ച നടക്കുന്ന പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിരവധി നഗരങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ പിന്നിൽ സയീദ് ആണെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടിക്കു വേണ്ടി മത്സരിക്കുന്ന മിക്കവരും സയീദിന്റെ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. അതേസമയം പാർട്ടി വക്താവ് ഈ പ്രചാരണം നിഷേധിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി∙ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ കസ്റ്റഡിയിലാണെന്നും 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സ്ഥിരീകരണം. ഭീകപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് സയീദ് ശിക്ഷ അനുഭവിക്കുന്നതെന്ന് യുഎന്‍
ശ്രീനഗർ∙ കശ്മീരി പണ്ഡിറ്റിനെയും ഇതര സംസ്ഥാന തൊഴിലാളികളെയും സൈനികനെയും വധിച്ച കേസിൽ പ്രതിയായ ലഷ്കർ ഭീകരനെ വെടിവച്ചു കൊന്നു. ഷോപിയാൻ ജില്ലയിൽ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലിൽ ബിലാൽ അഹ്മദ് ഭട്ട് എന്ന ഭീകരൻ കൊല്ലപ്പെട്ടത്.
ഇസ്ലാമാബാദ് ∙ ലഷ്കറെ തയിബ തലവനും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫിസ് സയീദിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ, യുഎൻ ചട്ട പ്രകാരമുള്ള കൈമാറ്റ കരാർ നിലവിലില്ലെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഹാഫിസിനെ വിട്ടുകിട്ടണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
Results 1-10 of 49